Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ ഭാഗത്തും തെറ്റുണ്ട്, ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു; ഞാൻ പോണ്... ബൈ !' സവാദിന്റെ സ്വീകരണത്തിൽ പ്രതികരിച്ച അശ്വതി ശ്രീകാന്തിനെതിരെയും സൈബർ ആക്രമണം

'എന്റെ ഭാഗത്തും തെറ്റുണ്ട്, ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു; ഞാൻ പോണ്... ബൈ !' സവാദിന്റെ സ്വീകരണത്തിൽ പ്രതികരിച്ച അശ്വതി ശ്രീകാന്തിനെതിരെയും സൈബർ ആക്രമണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരിച്ച നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് നേരെ സൈബർ ആക്രമണം. വിഷയത്തിലെ അശ്വതിയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായെത്തിയത്. കമന്റുകൾ പലതും വ്യക്തിപരമായ അധിക്ഷേപമായി മാറുകയായിരുന്നു.

കേസിൽ ജാമ്യം നേടി ഇന്നലെ ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ പൂമാലയിട്ട് സ്വീകരിച്ചിരുന്നു ഇതിനെതിരെയാണ് അശ്വതി ശ്രീകാന്ത് രംഗത്തുവന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അവർ വിഷയത്തിൽ പ്രതികരിച്ചത്.

ബസിലെ നഗ്‌നതാപ്രദർശന കേസിൽ ജാമ്യത്തിലറങ്ങിയ സവാദിന് പൂമാലയിട്ട് സ്വീകരണം. ''സ്വീകരണം കൊടുത്തതിൽ അല്ല, 'All Kerala Mens Association' എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം''- എന്ന് അശ്വതി കുറിച്ചു.

വിഷയത്തിലെ അശ്വതിയുടെ പ്രതികരണത്തെ വിമർശിച്ച് നിരവധി പേരെത്തി. കമന്റുകൾ പലതും വ്യക്തിപരമായ അധിക്ഷേപമായതോടെ ഇത്തരം അഭിപ്രായപ്രകടനങ്ങൾക്ക് മറുപടിയുമായി അശ്വതി ഒരു കമന്റ് കൂടി പോസ്റ്റ് ചെയ്തു. 'എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്‌സ് അവർ കൈയടക്കി ഗയ്സ് ! ഞാൻ പോണ്... ബൈ !' എന്നായിരുന്നു താരത്തിന്റെ കമന്റ്.

അതേസമയം സവാദിന് സ്വീകരണം നൽകിയതിൽ പ്രതിഷേധവുമായി പരാതിക്കാരിയായ യുവതി രംഗത്തെത്തി.പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് കിട്ടുന്നത്. സോഷ്യൽ മീഡിയയിൽ വലിയ വേട്ടയാടലാണ് തനിക്കെതിരെ നടക്കുന്നത്, പ്രതിക്ക് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുവെന്ന് പരാതിക്കാരി പറഞ്ഞു.

'സ്വാതന്ത്ര്യ സമരത്തിന് പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു.

അയാൾ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കിൽ ശരി. ജാമ്യത്തിൽ ഇറങ്ങിയ അവനോട് ''ഞങ്ങൾ കൂടെയുണ്ട് കേട്ടോ'' എന്നു പറഞ്ഞാണ് പലരും സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? 20 ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘർഷത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്നു തുടർച്ചയായി മോശം പരാമർശം നടത്തുന്നു. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമങ്ങളിൽ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ചത്' പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്നും യുവതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP