Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'രാവിലെ 9 മണിക്ക് പോയ ബുള്ളറ്റിനിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നതിന് പകരം 'വീരമൃത്യു' വരിച്ചു എന്ന് നൽകിയത് ഞങ്ങൾക്ക് പറ്റിയ ഒരബദ്ധമാണ്; വിഷയം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉന്നയിച്ച പ്രമുഖ നേതാക്കളോടും ഞങ്ങൾ ഖേദപ്രകടനം നടത്തിയതായി അറിയിച്ചിരുന്നു'; ന്യൂസ് ബുള്ളറ്റിനിലെ അബദ്ധത്തിന് പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയും ഖേദമറിയിച്ച് ഏഷ്യാനെറ്റ്

'രാവിലെ 9 മണിക്ക് പോയ ബുള്ളറ്റിനിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നതിന് പകരം 'വീരമൃത്യു' വരിച്ചു എന്ന് നൽകിയത് ഞങ്ങൾക്ക് പറ്റിയ ഒരബദ്ധമാണ്; വിഷയം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉന്നയിച്ച പ്രമുഖ നേതാക്കളോടും ഞങ്ങൾ ഖേദപ്രകടനം നടത്തിയതായി അറിയിച്ചിരുന്നു'; ന്യൂസ് ബുള്ളറ്റിനിലെ അബദ്ധത്തിന് പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയും ഖേദമറിയിച്ച് ഏഷ്യാനെറ്റ്

മറുനാടൻ ഡെസ്‌ക്‌

വാർത്തയിൽ തെറ്റ് വരുക സ്വാഭാവികമാണ്. അത് തിരുത്തുക എന്നത് ഏത് മാധ്യമത്തിന്റെ ധർമ്മവും. എന്നാലിപ്പോൾ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നതിന് പകരം വീരമൃത്യു വരിച്ചുവെന്ന് ഏഷ്യാനെറ്റ് തെറ്റി പ്രയോഗിച്ച സംഭവം. ബുള്ളറ്റിൻ പുറത്ത് വന്നതിന് പിന്നാലെ ഏഷ്യാനെറ്റിന് നേരെ പ്രതിഷേധവും ഉയർന്നിരുന്നു. ഈ വേളയിൽ ഏഷ്യാനെറ്റ് തെറ്റ് വന്നതിൽ ഖേദമറിയിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സംഗതി ഫേസ്‌ബുക്ക് പോസ്റ്റായും പങ്കുവെച്ചത്. തെറ്റ് സംഭവിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. നേതാക്കളോടും ക്ഷമ ചോദിക്കുന്നുവെന്നാണ് കുറിപ്പിലൂടെ ഏഷ്യാനെറ്റ് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വാർത്തയിൽ തെറ്റായ പരാമർശം വന്നതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു
ഇന്നലെ (02-06-19) ഏഷ്യാനെറ്റ് ന്യൂസിൽ രാവിലെ 9 മണിക്ക് പോയ ബുള്ളറ്റിനിൽ, മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നതിന് പകരം, 'വീരമൃത്യു' വരിച്ചു, എന്ന് നൽകിയത് ഞങ്ങൾക്ക് പറ്റിയ ഒരബദ്ധമാണ്. അതിന് തൊട്ടുപിന്നാലെ ഞങ്ങൾ ഈ തെറ്റിന് നിർവ്യാജം ഖേദപ്രകടനം നടത്തിയിരുന്നു. ഈ വിഷയം സാമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നയിച്ച പ്രമുഖ നേതാക്കളോടും ഞങ്ങൾ ഖേദപ്രകടനം നടത്തിയതായി അറിയിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP