Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഞാൻ നിരവധി സ്ത്രീകളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയില്ല; എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം; തനിക്കെതിരെ നടി പായൽ ഘോഷ് ഉയർത്തിയ ലൈം​ഗികാരോപണങ്ങൾക്ക് മറുപടിയുമായി അനുരാ​ഗ് കശ്യപ്

ഞാൻ നിരവധി സ്ത്രീകളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയില്ല; എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം; തനിക്കെതിരെ നടി പായൽ ഘോഷ് ഉയർത്തിയ ലൈം​ഗികാരോപണങ്ങൾക്ക് മറുപടിയുമായി അനുരാ​ഗ് കശ്യപ്

മറുനാടൻ ഡെസ്‌ക്‌

“അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാൻ എന്നെ നിർബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്റെ ജീവൻ അപകടത്തിലാണ്, ദയവായി സഹായിക്കുക”- കഴിഞ്ഞ ദിവസം നടി പായൽ ഘോഷ് ട്വിറ്ററിൽ എഴുതിയ കുറിപ്പ് ബോളിവുഡിൽ വൻ വിവാദങ്ങളാണ് അഴിച്ചുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാ​ഗ് ചെയ്തുള്ള ട്വീറ്റ് വന്നതിന് പിന്നാലെ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും ചെയ്തു. സംവിധായകൻ അനുരാ​ഗ് കശ്യപിനെതിരെ പായൽ ഷോഷ് ഉന്നയിച്ച ലൈംഗികാരോപണം ചലച്ചിത്രമേഖലയെ പിടിച്ചുകുലുക്കുന്നതിനിടെ പ്രതികരണവുമായി അനുരാ​ഗ് കശ്യപ് തന്നെ രം​ഗത്തെത്തി. തുടർച്ചയായ ട്വീറ്റുകളിലൂടെ ആയിരുന്നു കശ്യപിന്റെ പ്രതികരണം.

"കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ, നിങ്ങൾ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങൾ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാൻ ആഗ്രഹിക്കുന്നു", അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

”എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയിൽ നിങ്ങൾ എന്റെ കലാകാരന്മാരെയും ബച്ചൻ കുടുംബത്തെയും വലിച്ചിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്റെ കുറ്റമാണെങ്കിൽ ഞാൻ സമ്മതിക്കാം. ഞാൻ നിരവധി സ്ത്രീകളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാൾക്ക് തന്നെ ഇതിൽ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതേയുള്ളൂ”, കശ്യപ് മറ്റൊരു ട്വീറ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു അനുരാഗ് കശ്യപിനെതിരെ പായൽ ഘോഷ് പീഡനാരോപണവുമായി രം​ഗത്തെത്തിയത്. എബിഎൻ തെലുഗു എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവർത്തിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായൽ ഘോഷിന്റെ ആരോപണം. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിക്കുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് നടത്തിയ ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയും രംഗത്തെത്തി. വിശദമായ പരാതി സമർപ്പിക്കാൻ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടിവി താരമായ പായൽ ഘോഷ് അടുത്തിടെയാണ് ഒരു ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായത്. ‘പട്ടേൽ കി പഞ്ചാബി ഷാഡി’ എന്ന ചിത്രത്തിൽ പരേഷ് റാവലിന്റെ മകൾ പൂജ പട്ടേലായി പായൽ ഘോഷ് വേഷമിട്ടു. 2017 സെപ്റ്റംബർ 15 ന് റിലീസ് ചെയ്ത ചിത്രത്തിൽ അന്തരിച്ച റിഷി കപൂർ, വീർ ദാസ് എന്നിവരും അഭിനയിച്ചു.

2008 ൽ ബിബിസിയുടെ ‘ഷാർപ്‌സ് പെരിൾ’ എന്ന ടെലിഫിലിമിലൂടെയാണ് പായൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ‘പ്രയണം’, ‘മിസ്റ്റർ റാസ്‌ക്കൽ’, ‘ഒഎസ് സരവെല്ലി’ തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്. കന്നഡ ചിത്രമായ ‘വർഷധാരെ’യിലും പായൽ അഭിനയിച്ചു. സ്റ്റാർ പ്ലസിന്റെ ജനപ്രിയ ഷോയായ 'സാത്ത് നിബാന സതോയ'യിലും പയൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേവോലീന ഭട്ടാചാർജി, സ്നേഹ ജെയിൻ, ഹർഷ് നഗർ എന്നിവർ അഭിനയിക്കുന്ന ഷോയുടെ രണ്ടാം സീസൺ ഉടൻ സംപ്രേഷണം ചെയ്യാനിരിക്കായെണ് നടി ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP