Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരൂരിൽ ആകെ മെഴുകിയല്ലോ അല്ലേ എന്ന് വെള്ളാപ്പള്ളിയോട് ആരും ചോദിക്കില്ലല്ലോ? അടവ് നയം ഇറക്കി സഹായിച്ചിട്ടും സിറ്റിങ് സീറ്റിൽ രക്ഷിക്കാനായില്ല; പാലാ തെരഞ്ഞെടുപ്പ് ഫലത്തിൽ പരിഹസിച്ച വെള്ളാപ്പള്ളിയ തിരിച്ച് ട്രോളി ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ

അരൂരിൽ ആകെ മെഴുകിയല്ലോ അല്ലേ എന്ന് വെള്ളാപ്പള്ളിയോട് ആരും ചോദിക്കില്ലല്ലോ? അടവ് നയം ഇറക്കി സഹായിച്ചിട്ടും സിറ്റിങ് സീറ്റിൽ രക്ഷിക്കാനായില്ല; പാലാ തെരഞ്ഞെടുപ്പ് ഫലത്തിൽ പരിഹസിച്ച വെള്ളാപ്പള്ളിയ തിരിച്ച് ട്രോളി ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടുകളുടെ വ്യത്യാസത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എക്‌സിറ്റ് പോൾ ഫലം. ഫലം വന്നപ്പോൾ മറിച്ചായിരുന്നു. ഈ വിഷയത്തിൽ പ്രതികരണമാരാഞ്ഞപ്പോൾ ഏഷ്യാനെറ്റ് ആകെ മെഴുകിയല്ലോ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ വെള്ളാപ്പള്ളി നടേശന്റെയും എസ്എൻഡിപിയുടേയും പരസ്യ പിന്തുണ ഉണ്ടായിട്ടും അരൂരിൽ ഇടത് പക്ഷം തോറ്റതിനെ തിരിച്ച് ടോര്‌ളിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ പിജി സുരേഷ്‌കുമാർ.അരൂരിൽ വെള്ളാപ്പള്ളി നടേശൻ പിന്തുണച്ച എൽ.ഡി.എഫിന് പരാജയം നേരിട്ടതിനെ കുറിച്ച് മെഴുകിയില്ലല്ലോ എന്ന് ആരും തിരിച്ചു ചോദിക്കില്ലല്ലോ എന്നായിരുന്നു അവതാരകന്റെ പ്രതികരണം.

2079 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാനിമോളിന്റെ വിജയം. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് ഷാനിമോളുടെ വിജയം പിടിച്ചെടുത്തത്. കെ.ആർ ഗൗരിയമ്മയിൽ നിന്ന് ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോൾ ഉസ്മാനിലൂടെ കോൺഗ്രസ് പിടിച്ചെടുത്തിരിക്കുകയാണ്. 38519 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു ആരിഫിന്റെ വിജയം. അരൂരിലെ വോട്ടെണ്ണൽ ആരംഭിച്ച് ഒരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് മുന്നോട്ട് വരാൻ സാധിച്ചിരുന്നില്ല. എൽ.ഡി.എഫിന് മേൽക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് നേരിയ ലീഡ് നിലനിർത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയുടെ ഭാഗമായ അരൂരിൽ ആരിഫിനെ സ്വന്തം മണ്ഡലത്തിൽ 678 വോട്ടുകൾക്ക് പിന്നിലാക്കിയതാണ് ഷാനിമോൾക്ക് തന്നെ അരൂരിൽ വീണ്ടും അവസരം നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP