1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

'ഞാൻ ഗേ ആണ്, സ്വവർഗ്ഗപ്രേമി,. അമ്മ വേണമെങ്കിൽ അംഗീകരിക്ക് ഇല്ലെങ്കിൽ പ്രശനം ഇല്ല. ഞാൻ ചീത്ത ആണെന്ന് കരുതിയാലും മതി'; അമ്മ നേരിട്ട് ചോദിച്ചപ്പോൾ ഞാൻ നിഷേധിച്ചില്ല.. എന്തിന് നിഷേധിക്കണം? ഇതെന്റെ അസ്ഥിസ്ത്വമാണ്; സ്വവർഗ്ഗപ്രേമിയാണെന്ന് തുറന്നു പറഞ്ഞ് യുവാവ്; വൈറലായി യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

May 10, 2019 | 11:57 AM IST | Permalink



'ഞാൻ ഗേ ആണ്, സ്വവർഗ്ഗപ്രേമി,. അമ്മ വേണമെങ്കിൽ അംഗീകരിക്ക് ഇല്ലെങ്കിൽ പ്രശനം ഇല്ല. ഞാൻ ചീത്ത ആണെന്ന് കരുതിയാലും മതി'; അമ്മ നേരിട്ട് ചോദിച്ചപ്പോൾ ഞാൻ നിഷേധിച്ചില്ല.. എന്തിന് നിഷേധിക്കണം? ഇതെന്റെ അസ്ഥിസ്ത്വമാണ്; സ്വവർഗ്ഗപ്രേമിയാണെന്ന് തുറന്നു പറഞ്ഞ് യുവാവ്; വൈറലായി യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താൻ ഗേ ആണെന്ന് പരസ്യമായി വെളിപ്പെടുത്തിയ യുവാവിന് കുറിപ്പ് ഫേസ്‌ബുക്കിൽ വൈറൽ. അരുൺ ഗീതാ വിശ്വനാഥൻ എന്ന യുവാവാണ് ഗേ എന്നതാണ് തന്റെ സ്വത്വമെന്ന് തുറന്നു പറഞ്ഞു രംഗത്തുവന്നത്. 'ഗേ എന്നാൽ വൃത്തികെട്ട ഒരു ജീവിത ശൈലി ആണെന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ താൻ വെളിപ്പെടുത്തൽ നടത്തുകയാണെന്ന് പറഞ്ഞാണ് യുവാവിന്റെ കുറിപ്പ്. തന്റെ അച്ഛൻ അമ്മമാരോട് ഈ വിഷയം സംസാരിച്ചപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തി കൊണ്ടാണ് അരുണിന്റെ കുറിപ്പ്. മാതാപിതാക്കളുടെ ചിന്താഗതിയിൽ ഒരിക്കലും അതിലൊരു മാറ്റം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അതറിയാവുന്നതുകൊണ്ടു തന്നെയാണ് അവരെ അറിയിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. എന്നാലും അമ്മ നേരിട്ട് ചോദിച്ചപ്പോൾ ഞാൻ നിഷേധിച്ചില്ല. എന്തിന് നിഷേധിക്കണം? ഇതെന്റെ അസ്ഥിസ്ത്വമാണ്. മറച്ചു വയ്ക്കാനോ നാണിച്ചു ഇരിക്കാനോ ഇനി വയ്യെന്ന അവസ്ഥയിലാണ് ഞാൻ തുറന്ന് പറയുന്നത്'. അരുൺ ഗീതാ വിശ്വനാഥൻ എന്ന യുവാവ് തുറന്ന് പറയുകയാണ്. താൻ ഗേ ആണ് എന്ന് മാതാപിതാക്കൾ അറിഞ്ഞതും അവരുടെ പ്രതികരണവുമാണ് അരുൺ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഗേയോ അതെന്താ സാധനം എന്ന് അച്ഛൻ ചോദിച്ചപ്പോൾ സ്വവർഗ്ഗഅനുരാഗം എന്ന് അമ്മ പരിഹാസപൂർവ്വം വിവർത്തനം ചെയ്തതും അതേ ഞാൻ ഗേ ആണ് സ്വവർഗ്ഗപ്രേമി എന്ന് തുറന്നു പറഞ്ഞതും അരുൺ വെളിപ്പെടുത്തിയിരിക്കുന്നു. കോച്ചിങ് ക്ലാസിലെ അദ്ധ്യാപകനാണ് അരുൺ. സെക്സ് ഡിറ്റർമിനേഷനെക്കുറിച്ച് ക്ലാസ് എടുക്കുമ്പോൾ പലപ്പോഴും വിദ്യാർത്ഥികളിൽ നിന്ന് ഉയർന്നു വരുന്ന ചോദ്യങ്ങളെ ഹൃദയമിടിപ്പോടെ നേരിടുന്നതിനെക്കുറിച്ചും അരുൺ പറയുന്നു. ' കല്യാണം/ ഗേ സംബന്ധമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ മാത്രമാണ് ഇത്തരം സംഭാഷണങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ പ്രാക്കും ശാപവാക്കും മാത്രം പറയുന്ന മനുഷ്യരായി അച്ഛനമ്മമാരെ ചിത്രീകരിക്കാനുള്ള അവകാശമോ സഹചര്യമോ എനിക്കില്ല. പല sexual minority-യിൽ പെട്ട വ്യക്തികളുടെ കുടുംബ സഹചര്യത്തെക്കാൾ ഏറെ മെച്ചപ്പെട്ടതാണ് എന്റേതെന്ന് ഓർമിപ്പിക്കട്ടെ' എന്ന പിൻകുറിപ്പോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

അരുണിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തിങ്കളാഴ്ച കോച്ചിങ് ക്ലാസ്സിലായിരുന്നു ഡ്യൂട്ടി. എം. സി. സി സ്റ്റാൻഡിൽ ബസ് ഇറങ്ങി വേഗത്തിൽ സെന്ററിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴും മനസ്സിലൊരായിരം ശബ്ദങ്ങൾ ആയിരുന്നു. അമ്മയോട് കലഹിച്ചു ഇറങ്ങിയതാണ് വീട്ടിൽ നിന്നും. ഗേ ആണെന്ന് വീട്ടിൽ അറിഞ്ഞതിന് ശേഷം അത്ര നല്ല രീതിയിലല്ല ഓരോ ദിവസവം കടന്നുപോവുന്നത്. ഒരു കണക്കിന് അവരോട് ഈ കാര്യം പറയണമെന്ന് തന്നെ എനിക്കില്ലായിരുന്നു. പക്ഷെ ഒരു ദിവസം അമ്മ തന്നെ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ഗേ എന്നാൽ വൃത്തികെട്ട ഒരു ജീവിത ശൈലി ആണെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ശരാശരി ഇന്ത്യൻ അച്ഛനമ്മമാർ തന്നെയാണ് എന്റെയും. ഒരിക്കലും അതിലൊരു മാറ്റം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അതറിയാവുന്നതുകൊണ്ടു തന്നെയാണ് അവരെ അറിയിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. എന്നാലും അമ്മ നേരിട്ട് ചോദിച്ചപ്പോൾ ഞാൻ നിഷേധിച്ചില്ല. എന്തിന് നിഷേധിക്കണം? ഇതെന്റെ അസ്ഥിസ്ത്വമാണ്. മറച്ചു വയ്ക്കാനോ നാണിച്ചു ഇരിക്കാനോ ഇനി വയ്യെന്ന അവസ്ഥയിലാണ് ഞാൻ തുറന്ന് പറയുന്നത്.

രാവിലത്തെ വെയിൽ എന്റെ മുഖത്ത് അടിച്ചുകൊണ്ടിരിക്കുന്നു. ഞാൻ മൊബൈൽ എടുത്തു ഇയർഫോണിൽ പാട്ടു കേട്ടുകൊണ്ടിരുന്നു. ഇന്നലെ രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അച്ഛൻ ചോദിച്ചത്:

'നിന്റെ ആ സുഹൃത്ത് ഇല്ലേ? മലാപ്പറമ്പ് വീട് ഉള്ള.... എന്റെ സുഹൃത്തിന്റെ മകൻ?'

'അതേ, അവൻ?'

'അവന്റെ കല്യാണം ഉറപ്പിച്ചു. ഡിസംബർ മറ്റോ ആണ് നിശ്ചയം'

'ഉം..' ഞാനൊന്ന് അമർത്തി മൂളി. അടുത്തിരിക്കുന്ന അമ്മയ്ക്ക് അതത്ര രസിച്ചില്ല. അച്ഛൻ തുടർന്നു

'നിനക്ക് അങ്ങനെ വിചാരം ഒന്നുമില്ലേ'

'എന്ത് വിചാരം'

'കല്യാണം കഴിക്കാൻ'

'ഞാൻ പറഞ്ഞല്ലോ ഞാൻ ഗേ ആണെന്ന്. ഇനി എന്നാണ് നിങ്ങൾ അതൊന്ന് മനസ്സിലാക്കുക'

'ഗേയോ അതെന്താ സാധനം'

'സ്വവർഗ്ഗഅനുരാഗം' അമ്മയാണ് പരിഹാസപൂർവ്വം അത് വിവർത്തനം ചെയ്തത്.

'അതേ ഞാൻ ഗേ ആണ്. സ്വവർഗ്ഗപ്രേമി!' അച്ഛൻ അത് കേട്ട് ഒന്നും മിണ്ടാതെ ചപ്പാത്തി കഴിച്ചുകൊണ്ടിരുന്നു. അമ്മ തുടർന്നു:

'നിനക്ക് നാണം ഇല്ലേ ഇമ്മാതിരി വൃത്തികേട് ഒക്കെ ചെയ്യാൻ?'

'ഞാൻ വൃത്തികേട് ഒന്നും ചെയ്തില്ല'

'പിന്നെ എന്താ ഇതിന് പറയുന്ന പേര്. ഇത് മഹാ വൃത്തികെട്ട പരിപാടി ആണ്. ഈ നാട്ടിൽ ഒന്നും കേൾക്കാത്ത സംഭവം.'

'എന്നിട്ടല്ലേ സുപ്രീംകോടതി അങ്ങനെ വിധിച്ചത്'

'അവര് അങ്ങനെ ഒക്കെ പറയും. ഇത് നിന്റെ പ്രശനം ആണ്. നീ ഇതു തന്നെയേ ചെയ്യുകയുള്ളൂ എന്ന് നിശ്ചയിച്ചു ഇറങ്ങിയിരിക്കുക്കയാണ്. നിനക്ക് മാറാൻ യാതൊരു വിചാരവും ഇല്ല'

'അങ്ങനെ മാറാൻ പറ്റുമ്പോൾ മാറാവുന്ന ഒന്നല്ല ഇത്'

'അതൊക്കെ നിന്റെ തോന്നൽ ആണ്. നീ എന്താ കരുതിയിരുന്നത് ഒരു ആണിനെ കെട്ടി ജീവിക്കാം എന്നോ? ആളുകളൊക്കെ നിന്നെ പരിഹസിച്ചു ചിരിക്കില്ലേ?'

'ചിരിക്കുന്നവർ ഒക്കെ ചിരിക്കട്ടെ.'

'ഇതൊന്നും ഇവിടെ നടക്കില്ല'

'വേണ്ട ഞാൻ നിങ്ങളുടെ അനുവാദം ഒന്നും ചോദിച്ചില്ല'

ഞാൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റു. പാത്രം കഴുകാൻ അടുക്കളയിലേക്ക് പോയി.

'ആ ചെക്കനെക്കൂടി നീ വൃത്തികേടാക്കും. നിനക്കൊന്നും നാണം ഇല്ലേ' അമ്മ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.

'ആ ചെക്കൻ' എന്ന എന്റെ കാമുകൻ ഇനി വഷളാവാൻ ഇല്ലെന്ന് ഓർത്തു ചിരിച്ചു കൊണ്ട് ഞാൻ വായകഴുകി തുപ്പി. ഇതൊന്നും എന്നെ ബാധിക്കുന്നേയില്ല എന്നത് എത്രയോ നല്ലത് ആണെന്ന് ആലോചിച്ചു കൊണ്ട് ഞാൻ മുകളിലെ മുറിയിലേക്ക് കയറി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പായുമ്പോൾ ഇതൊന്നും ഞാൻ ഓർത്തിരുന്നെയില്ല.

ചെവിയിലേക്ക് ഇയർഫോൺ കുറച്ചു കൂടെ തിരുകി കേറ്റി ഞാൻ ആനിഹാൾ റോഡിലേക്ക് കയറി. വേഗത്തിലൊരു ഓട്ടോ എന്റെ അടുത്തു കൂടെ കയറി പോയി. ഓട്ടോ ഡ്രൈവർ 'എങ്ങോട്ട് നോക്കിയാണ് നടക്കുന്നത് കയ്യുയർത്തി' എന്തോ പറഞ്ഞു. റീത്ത ഓറയുടെ I will never let you down ഉറക്കെ ചെവിയിൽ പാടിയതുകൊണ്ട് അയാൾ വിളിച്ചു പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല. ഒന്നു പരിസരം ഒക്കെ നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ മുന്നോട്ട് നടന്നു.

Sex determination - ആണ് ഇന്നത്തെ വിഷയം. പ്രൈമറി സെക്സ് ഡിറ്റർമിനേഷൻ, സെക്കൻഡറി സെക്സ് ഡിറ്റർമിനേഷൻ, ജീനുകൾ, ഹോർമോണുകൾ, dax gene ഡ്യൂപ്ലിക്കേഷൻ, intersex അങ്ങനെ അങ്ങനെ. മനുഷ്യനിലെയും, പഴ ഈച്ചയിലേയും ജീനുകൾ അതിലെ വ്യതിയാനങ്ങൾ. രാവിലെ എല്ലാം നോക്കി ചയകുടിക്കുന്നതിനിടയിൽ അമ്മ അടുത്തു വന്നിരുന്നു.

'ഇന്നലെ പറഞ്ഞത് ഒക്കെ ഓർമയുണ്ടോ? നീ നല്ലപോലെ നടക്കാൻ അല്ലെ ഞങ്ങൾ ഇങ്ങനെ പറയുന്നത്'

'ഉം..' എഴുതിയുണ്ടാക്കിയ നോട്ടുകളിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ മൂളി.

'നീ അങ്ങനെ ഇനി നടക്കരുത് എന്ന് തീരുമാനം എടുത്താൽ മതി. എല്ലാം ശരി ആവും. നീ ഇതൊരു ശീലം ആക്കുന്നതാണ് എല്ലാത്തിനും പ്രശനം'

'അമ്മേ...സമയം ഇല്ല. ഞാൻ ഗേ ആണ്. അമ്മ വേണമെങ്കിൽ അംഗീകരിക്ക് ഇല്ലെങ്കിൽ പ്രശനം ഇല്ല. ഞാൻ ചീത്ത ആണെന്ന് കരുതിയാലും മതി' പുട്ടിന്റ ഒരു കഷണം വായിലിട്ട് ഞാൻ പാത്രം കഴുകാൻ അടുക്കളയിലേക്ക് ഓടി.

'എടാ നീ ഞാൻ പറയു...'

'സമയമില്ല... ഞാൻ പോണ്' ചെരുപ്പിട്ട് ബാഗ് പിടിച്ചു ഞാൻ ബസ്റ്റോപ്പിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. നേരിട്ടുള്ള ബസിൽ കയറിയപ്പോഴാണ് സമാധാനമായത്.

ഓരോന്ന് ആലോചിച്ചു സമയം 9:20 ആയി. കോച്ചിങ് സെന്ററിയിലേക്കുള്ള നടത്തത്തിന് ഞാൻ വേഗം കൂട്ടി. സെന്ററിന്റെ സ്റ്റെപ്പ് കയറി ഞാൻ ഓഫീസിലേക്ക് നടന്നു. അവിടെ നിന്ന് മൈക്ക് എടുത്തു നേരെ ക്ലാസ്സിൽ കയറി.

'ഇന്ന് നമ്മൾ discuss ചെയ്യാൻ പോവുന്ന ടോപിക് sex determination ആണ്' ഞാൻ ബോർഡിൽ sex determination എന്ന് വലുതാക്കി എഴുതി. ഈ വിഷയം എടുക്കുമ്പോൾ എപ്പോഴും മനസ്സിലൊരു ഇടിപ്പാണ്. വിഷയം sex determination ആയതുകൊണ്ടല്ല ചില ചോദ്യങ്ങളെ ഭയന്നിട്ടാണ്. സ്വതേ സ്ത്രൈണതയുള്ള അങ്കവിക്ഷേപങ്ങൾ ആണ് എന്റേത്. ക്ലാസ് എടുക്കുമ്പോഴും അങ്ങനെ ഒക്കെ തന്നെ. ഓരോ ബാച്ച് വിദ്യാർത്ഥികൾ വരുമ്പോഴും ഒരു ഭയം ആണ്. ഹൈസ്‌കൂൾ കാലത്തെ കളിയാക്കലുകളുടെയും ചിരികളുടെയും ഒക്കെ തിരുശേഷിപ്പുകൾ അവിടെ ഇവിടെ ആയി പൊങ്ങി വരും. സ്ത്രൈണത ഒരു പുരുഷനിൽ കണ്ടാൽ താങ്ങാൻ ആവാത്ത സമൂഹത്തിൽ ഞാൻ കയറി sex determination എടുക്കുമ്പോൾ പല ചോദ്യങ്ങളും ഉറപ്പാണ്. അതുകൊണ്ട് ചിലപ്പോൾ ഞാൻ വളരെ conscious ആവും. കൈകൾ അനക്കുന്നത് വരെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങും.

കഴിഞ്ഞ പല ബാച്ചുകളിലും അങ്ങനെ ഉള്ള ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും വിദ്യാർത്ഥികളുടെ കളങ്കമറ്റ ചോദ്യങ്ങൾ തന്നെയാവും. അവയ്ക്ക് ഉത്തരം പറയുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിയും. പെട്ടന്ന് ഞാൻ ഹൈസ്‌കൂളിലെ വരാന്തയെ ഓർമിക്കും. അവിടെ ഒറ്റയ്ക്ക് നിൽക്കുന്ന പോലെ ഇരുമ്പഴികളിലൂടെ ഉച്ചവെയിൽ ഊരി വരാന്തയിൽ അഴികളുടെ നിഴലുകൾ ഉണ്ടാക്കും. ആരെയും കാണാതെ, നോക്കാതെ ഞാൻ നേരെ ക്ലാസ് മുറി ലക്ഷ്യമാക്കി നടക്കും. ആറുമൊന്നും പറയരുതെന്ന് മനസ്സിൽ പ്രാർത്ഥിക്കും. ഒരു ചെറിയ ചിരിയെങ്കിലും ദൂരെനിന്ന് കേട്ടാൽ അത് എന്നെ ചൂണ്ടിയാണെന്ന് വിചാരിക്കും. ക്ലസ്സിലെ കുട്ടിയിൽ നിന്ന് ടീച്ചറിലേക്ക് ഒരു സെക്കൻഡിൽ ഞാൻ യാത്ര ചെയ്ത് വരും. പിന്നെ ശ്വാസം വലിച്ചു പിടിച്ചു ഞാൻ ഉത്തരം പറയും. പലപ്പോഴും വിദ്യാർത്ഥികൾ ഇതൊന്നും അറിയാറില്ല എന്ന് മാത്രം. ഇന്നും സ്ഥിരം ചോദ്യങ്ങൾ ഒക്കെ മല്ലിട്ട് ഞാൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്.

പെട്ടന്ന് ചങ്കിടിപ്പ് കൂടികൊണ്ടിരുന്നു. ഞാൻ ഒന്ന് നിർത്തി വീണ്ടും സസ്തനികളിലെ ലിംഗനിർവചനത്തെ കുറിച്ചു വാചാലനായി.

വീണ്ടും ചങ്കിടിപ്പ് കൂടുകയാണ്.
മൂക്കിന്റെ അറ്റത്തുള്ള എവിടെയോ ഒരു നീറ്റൽ.
അതെനിക്ക് പരിചയമുള്ള ഒരു വികാരമാണ്.

കരച്ചിൽ.

കണ്ണുകൾ എന്തെന്നില്ലാത്ത നിറയാൻ പോവുന്നത് ഞാൻ അറിഞ്ഞു. വിദ്യാർത്ഥികളോട് പഴയ ചോദ്യങ്ങൾ oslve ചെയ്യാൻ പറഞ്ഞു ഞാൻ മൈക്ക് വച്ചു ക്ലാസിന്റെ പുറത്തേക്ക് ഓടി. കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചു വീണ് കൊണ്ടിരിക്കുന്നു. ഓഫീസിന്റെ പിന്നിലെ ബാത്റൂമിലേക്ക് ഞാൻ ഓടിക്കയറി വാതിൽ അടച്ചു.

എന്തിനാണ് ഞാൻ കരയുന്നത്? എനിക്കറിയില്ല. നിർത്താൻ ഒരു നൂറു വട്ടം ഞാൻ എന്നോട് തന്നെ പറയുന്നുണ്ട്. മസ്തിഷ്‌കത്തിൽ കരയരുത് എന്നൊരു ശബ്ദം മുഴങ്ങുന്നുണ്ട് കണ്ണുകൾ അത് ചെവികൊള്ളുന്നില്ല. എന്തുകൊണ്ടാണ് നിറുത്താൻ കഴിയാത്തത്? എന്തിനാണ് കണ്ണുനീര് ഇങ്ങനെ ഒഴുകുന്നത്?ഒട്ടും വിഷമം ഇല്ലാതെ മനുഷ്യൻ എങ്ങനെയാണ് കരയുന്നത്? എനിക്കറിയില്ല. ബാത്റൂമിലെ സ്വതേയുള്ള വിങ്ങൽ അസഹ്യമായി തോന്നി. ഞാൻ ടാപ്പ് തുറന്ന് മുഖം രണ്ട് മൂന്ന് തവണ കഴുകി. മുകത്തുള്ള തണുത്ത വെള്ളത്തിന് ഇടയിലൂടെ ചൂടുറവ പോലെ ഒഴുകുന്ന കണ്ണീർ എനിക്കപ്പോഴും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. ഒരിക്കൽ കൂടി ഞാൻ മുഖം കഴുകി.

കഴിഞ്ഞ മാസം അലസമായി വായിച്ചു വിട്ട minority stress theory മനസ്സിലൂടെ കടന്ന് പോയി. ഇനി ഇത് stress ആണോ? പിന്നെ ഓർക്കാൻ കഴിഞ്ഞത് ഒക്കെയും അമ്മയുടെ വാക്കുകൾ മാത്രം ആണ്. അമ്മയുടെ വാക്കുകൾ എന്നെ ബാധിക്കുന്നില്ലെന്ന് പറയുമ്പോഴും അതെന്റെ ഉള്ളിൽ കിടന്ന് ഉഴുതുമറയുകയായിരുന്നൊ? അമ്മയുടെ ഓരോ വാക്കും എന്റെ മുന്നിലെ ടൈലുകളിൽ എഴുതിയിട്ടുള്ള പോലെ. ഒരിക്കൽ കൂടി മുഖം കഴുകി ഞാൻ കർച്ചീഫ് കോണ്ട് മുഖം അമർത്തി തുടച്ചു. കണ്ണുകൾ അപ്പോഴും നീറുന്ന പോലെ എനിക്ക് തോന്നി. ബാത്റൂമിന്റെ കുറ്റി തുർന്ന് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഓഫീസിലെ ചേച്ചി ചോദിച്ചു 'എന്തു പറ്റി അരുൺ'

'ഏയ് ചോക്കിന്റെ അലർജി ആണെന്ന് തോനുന്നു' ഞാൻ സൗകര്യപൂർവ്വം ഒരു കള്ളം പറഞ്ഞു വീണ്ടും ക്ലാസ് മുറിയിലേക്ക് കയറി. മൂക്കിന്റെ അറ്റത്തു അപ്പോഴും ഒരു നീറ്റൽ, കണ്ണിൽ വീണ്ടും ഇരമ്പം. ഞാൻ നനഞ്ഞ കർച്ചീഫ് കൊണ്ട് വീണ്ടുമൊന്ന് അമർത്തി തുടച്ചു. മൈക്ക് എടുത്തു 'നിങ്ങൾ ആ ചോദ്യങ്ങൾ ചെയ്തു കഴിഞ്ഞോ? ' ഒന്നും നടക്കാത്ത പോലെ ഞാൻ വീണ്ടും ക്ലാസ് മുറിലേക്ക് ഇഴുകി ചേർന്നു.

അന്ന് വൈകീട്ട് വീട്ടിലേക്കുള്ള ബസിന്റെ വിൻഡോ സീറ്റിൽ ഇരുന്ന് ഞാൻ പാട്ടു കേൾക്കുമ്പോഴും എന്തിനാണ് ഞാൻ കരഞ്ഞതെന് എനിക്കറിയുന്നുണ്ടായിരുന്നില്ല. എന്നെ തന്നെ ഒരു സൈക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് എനിക്ക് തോന്നി. ബസ്സിന്റെ കമ്പി അഴികളിൽ തല ചാരി ഞാൻ കണ്ണുകൾ അടച്ചു.

'There's a million ways to go
Don't be embarrassed if you lose control
On the rooftop, now you know
Your body's frozen and you lost your osul'

ഇയർഫോണിൽ റീത്ത ഓറ തകർത്തു പാടുകയുമാണ്

(പിൻകുറിപ്പ്: കല്യാണം/ ഗേ സംബന്ധമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ മാത്രമാണ് ഇത്തരം സംഭാഷണങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ പ്രാക്കും ശാപവാക്കും മാത്രം പറയുന്ന മനുഷ്യരായി അച്ഛനമ്മമാരെ ചിത്രീകരിക്കാനുള്ള അവകാശമോ സഹചര്യമോ എനിക്കില്ല. പല sexual minority-യിൽ പെട്ട വ്യക്തികളുടെ കുടുംബ സഹചര്യത്തെക്കാൾ ഏറെ മെച്ചപ്പെട്ടതാണ് എന്റേതെന്ന് ഓർമിപ്പിക്കട്ടെ.)

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഒരു മീഡിയാ പേഴ്‌സണ് യോജിച്ച രീതിയിലുള്ള ഇടപടൽ ആയിരുന്നില്ല അത്; വീഡിയോ ക്ലിപ്പിങ്‌സ് എല്ലാത്തിനും തെളിവായി; ന്യൂസ് 18 സ്വതന്ത്ര ചാനലോ അതോ സിപിഎം ചാനലോ? എന്ന അദ്ധ്യാപകരുടെ ചോദ്യവും കൊള്ളേണ്ടിടത്തു കൊണ്ടു; മാർക്‌സിറ്റ് പാർട്ടി വിലയ്ക്ക് വാങ്ങിയ ആളൊന്നുമല്ലല്ലോ ശരത്ത്; ഈ രീതിയിൽ ചർച്ച നയിച്ചപ്പോൾ പരാതി നൽകിയ കെ പി എസ് ടി എ; മലയാള ചാനൽ ചരിത്രത്തിൽ ഇങ്ങനെ ഇതാദ്യം; ശരത് ചന്ദ്രനെ ന്യൂസ് 18 കേരളയിൽ നിന്ന് പുറത്തു ചാടിച്ച ചർച്ചയുടെ കഥ
തീവ്ര ഇടതു മുഖം നിലനിർത്തി അംബാനിയുടെ ചാനലിനെ പെരുവഴിയാക്കിയവർ ഒന്നൊന്നായി പുറത്തേക്ക്; ചാനൽ ചർച്ചകളിൽ സ്വന്തം താൽപ്പര്യം തിരുകി കയറ്റിയെന്ന ആരോപണത്തെ തുടർന്ന് വാർത്താ അവതാരകൻ ശരത്തിന്റെ രാജി എഴുതി വാങ്ങി പുറത്താക്കി ന്യൂസ് 18 കേരളം; ചാനൽ ജോലിയുടെ പേരിൽ സർക്കാരിൽ നിന്നും പദ്ധതികൾ സ്വന്തമാക്കിയതും ശരത്തിന് പാരയായി; റേറ്റിംഗിൽ കൂപ്പുകുത്തിയ ന്യൂസ് 18ലെ പരിഷ്‌കരണങ്ങൾ ലല്ലു സംഘത്തിന് പണിയാകും
ബാംഗ്ലൂരിൽ നിന്നെത്തി 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞപ്പോൾ ഭർത്താവ് കൂട്ടിക്കൊണ്ട് വിട്ടത് ഭാര്യ വീടിന്റെ അടഞ്ഞു കിടന്ന മുറ്റത്ത്; യുവതിയേയും രണ്ട് കുഞ്ഞുങ്ങളേയും വഴിയിൽ നിർത്തി ഭർത്താവ് മുങ്ങി; മകൾ എത്തുമെന്നറിഞ്ഞ് അമ്മയും സഹോദരനും അതിനും മുന്നേ സ്ഥലം വിട്ടു; ഉറ്റവരോടൊപ്പം കഴിയാൻ മക്കളുമായി എത്തിയ ബാംഗ്ലൂരിലെ നഴ്‌സിന് സംഭവിച്ചത്
ആബേലച്ചന് കൊടുത്ത പാലിൽ കലർത്തിയത് സയനൈഡായിരുന്നു; തൊടുപുഴ ആശുപത്രിയിൽ ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ കലാഭവനിലെ ശിങ്കിടി പയ്യനാണ് പാൽ കൊണ്ടുകൊടുത്തത്; ഏർപ്പാട് ചെയ്തത് റെക്കോഡിസ്റ്റ് സോബി ജോർജും; കലാഭവൻ സാരഥിയുടെ 16 വർഷം മുമ്പുള്ള മരണത്തിന് പിന്നിൽ സോബിയെന്ന് അച്ചന്റെ സഹോദരൻ ജോൺ പി.മാത്യു; ആബേലച്ചൻ തന്റെ വളർത്തച്ഛൻ ആണെന്നും അദ്ദേഹത്തെ തൊട്ടാൽ തനിക്ക് വേദനിക്കുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്നും സോബി മറുനാടനോട്
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
വർഗശത്രുവായി കണ്ട് കുരുവികളോട് യുദ്ധം പ്രഖ്യാപിച്ചു! തലതിരിഞ്ഞ നയങ്ങൾ മൂലം പട്ടിണിക്കിട്ട് കൊന്നത് നാലരക്കോടി ജനങ്ങളെ; സംസ്‌ക്കാരിക വിപ്ലവത്തിലൂടെയും മരിച്ചത് ലക്ഷങ്ങൾ; സ്‌കൂളുകൾ അടച്ചുപൂട്ടി കൂട്ടികളെ വിട്ടത് കൃഷിയിടങ്ങളിലേക്ക്; ജനം അത്മഹത്യ ചെയ്യുമ്പോൾ പരിഹസിച്ചത് ചൈനയിൽ ജനസംഖ്യ കൂടുതലാണെന്ന്; ലോകം കണ്ട ഏറ്റവും വലിയ നരമേധത്തിന് ഉത്തരവാദിയായ കമ്യൂണിസ്റ്റ് എകാധിപതിയുടെ കഥ
ദുബായിൽ ഷൂസിന്റെ മൊത്തവ്യപാരിയായ യാസിർ നാട്ടിൽ എത്തിയത് ലോക് ഡൗണിന് മുമ്പ്; പണിയെല്ലാം മുടങ്ങിയിരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു 'പണി'; ആരാണ് ഈ ടിക് ടോക് താരം എന്ന ആകാംക്ഷയിൽ ഇരുന്നവരോട് താൻ അത്ര താരമൊന്നുമല്ലെന്ന നാണം കലർന്ന മറുപടിയും; ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച തട്ടിപ്പ് സംഘവുമായി ഒരുബന്ധവുമില്ലെന്ന് കൊച്ചി പൊലീസിന് മൊഴി നൽകി യാസിർ; മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യും
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ