Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആ യുവനടി സാരിത്തുമ്പ് അഴിച്ചു, വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു; അനുരാഗ് പറഞ്ഞത് അത്തരത്തിൽ പെരുമാറരുത് എന്ന്; നിരാശനായാണ് അനുരാഗ് മുറി വിട്ടത്; സംവിധായകനെ പിന്തുണച്ച് മുൻ അസിസ്റ്റന്റ്

ആ യുവനടി സാരിത്തുമ്പ് അഴിച്ചു, വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു; അനുരാഗ് പറഞ്ഞത് അത്തരത്തിൽ പെരുമാറരുത് എന്ന്; നിരാശനായാണ് അനുരാഗ് മുറി വിട്ടത്; സംവിധായകനെ പിന്തുണച്ച് മുൻ അസിസ്റ്റന്റ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നടി പായൽ ഘോഷ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ ആരോപണത്തിൽ സംവിധായകന് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്. നേരത്തെ നടിമാരായ തപ്സി പന്നു, രാധിക ആപ്തെ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മുൻ അസിസ്റ്റന്റ് സംവിധായകനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നത്.

അനുരാഗിന് ഒപ്പം ജോലിചെയ്തിരുന്ന സമയത്ത് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ജയദീപ് സർക്കാർ. വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് അനുരാഗിനെ സമീപിച്ച യുവനടിയോട് സംവിധായകൻ എങ്ങനെയാണ് പെരുമാറിയതെന്ന് ജയദീപ് ട്വീറ്റിൽ കുറിച്ചു. 2004ൽ നടന്ന സംഭവമാണ് ഇത്.

'ഗുലാൽ എന്ന ചിത്രത്തിനായി ഒരുപാട് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു യുവനടി സിനിമയിൽ അഭിനയിക്കണമെന്ന അതിയായ മോഹവുമായി സമീപിച്ചു. അനുരാഗിനെ കാണണമെന്ന് അവർ വാശിപിടിച്ചു. ഒടുവിൽ അദ്ദേഹവുമായി മീറ്റിങ് തരപ്പെടുത്തി. വിട്ടുവീഴ്ചകളിലൂടെ മാത്രമേ സിനിമയിൽ അവസരം ലഭിക്കൂ എന്ന് കരുതിയ നടി താൻ അതിന് തയ്യാറാണെന്ന് അനുരാഗിനെ അറിയിക്കുകയായിരുന്നു.

അവർ അനുരാഗിന് മുന്നിൽ നിന്ന് സാരിത്തുമ്പ് അഴിച്ചു. അവിടേനിന്ന് എഴുന്നേറ്റ അനുരാഗ് ആ സ്ത്രീയോട് അത്തരത്തിൽ പെരുമാറരുതെന്ന് ആവശ്യപ്പെട്ടു. സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യമാണെങ്കിൽ മാത്രം അവസരം ലഭിക്കും അതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് അവരോട് അദ്ദേഹം പറഞ്ഞു. നിരാശനായാണ് അന്ന് അനുരാഗ് മുറിയിൽ നിന്ന് ഇറങ്ങിയത്. ഇങ്ങനെ ചെയ്താൽ മാത്രമേ അവസരം ലഭിക്കൂ എന്ന ചിന്ത സ്ത്രീകളിൽ ഉണ്ടെന്നതിൽ ദുഃഖഃമുണ്ടെന്നാണ് അനുരാഗ് അതിനുശേഷം പറഞ്ഞത്', ജയദീപ് ട്വീറ്റ് ചെയ്തു.

ഇക്കാര്യത്തിൽ താൻ ആ സ്ത്രീയെ കുറ്റപ്പെടുത്തില്ലെന്നും പലരും സിനിമാരംഗത്തെക്കുറിച്ച് കരുതിയിരിക്കുന്നത് ഇതാണെന്നും ജയദീപ് കുറിച്ചു. അനുരാഗിനൊപ്പം ജോലിചെയ്തപ്പോൾ താൻ ഏറ്റവുമധികം ശ്രദ്ധിച്ചിട്ടുള്ളത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനമാണെന്നും ജയദീപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP