Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ങ്ങാ ചുമ്മാതല്ല'; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഷാഫിയേയും രാഹുലിനേയും ട്രോളി ബൽറാം; ടീം ജേഴ്‌സിയണിഞ്ഞ് ഖത്തറിൽ നിക്കുന്ന ഇരുവരുടേയും ഫോട്ടോ പങ്കുവെച്ച് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'ങ്ങാ ചുമ്മാതല്ല'; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഷാഫിയേയും രാഹുലിനേയും ട്രോളി ബൽറാം; ടീം ജേഴ്‌സിയണിഞ്ഞ് ഖത്തറിൽ നിക്കുന്ന ഇരുവരുടേയും ഫോട്ടോ പങ്കുവെച്ച് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:അർജന്റീനയുടെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലാകെ ട്രോളുകളും പോസ്റ്റുകളും നിറയുകയാണ്.അട്ടിമറിയിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകൾകൾക്കാണ് മെസിപ്പടയെ സൗദി തകർത്തത്.അർജന്റീനയുടെ തോൽവിക്ക് പിന്നാലെ പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനെയും സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെയും ട്രോളിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം.ഖത്തറിലെ സ്റ്റേഡിയത്തിൽ കളി കാണുന്നതിനായി യൂത്ത് കോൺഗ്രസ് നേതാക്കൾ എത്തിയിരുന്നു.ഇരുവരും സ്റ്റേഡിയത്തിൽ അർജന്റീനയുടെ ജേഴ്സി അണിഞ്ഞാണ് കളി കാണാനെത്തിയത്.ഇവർ നീലക്കുപ്പായത്തിൽ നിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.ഈ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു 'ങാ ചുമ്മാതല്ല' എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കിലൂടെ ബൽറാമിന്റെ പരിഹാസം.

പരേദസിനെ അബ്ദുൾ ഹമീദ് വീഴ്‌ത്തിയതിന് പത്താം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ സൂപ്പർതാരം മെസ്സിയാണ് മത്സരത്തിൽ ആദ്യം വലകുലുക്കിയത്.അർജന്റൈൻ നായകന്റെ പ്ലേസിങ്ങ് അനായാസേന സൗദി ഗോൾ കീപ്പർ മൊഹമ്മദ് അലോവൈസിനെ കീഴടക്കി.പിന്നീട് ആദ്യ പകുതിയിൽ സൗദി ഗോൾ മുഖത്ത് അർജന്റീന തുടർച്ചയായ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നതും ആരാധകരെ അവേശത്തിലാക്കിയിരുന്നു.
സൗദിയുടെ പ്രതിരോധം കീറിമുറിച്ച് മെസ്സിയുതിർത്ത ത്രൂ പാസുകൾ സ്‌കോർ പട്ടികയിൽ ഇടം നേടിയില്ല. വാറിന്റെ സൂക്ഷ്മ ദൃഷ്ടിയിൽ വലയിൽ കയറിയ മൂന്ന് പന്തുകളും അസാധുവായി. സൗദി വിരിച്ച ഓഫ് സൈഡ് ട്രാപ്പിൽ അർജന്റൈൻ മുന്നേറ്റ നിര വീണുകൊണ്ടിരുന്നു. ലൗതാരോയും മെസ്സിയും അടിച്ച ബോളുകൾ ഓഫ് സൈഡായി. ആദ്യ പകുതിയിൽ ഏഴ് തവണയാണ് ആൽബിസെലസ്റ്റെ ഓഫ്സൈഡായത്.

ക്യാപ്റ്റൻ സൽമാൻ അൽഫരാജ് പരുക്കേറ്റ് പുറത്തായതോടെ സൗദി കൂടുതൽ ദുർബലമാകുമെന്ന കണക്കുകൂട്ടലുകൾ പക്ഷെ തെറ്റി.പിന്നീടിങ്ങോട്ട് ഞെട്ടിക്കുന്ന രണ്ടാം പകുതിയാണ് അർജന്റീനയെ കാത്തിരുന്നത്.ഇടവേളയ്ക്ക് ശേഷം ആത്മവിശ്വാസം ഇരട്ടിച്ച സൗദിയെയാണ് ലുസെയ്ൽ സ്റ്റേഡിയത്തിൽ കണ്ടത്. സൗദി സ്ട്രൈക്കർ സലേ അൽഷെഹ്റി 48-ാം മിനുറ്റിൽ സമനില പിടിച്ചു. മിഡ്ഫീൽഡിൽ നിന്ന് കിട്ടിയ പന്തുമായി കുതിച്ച സൗദി സ്ട്രൈക്കർ, റൊമറേയൊ മറികടന്ന് മാർട്ടിനെസിനെ കബളിപ്പിച്ച് പന്ത് വലയിലാക്കി.വീണ്ടും ലീഡ് എടുക്കാനുള്ള അർജന്റീനയുടെ ശ്രമങ്ങൾക്കിടെ 53-ാം മിനുറ്റിൽ സലേം അൽദസ്വാരി അടുത്ത ഗോളിട്ടു.

സമനില പിടിക്കാനുള്ള അർജന്റീനിയൻ മുന്നേറ്റങ്ങളെല്ലാം സൗദി തടഞ്ഞുകൊണ്ടിരുന്നു. മെസ്സി തൊടുത്ത ഫ്രീകിക്ക് സൗദി പോസ്റ്റിന് മുകളിലൂടെ പറന്നു. മെസ്സിയുടെ ഹെഡ്ഡർ ഗോൾ കീപ്പർ ഈസിയായി കൈയിലൊതുക്കി. എക്സ്ട്രാ ടൈമിൽ ലഭിച്ച എട്ട് മിനുറ്റുകളും അർജന്റീനയ്ക്ക് മുതലാക്കാനായില്ല. 36 കളി നീണ്ട് അപരാജിത അർജന്റീനയുടെ കുതിപ്പിന് ഇതോടെ വിരാമമായി. സൗദിയേക്കാൾ കരുത്തരായ പോളണ്ടിനേയും മെക്സിക്കോയേയുമാണ് മെസ്സിയും സംഘവും ഇനി നേരിടേണ്ടത് എന്നുള്ളതും അർജന്റീനൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുമെന്നത് തീർച്ച.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP