Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ അവർ ആസിഫ് അലിയെയും തേടിവന്നു! ലണ്ടനിലെ ലോഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട നടന് മതഭ്രാന്തന്മാരുടെ തെറിവിളി

ഒടുവിൽ അവർ ആസിഫ് അലിയെയും തേടിവന്നു! ലണ്ടനിലെ ലോഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട നടന് മതഭ്രാന്തന്മാരുടെ തെറിവിളി

കൊച്ചി: ഫേസ്‌ബുക്ക് വഴിയുള്ള മലയാളികളുടെ വർഗീയ പ്രചരണം അതിരുകടക്കുന്നുണ്ടോ എന്ന സംശയം ഏതാനും ദിവസങ്ങളായി ശക്തമായിട്ടുണ്ട. ഫേസ്‌ബുക്കിൽ വർഗീയ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് തെരുവിൽ പരസ്പ്പരം തല്ലുകൂടുന്ന ഘട്ടത്തിൽ വരെ എത്തി കാര്യങ്ങൾ. മതത്തെ സംബന്ധിച്ച് എന്തെങ്കിലും എഴുതിയിൽ ഉടനടി മതത്തിന്റെ കാവൽക്കാർ ചമഞ്ഞെത്തി തെറിവിളിക്കുകയും തങ്ങളുടെ അജണ്ടകൾക്ക് അനുസൃതമായി കാര്യങ്ങളെ എത്തിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരികയാണ്. പലപ്പോഴും നിരുപദ്രവകരമായ ഫേസ്‌ബുക്ക് കമന്റിന്റെ പേരിൽ പോലും വർഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന പ്രവണതയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നത്. ഇങ്ങനെയുള്ള സംഭവങ്ങളുടെ ശ്രേണിയിലെ ഒടുവിലത്തെ ഇരയായി മലയാള സിനിമാ നടൻ ആസിഫലിയും.

'ലോഡ്‌സ് ക്രിക്കറ്റിന്റെ മെക്ക' എന്ന ആലങ്കാരിക വിശേഷണം ലോകം മുഴുവൻ അംഗീകരിച്ചതാണ്. ഇങ്ങനെ ലണ്ടൻ സന്ദർശനത്തിന്റെ വേളയിൽ ലോഡ്്‌സിൽ നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ലോർഡ്‌സ് മെക്ക ഓഫ് ക്രിക്കറ്റ് എന്ന ക്യാപ്ഷൻ നൽകിയതിന് ആസിഫലയെ തെറിവിളിച്ചുകൊണ്ടാണ് മതഭ്രാന്തന്മാർ രംഗത്തെത്തിയത്. വെറും ഒരു ക്രിക്കറ്റ് സ്‌റ്റേഡിയത്തെ പരിപാവനമായ പുണ്യസ്ഥലത്തോട് ആസിഫ് അലി ഉപമിച്ചു എന്നു പറഞ്ഞാണ് ഇസ്ലാമിന്റെ രക്ഷകവേഷം കെട്ടിയെത്തിയ വിമർശകർ രോഷം കൊള്ളുന്നത്.

ആസിഫ് അലി മുസ്ലീമിന്റെ പേര് നശിപ്പിച്ചുവെന്ന് പോലും ചിലർ ആരോപിച്ചു കഴിഞ്ഞു. മുസ്ലീമായ ആസിഫലി ക്രിക്കറ്റിലെ മെക്കയോട് ലോഡ്‌സിനെ ഉപമിച്ചത് വലിയ മതനിന്ദയെന്ന വിധത്തിലാണ് ചിലരുടെ കമന്റുകൾ. ഇത്തരം കമന്റുകളോട് വിയോജിച്ചു യോജിച്ചും നിരവധി പേർ എത്തിയതോടെ ആസിഫലിയുടെ ഫേസ്‌ബുക്ക് വാളിൽ അടിപിടിയാണ് നടക്കുന്നത്.

ആസിഫ് ഇക്കാ നമ്മക്ക് ഒക്കെ ഒരു മക്കയല്ലേ ഉള്ളൂ .. ഇതിനെയൊക്കെ മക്ക എന്ന് വിളിച്ചു പരിശുദ്ധ മക്കയുടെ വില കളയണോ ? ഒരാളുടെ കമന്റാണ്. ലോക ക്രിക്കറ്റ് ആരാധകർ പരിപാവനമായി കാണുന്ന 'ലോർഡ്‌സ്' എന്ന ക്രിക്കറ്റ് സ്‌റ്റേഡിയത്തെ ഏതോ ഒരു മതത്തിന്റെ ആരാധനാ കേന്ദ്രവുമായി താരതമ്യം ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു വെന്ന് മറ്റൊരു വിരുതൻ കമന്റ് ചെയ്തു.

 

The Mecca of cricket" Lords "

Posted by Asif Ali on Friday, May 8, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP