Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുകരിക്കാനും മാതൃകയാക്കാനും ഒടുവിൽ നമുക്കൊരു നേതാവിനെ ലഭിച്ചിരിക്കുന്നു; ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല... സാമൂഹ്യസേവത്തിലെ ഏറ്റവും സുതാര്യമായ ഇടം... നിങ്ങൾ മുന്നോട്ടു കുതിക്കൂ ടീച്ചർ; ശൈലജ ടീച്ചറിനെ പ്രശംസിച്ച് കുറിപ്പുമായി നടൻ അനൂപ് മേനോൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് കൈയടിച്ച് നടൻ അനൂപ് മേനോൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് നടൻ മന്ത്രിയെ പ്രശംസിക്കുന്നത്. അനുകരിക്കാനും മാതൃകയാക്കാനും ഒടുവിൽ നമുക്കൊരു നേതാവിനെ ലഭിച്ചിരിക്കുകയാണെന്നും മികച്ച ഒരു സാമൂഹ്യസേവകയാണെന്നു മന്ത്രി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും നടൻ പ്രശംസിക്കുന്നു.

'അവസാനം, മാതൃകയാക്കാനും അനുകരിക്കാനും ഇതാ നമുക്ക് ഒരു നേതാവ്.. ഇതേ പോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോവുകയാണ്.. ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല... സാമൂഹ്യസേവത്തിലെ ഏറ്റവും സുതാര്യമായ ഇടം... നിങ്ങൾ മുന്നോട്ടു കുതിക്കൂ ടീച്ചർ..'

കൊറോണ വൈറസിനെ കേരളത്തിൽ നിന്നും തുരത്താൻ കൈകൊള്ളുന്ന പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ സിനിമാതാരങ്ങളും സംവിധായകരും മന്ത്രിയെ പ്രശംസിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. അതിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചപ്പോൾ സംവിധായകരായ മനു അശോകൻ, ബി ഉണ്ണികൃഷ്ണൻ, വിപിൻ ദാസ്, എം എ നിഷആദ്, സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, നടൻ വിനയ് ഫോർട്ട്, നടി റീമ കല്ലിങ്കൽ എന്നിവർ മന്ത്രിയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP