Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ ഒബ്‌സർവേഷൻ എന്ത് ഒബ്‌സർവേഷൻ! ഇതല്ലേ റിയൽ ഡീൽ? വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി ആക്ട് ! പ്രളയകാലത്തെ പത്രസമ്മേളനങ്ങൾ കണ്ടപ്പോൾ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂർച്ഛിച്ചു; പിണറായി വിജയന്റെ നിരീക്ഷണ പാടവത്തിന് സാക്ഷിയായത് വിവരിക്കുന്ന അവതാരക ആർദ്രയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ ഒബ്‌സർവേഷൻ എന്ത് ഒബ്‌സർവേഷൻ! ഇതല്ലേ റിയൽ ഡീൽ? വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി ആക്ട് ! പ്രളയകാലത്തെ പത്രസമ്മേളനങ്ങൾ കണ്ടപ്പോൾ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂർച്ഛിച്ചു; പിണറായി വിജയന്റെ നിരീക്ഷണ പാടവത്തിന് സാക്ഷിയായത് വിവരിക്കുന്ന അവതാരക ആർദ്രയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: ശബരിമല യുവതിപ്രവേശനത്തെ അനുകൂലിച്ചുവെന്നതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസികളായ ഒരുപക്ഷം രൂക്ഷമായി വിമർശിക്കുന്നതിനിടെ അദ്ദേഹത്തിന്റെ നിരീക്ഷണ പാടവത്തെ പ്രശംസിച്ചുള്ള യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. കേരളം മഹാപ്രളയത്തെ നേരിട്ടപ്പോൾ സമചിത്തതയോടെ കാര്യങ്ങൾ നടത്തിയെടുക്കാനുള്ള പിണറായിയുടെ കഴിവിനെ ഭൂരിപക്ഷം പേരും ശരിവച്ചിരുന്നു. അസൻഡ് കേരള 2019 ൽ അവതാരകയായി പങ്കെടുത്തപ്പോൾ ഉണ്ടായ തനിക്കുണ്ടായ അനുഭവമാണ് അവതാരകയും റേഡിയോ ജോക്കിയുമായ ആർദ്ര ബാലചന്ദ്രൻ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നത്. കാര്യങ്ങളുടെ വിശദാംശങ്ങൾ ശ്രദ്ധിക്കാനുള്ള പിണറായിയുടെ ശേഷിയാണ് ആർദ്ര എടുത്തുപറയുന്നത്.

കുറിപ്പ് ഇങ്ങനെ:

Attention for detail എല്ലാ കാലത്തും, ആരിലായാലും, ആകർഷിച്ചിട്ടുള്ള ഒരു സ്വഭാവമാണ്. പക്ഷെ ഇന്നിത്തിരി കൂടുതൽ ഞെട്ടി! ??

Ascend Kerala 2019 വേദിയിൽ, ഒരു പ്രസംഗം നടക്കുകയാണ്. അവതാരകയുടെ റോൾ സംസാരത്തെക്കാൾ കൂടുതൽ observation ആണെന്ന് തോന്നാറുണ്ട്, പ്രത്യേകിച്ചും ഞാൻ കൂടുതൽ ചെയ്യാറുള്ള ഇത്തരം സർക്കാർ പരിപാടികളിൽ. Protocol, ego, rules - ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അങ്ങനെ വേദിയിൽ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നിൽക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. ഞാൻ കണ്ണൊന്നു കൂടി അടച്ചു തുറന്നു. സംഭവം അത് തന്നെ, മുഖ്യമന്ത്രി വിളിക്കുന്നു.

ഇത്തിരി പുളകം കൊണ്ടെന്നു പറയുന്നതിൽ ചമ്മൽ ഒന്നുമില്ല; കാരണം ഇത് പതിവുള്ളതല്ല. കഴിഞ്ഞ ഒരു വർഷത്തിൽ അദ്ദേഹം പങ്കെടുത്ത പത്തു വേദികളിൽ എങ്കിലും അവതാരക ആയിട്ടുണ്ട്; എന്താവശ്യത്തിനും PS-നെ വിളിക്കുകയോ അല്ലെങ്കിൽ കൂടെ ഇരിക്കുന്ന IAS ഉദ്യോഗസ്ഥരോട് പറയുകയോ ആണ് പൊതുവെ കണ്ടിരിക്കുന്നത്.

Chief Secretary റ്റോം ജോസ് സാറിന്റെ നോട്ടം കൂടി കണ്ടപ്പോ എന്നെ തന്നെ എന്ന് മനസ്സിലായി, ഞാൻ (almost) ഓടി.

പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും പൊതുവെ ഉള്ള കാർക്കശ്യം തീരെ ഇല്ലാതെ, audience ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു: 'K.J. Maxi MLA മുന്നിൽ കൂടി നടന്നു വന്നു, പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നിൽ കൊണ്ടിരുത്തണം. MLA ആണല്ലോ. അതാണ് അതിന്റെ ശരി.'

തിരികെ വന്നു KSIDC ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. 3 മിനിറ്റിനു ശേഷം കണ്ടു - MLA മുൻനിരയിൽ ഉപവിഷ്ടൻ ആയിട്ടുണ്ട്. വീണ്ടും വേദിയിലേക്ക് നോക്കിയപ്പോ FICCI National President Sandeep Somany ഇംഗ്ലീഷിൽ പറഞ്ഞ എന്തോ ആവശ്യം + തമാശ കേട്ട് ചിരിക്കുകയാണ് മുഖ്യൻ.

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ observation എന്ത് observation. ഇതല്ലേ real deal! ?? വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി act! ??

പ്രളയകാലത്തെ പത്രസമ്മേളനങ്ങൾ കണ്ടപ്പോൾ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂർച്ഛിച്ചു! ശുഭം. ??

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP