Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്യാബിനറ്റ് പദവിയോടെ സമ്പത്ത്; ഇപ്പൊ മുക്കാൽ ലക്ഷം ശമ്പളത്തോടെ വേലപ്പൻ നായർ; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത എനിക്ക് തലയിൽ ഇടാൻ ഒരു തോർത്ത് അനുവദിച്ചു തരാമോ സർക്കാരേ?' വേലപ്പൻ നായരെ എജി ഓഫീസിലെ ലെയ്‌സൺ ഓഫീസറായി നിയമിച്ച സർക്കാർ ധൂർത്തിനെ വിമർശിച്ച അഷ്ടമൂർത്തിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ക്യാബിനറ്റ് പദവിയോടെ സമ്പത്ത്; ഇപ്പൊ മുക്കാൽ ലക്ഷം ശമ്പളത്തോടെ വേലപ്പൻ നായർ; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത എനിക്ക് തലയിൽ ഇടാൻ ഒരു തോർത്ത് അനുവദിച്ചു തരാമോ സർക്കാരേ?' വേലപ്പൻ നായരെ എജി ഓഫീസിലെ ലെയ്‌സൺ ഓഫീസറായി നിയമിച്ച സർക്കാർ ധൂർത്തിനെ വിമർശിച്ച അഷ്ടമൂർത്തിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർക്കാർ കേസുകൾക്ക് ഹൈക്കോടതിയിൽ മേൽനോട്ടം വഹിക്കാൻ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പ്രത്യേക ലെയ്‌സൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചത് ധൂർത്താണെന്ന വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറൽ ഓഫീസും, അതിന് കീഴിലുള്ള 140 ഓളം സർക്കാർ അഭിഭാഷകരും നിലനിൽക്കെയാണ് ഹൈക്കോടതിയിലെ കേസുകൾക്കായി ഒരു സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. സർക്കാരിന് നിയോമപദേശം നൽകുക, ഹൈക്കോടതിയിൽ സർക്കാർ കക്ഷിയായിരിക്കുന്ന കേസുകൾ നടത്തുകയും, അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നിവയാണ് അഡ്വക്കറ്റ് ജനറൽ ഓഫീസിന്റെയും സർക്കാർ അഭിഭാഷകരുടെയും പ്രധാന കർത്തവ്യം. അതിനിടയിൽ ലെയ്‌സൺ ഓഫീസർ എന്ന തസ്തികയുണ്ടാക്കി ധൂർത്ത് ടത്തിയതെന്തിനാണെന്നാണ് പ്രതിപക്ഷത്തിന്റെ അടക്കം ചോദ്യം. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും.


ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്‌സൺ ഓഫീസറാക്കിയ തീരുമാനവും ഒല്ലൂർ എംഎൽഎ. കെ. രാജനെ ചീഫ് വിപ്പ് പദവിയിൽ നിയമിക്കാനുമുള്ള തീരുമാനവും വിവാദമായി തുടരവേ തന്നെയാണ് ഇടത് സർക്കാരിനെ ഉലയ്ക്കുന്ന പുതിയ വിവാദം.ഖജനാവിന് നഷ്ടമുണ്ടാക്കാമെന്നല്ലാതെ മറ്റൊന്നിനും ഇത് ഗുണകരമാകില്ലെന്നതാണ് വസ്തുത. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കുമെന്നാണ് യുഡിഎഫ് എംപിമാരുടെ നിലപാട്. ഇതിന് സമാനമാണ് ഇപ്പോഴത്തെ നിയമനവും. നേരത്തെ ചീഫ് വിപ്പ് പദവി സിപിഐ ഏറ്റെടുത്തതും ചർച്ചയായിരുന്നു. സാമ്പത്തിക ദുരിതത്തിന്റെ പേരിൽ ഒരിക്കൽ വേണ്ടെന്ന വച്ച പദവിയാണ് സിപിഐ പിന്നീട് ഏറ്റെടുത്തത്.

ഈ പശ്ചാത്തലത്തിലാണ് എഴുത്തുകാരൻ അഷ്ടമൂർത്തി സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.എനിക്ക് തലയിൽ ഇടാൻ ഒരു തോർത്ത് അനുവദിച്ചു തരാമോ സർക്കാരേ? എന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചത്. പോസ്റ്റ് സോഷ്യൽ മീഡിയയിലും ചർച്ചയായി.

'ക്യാബിനറ്റ് പദവിയോടെ സമ്പത്ത്. ഇപ്പൊ മുക്കാൽ ലക്ഷം ശമ്പളത്തോടെ വേലപ്പൻ നായർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത എനിക്ക് തലയിൽ ഇടാൻ ഒരു തോർത്ത് അനുവദിച്ചു തരാമോ സർക്കാരേ?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP