Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്; പതിനാലുകാരന്റെ അശ്ലീല ആവശ്യത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്

പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്; പതിനാലുകാരന്റെ അശ്ലീല ആവശ്യത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്

മറുനാടൻ ഡെസ്‌ക്‌

ലിഫ്റ്റ് ചോദിച്ച് യുവതിയുടെ സ്‌കൂട്ടറിൽ കയറിയ 14കാരൻ അവരോട് അശ്ലീലം പറഞ്ഞ സംഭവത്തിൽ പ്രതികരിച്ച് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. സംഭവത്തോട് സമാനമായി തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിക്കൊണ്ടാണ് അശ്വതി ഇക്കാര്യത്തോടുള്ള തന്റെ പ്രതികരണം സോഷ്യൽ മീഡിയാ പോസ്റ്റ് വഴി അറിയിച്ചിരിക്കുന്നത്. പ്ലസ്ടുവിൽ പഠിക്കുന്ന കൗമാരക്കാരിൽ നിന്നും തനിക്ക് മെസേജുകൾ വരാറുണ്ടെന്നും അത് കാണുമ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നാണ് താൻ ആഗ്രഹിക്കാറുള്ളതെന്നുമാണ് അശ്വതി പറയുന്നത്.

ഈ അനുഭവം തനിക്കുള്ളതുകൊണ്ട് യുവതിക്ക് സംഭവിച്ച ദുരനുഭവത്തിൽ തനിക്ക് വലിയ ഞെട്ടലൊന്നും തോന്നുന്നില്ലെന്നും അശ്വതി പറയുന്നുണ്ട്.പത്താം ക്ളാസുകാരനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചുകൊണ്ട് കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ അപർണ പങ്കുവച്ച വീഡിയോയും അശ്വതി തന്റെ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.

കുറിപ്പ് ചുവടെ:'

പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്... അതുകൊണ്ട് തന്നെ ഇതിൽ ഒരു ഞെട്ടലും തോന്നുന്നില്ല!!'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP