Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

'ഇത് ഇഷ്ടമായി.... ഗംഭീരം.... സുരക്ഷിതരായി ഇരിക്കൂ'; 'അയൻ' സിനിമയിൽ നിന്നുള്ള ഗാനം പുനരാവിഷ്‌ക്കരിച്ച ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവച്ച് നടൻ സൂര്യ; താരം ഷെയർ ചെയ്തത് 'സൂര്യ ഫാൻസ് ക്ലബ് കേരള' യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ

'ഇത് ഇഷ്ടമായി.... ഗംഭീരം.... സുരക്ഷിതരായി ഇരിക്കൂ'; 'അയൻ' സിനിമയിൽ നിന്നുള്ള ഗാനം പുനരാവിഷ്‌ക്കരിച്ച ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവച്ച് നടൻ സൂര്യ; താരം ഷെയർ ചെയ്തത് 'സൂര്യ ഫാൻസ് ക്ലബ് കേരള' യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: വ്യത്യസ്തമായ രീതിയിലുള്ള പിറന്നാൾ ആഘോഷവുമായാണ് നടൻ സൂര്യയുടെ ബർത്ത് ഡേ ആരാധകർ ആഘോഷമാക്കാറുള്ളത്. ഇതിന്റെ വീഡിയോകൾ പലതും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തവണയും വിഭിന്നമായില്ല.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തമിഴ്താരം സൂര്യയുടെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ താരത്തിന്റെ ആരാധകർ ആഘോഷ പരിപാടികൾ തുടങ്ങി കഴിഞ്ഞിരുന്നു.

നിരവധി പേരാണ് സൂര്യയ്ക്ക് വ്യത്യസ്തമായ രീതിയിൽ ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. ഈ അവസരത്തിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. ഇങ്ങ് തലസ്ഥാന നഗരിയിലെ ചെങ്കൽച്ചൂള അഥവ രാജാജി നഗറിലെ ഒരു കൂട്ടം കുട്ടികൾ ചെയ്ത ബർത്ത് ഡേ സ്‌പെഷ്യൽ വീഡിയോ.

 

സൂര്യ നായകനായ 'അയൻ' സിനിമയിൽ നിന്നുള്ള ഗാനം അതുപോലെ തന്നെ പുനരാവിഷ്‌കരിക്കുകയാണ് വീഡിയോയിൽ ചെയ്തിരിക്കുന്നത്. എന്നാൽ, നേരത്തെ ഈ സംഘം തന്നെ 'അയനി'ലെ ഒരു സംഘടനരംഗം പുനരാവിഷ്‌ക്കരിച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ സൂര്യയും ഷെയർ ചെയ്തിരിക്കുകയാണ്.

'സൂര്യ ഫാൻസ് ക്ലബ് കേരള' യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്. ''ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ'' എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP