Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

തെറ്റ് ചെയ്യുന്നുവെന്ന പൂർണ അറിവോടെയാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്; സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയഷൂട്ട് തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു; എനിക്ക് നോ പറയാനും പറ്റിയില്ല; ഫോട്ടോഷൂട്ട് വിവാദത്തിൽ നടി അനാർക്കലി മരിക്കാർ പറയുന്നു

തെറ്റ് ചെയ്യുന്നുവെന്ന പൂർണ അറിവോടെയാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്; സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയഷൂട്ട് തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു; എനിക്ക് നോ പറയാനും പറ്റിയില്ല; ഫോട്ടോഷൂട്ട് വിവാദത്തിൽ നടി അനാർക്കലി മരിക്കാർ പറയുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിവാദമായ ഫോട്ടോഷൂട്ട് വിവാദത്തിൽ പ്രതികരണവുമായി നടി അനാർക്കലി മരിക്കാർ. ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് താൻ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തതെന്ന് അനാർക്കലി വ്യക്തമാക്കിയത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രചരിപ്പിക്കില്ലെന്നും, ഇത്തരം പിഴവ് ഇനി തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അനാർക്കലി പറഞ്ഞു. അനാർക്കലിയുടെ കാളി എന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയത്.

അനാർക്കലിയുടെ കുറിപ്പിന്റെ പൂർണരൂപം:

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. പിന്നീട് NO പറയാൻ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ്.

അതിന്റെ രാഷ്ട്രീയ ശരികേടുകൾ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തിൽ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോൾ ചഛ പറയാൻ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാൻ പോലും പറ്റില്ല എന്നറിയാം, പക്ഷേ അതാണ് വാസ്തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നും മനസിലാക്കുന്നു.

അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ വിമർശനവും ഞാൻ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത് നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം. ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിമുതൽ കൂടുതൽ ശ്രദ്ധകാണിക്കുമെന്ന് ഉറപ്പു തരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇനി ഒരു തരത്തിലും പ്രചരിപ്പിക്കില്ലെന്നും, പോസ്റ്റ് ചെയ്യില്ലെന്നും ഫോട്ടോഗ്രാഫറെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP