Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

സർപാട്ട പരമ്പരൈയുടെ വിജയത്തിന് പിന്നാലെ ആര്യക്ക് ഇരട്ടി മധുരം; ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് വിശാൽ

സർപാട്ട പരമ്പരൈയുടെ വിജയത്തിന് പിന്നാലെ ആര്യക്ക് ഇരട്ടി മധുരം;   ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് വിശാൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ രഞ്ജിത്ത് ചിത്രം സർപ്പട്ട പരമ്പരൈ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ ആര്യക്ക് മറ്റൊരു സന്തോഷ വാർത്തകൂടി.തമിഴ് സിനിമ ലോകത്തെ പ്രിയ താരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്നലെയാണ് സയേഷ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഗർഭിണി ആണെന്നുള്ള വിവരം സയേഷയോ ഭർത്താവ് ആര്യയോ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ആരാധകർക്ക് വലിയൊരു സർപ്രൈസ് ആണ് ഈ വാർത്ത.ആര്യയുടെ സുഹൃത്തും നടനുമായ വിശാലാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

2019 മാർച്ച് ഒമ്പതിനായിരുന്നു ആര്യയുടെ വിവാഹം.2018ൽ പുറത്തെത്തിയ ഗജനികാന്ത് എന്ന ചിത്രത്തിലാണ് ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചത്. ഒടുവിൽ ഇരുവരും ഒരുമിച്ച് എത്തിയ ചിത്രം സൂര്യ നായകനായ കാപ്പാൻ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP