Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമക്ഷേത്ര നിർമ്മാണത്തെ അഭിനന്ദിച്ച് ഹസിൻ ജഹാൻ; ബലാത്സം​ഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി; പരാതിയുമായി മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ

രാമക്ഷേത്ര നിർമ്മാണത്തെ അഭിനന്ദിച്ച് ഹസിൻ ജഹാൻ; ബലാത്സം​ഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി; പരാതിയുമായി മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അയോധ്യയിൽ  രാമക്ഷേത്ര നിർമ്മാണത്തിനു തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യയും മോഡലുമായ ഹസിൻ ജഹാന് നേരെ ഭീഷണി. തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഹസിൻ ജഹാൻ തന്നെയാണ് രം​ഗത്തെത്തിയത്. സംഭവത്തിൽ പൊലീസിന്റെ സൈബർക്രൈം വിഭാഗത്തിന് പരാതി നൽകിയിരിക്കുകയാണ് ഹസിൻ.

‘ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചപ്പോൾ ഹിന്ദു സഹോദരങ്ങളെ അഭിനന്ദിച്ച് ഞാൻ പോസ്റ്റിട്ടിരുന്നു. പക്ഷേ, ചില തൽപര കക്ഷികൾ എന്റെ പോസ്റ്റിനു താഴെ ഭീഷണിയുടെ സ്വരമുള്ള കമന്റുകൾ പോസ്റ്റ് ചെയ്തു. ചിലർ ബലാത്സംഗ ഭീഷണിയും മറ്റു ചിലർ വധഭീഷണിയും മുഴക്കി’ – ഹസിൻ ജഹാൻ പറഞ്ഞു.

‘അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനു തുടക്കം കുറിച്ചു നടന്ന ഭൂമിപൂജയിൽ എല്ലാ ഹിന്ദു സഹോദരങ്ങൾക്കും അഭിനന്ദനം’ – എന്നായിരുന്നു ഹസിൻ ജഹാന്റെ കുറിപ്പ്. ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രവും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹസിൻ ജഹാനെതിരെ ഭീഷണിയുമായി ചിലർ കമന്റിട്ടത്. ഹസീബ് ഖാൻ എന്നയാൾ ഹസിൻ ജഹാനെ പീഡനത്തിന് ഇരയാക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ, ചിലർ വധഭീഷണിയും മുഴക്കി.

‘ഒരേ ആളുകൾ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ ഞാൻ തീർത്തും നിസഹായയാണ്. പെൺമക്കളുടെ സുരക്ഷിയും എന്നെ ആകുലപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽനിന്നെല്ലാം ഭീഷണി ഉയരുന്നുണ്ട്. ഇത് എന്നെയും കുടുംബത്തെയും വല്ലാതെ ബാധിക്കുന്നു. കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നാണ് എന്റെ അപേക്ഷ. ഇപ്പോൾ ഓരോ സെക്കൻഡും എനിക്ക് ദുഃസ്വപ്നം പോലെയാണ്’ – ഹസിൻ ജഹാൻ പറഞ്ഞു.

ഭീഷണി കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഹസിൻ പൊലീസിനു പരാതി നൽകിയിരിക്കുന്നത്. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഹസിൻ ജഹാൻ പറയുന്നു. രാമക്ഷേത്ര നിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഹിന്ദു സഹോദരങ്ങളെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന് ഇത്തരത്തിൽ ഭീഷണികൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്’ – ഹസിൻ ജഹാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP