Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

സ്വച്ച് ഓൺ ചെയ്ത് റിമ, ക്ലാപ്പടിച്ച് അന്ന ബെൻ; ആഷിഖ് അബുവിന്റെ നാരദൻ ഷൂട്ടിങ്ങ് ആരംഭിച്ചു

സ്വച്ച് ഓൺ ചെയ്ത് റിമ, ക്ലാപ്പടിച്ച് അന്ന ബെൻ; ആഷിഖ് അബുവിന്റെ നാരദൻ ഷൂട്ടിങ്ങ് ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്റെ ഷൂട്ടിങ് ആരംഭിച്ചു.ടൊവിനോ തോമസ്, അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മായാനദി നിർമ്മിച്ച സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഉണ്ണി ആറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജാഫർ സാദിഖ് ക്യാമറയും സൈജു ശ്രീധരൻ എഡിറ്റിംഗും ചെയ്യുന്നു. സംഗീത സംവിധാനം ശേഖർ മേനോനാണ്. ആർട്ട് ഗോകുൽ ദാസ്, വസ്ത്രലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണസ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു -വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പി. ആർ. ഒ ആതിര ദിൽജിത്ത്. നേരത്തേ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.

റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. അന്ന ബെൻ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP