Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്ര പെട്ടന്നാണ് സമയം കടന്നു പോയത്; എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ''; മകൾ ബിരുദം നേടിയ സന്തോഷം പങ്കിട്ട് ആശ ശരത്

എത്ര പെട്ടന്നാണ് സമയം കടന്നു പോയത്; എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ''; മകൾ ബിരുദം നേടിയ സന്തോഷം പങ്കിട്ട് ആശ ശരത്

സ്വന്തം ലേഖകൻ

മകൾ ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവച്ച് ചലച്ചിത്രതാരവും നർത്തകിയുമായ ആശ ശരത്. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് മകൾ കീർത്തന ബിരുദം കരസ്ഥമാക്കിയത്. മകളുടെ ബിരുദ ദാനചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത ചിത്രങ്ങളും ആശ ശരത് ആരാധകർക്കായി പങ്കുവച്ചു.


''എത്ര പെട്ടന്നാണ് സമയം കടന്നു പോയത്. ഇപ്പോൾ നീ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നു. എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ'', മകൾ കീർത്തനയുടെ ബാല്യകാലചിത്രവും ബിരുദദാന ചടങ്ങിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു കൊണ്ട് ആശ ശരത് കുറിച്ചു.

കോവിഡ് ലോക്ഡൗണിൽ യൂണിവേഴ്‌സിറ്റിയും ഹോസ്റ്റലും അടച്ചു പൂട്ടിയപ്പോൾ കാനഡയിൽ അകപ്പെട്ടു പോയ കീർത്തനയെക്കുറിച്ചുള്ള ആശങ്കകൾ ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു. രണ്ടു പെൺകുട്ടികളാണ് ആശ ശരത്തിനുള്ളത്. മൂത്തമകൾ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മനോജ കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും ഉത്തര ചുവടു വച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP