Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഞങ്ങടെ തലച്ചോറും വർക്കിങ്ങാണ് ഭായ്; ബഹുമാനപ്പെട്ട ചില 'പ്രത്യേകതരം' പുരുഷന്മാർ അറിയുവാൻ...സ്ത്രീകൾ ചിന്തിക്കുന്നത് ജനനേന്ദ്രിയം കൊണ്ടല്ല; ആശയത്തെ ആശയം കൊണ്ടെതിർക്കൂ..ആ പാവം ജനനേന്ദ്രിയത്തെ അതിന്റെ പാട്ടിന് വിടൂ; സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന സ്ത്രീകളെ അപമാനിക്കൽ പോസ്റ്റുകളെ പൊളിച്ചടുക്കി ആൻ പാലി

ഞങ്ങടെ തലച്ചോറും വർക്കിങ്ങാണ് ഭായ്; ബഹുമാനപ്പെട്ട ചില 'പ്രത്യേകതരം' പുരുഷന്മാർ അറിയുവാൻ...സ്ത്രീകൾ  ചിന്തിക്കുന്നത് ജനനേന്ദ്രിയം കൊണ്ടല്ല; ആശയത്തെ ആശയം കൊണ്ടെതിർക്കൂ..ആ പാവം ജനനേന്ദ്രിയത്തെ അതിന്റെ പാട്ടിന് വിടൂ; സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന സ്ത്രീകളെ അപമാനിക്കൽ പോസ്റ്റുകളെ പൊളിച്ചടുക്കി ആൻ പാലി

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സോഷ്യൽ മീഡിയ കലങ്ങിമറിയുകയാണ്..പലതരം ആശയങ്ങൾ കൊണ്ട്. ചിലതൊക്കെ പെട്ടെന്ന് വെടിതീരും. ചിലത് കുറച്ച് നാൾ ഓടിനടന്ന ശേഷം സലാം പറയും. എന്നാൽ, രാഷ്്ട്രീയം അങ്ങനെയല്ല. അഭിപ്രായം പറയുന്ന സ്ത്രീകളോടുള്ള പ്രതികരണവും അങ്ങനെയല്ല. കാരണം ചില പുരുഷകേസരികൾക്ക് തങ്ങളുടെ ആശയപ്രകാശനപാടവം ഈ വിഷയങ്ങളിലാണ് എന്നത് തന്നെ. രാഷ്്ട്രീയ പക്ഷപാതിത്വം ഒരുതെറ്റല്ല. എന്നാൽ, എതിരാളിയെ വാക്കുകൾ കൊണ്ട് കുത്തി മലർത്തുന്ന സമ്പ്രദായം വല്ലാത്ത ഒന്നുതന്നെ. മറ്റുചിലർക്കാകട്ടെ ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ വലിയ താൽപര്യമില്ല. വിശേഷിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ത്രീകളെ അവർ വളഞ്ഞിട്ട് ആക്രമിക്കും. പുലഭ്യംപറയും. ഈ പ്രവണതയെ നന്നായി ഒന്നുകുടയുകയാണ് ടെലിവിഷൻ അവതാരകയായ ആൻ പാലി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ.

സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന സ്്രതീകൾക്ക് നേരേയുള്ള അപമാനിക്കൽ പോസ്റ്റുകൾ കണ്ടപ്പോഴാണ് ആനിന് ഇതെഴുതാൻ തോന്നിയത്.

Stories you may Like

കുറിപ്പ് ഇങ്ങനെ:

ബഹുമാനപ്പെട്ട ചില 'പ്രത്യേകതരം' പുരുഷന്മാർ അറിയുവാൻ,

ഈ കാണുന്ന ചിത്രം Female Human anatomy: internal organs ആണ്.

ഏറ്റവും മേലെ ആ നീല നിറത്തിൽ കാണുന്നതാണ് brain അഥവാ തലച്ചോർ. ഒരുപാട് ജോലി നടക്കുന്നൊരിടമാണിത്, ഗന്ധങ്ങൾ, അംഗചലനങ്ങൾ, കൂട്ടികുറക്കലുകൾ എന്നുവേണ്ട സകലമാന വികാരങ്ങളും നിയന്ത്രിക്കപ്പെടുന്ന ഒരിടം. സാധാരണ ഗതിയിൽ ഒന്നിനും ഒന്നരകിലോയ്ക്കുമിടയിലാണ് ഇതിന്റെ തൂക്കം. പുരുഷരെപ്പോലെതന്നെ സ്ത്രീകൾ വായിക്കുന്നതും ചിന്തിക്കുന്നതും എഴുതുന്നതും പറയുന്നതുമെല്ലാം ഈ അവയവമുള്ളതുകൊണ്ടാണ്.

എന്തുകൊണ്ടോ എങ്ങനെയൊക്കെയോ നിങ്ങളിൽ ചിലർക്കൊരു തെറ്റിദ്ധാരണ വന്നിരിക്കുന്നു, സ്ത്രീകളുടെ മുഴുവൻ ചിന്തകളും പ്രവർത്തികളും വാക്കുകളുമെല്ലാം ആ താഴെക്കാണുന്ന മറ്റൊരു നീലനിറത്തിലാണെന്ന്, I mean female reproductive system.ഈ ജനനേന്ദ്രിയത്തിന്റ ഫങ്ക്ഷൻ വളരെ മനോഹരവും പ്രാധാന്യവുമുള്ളതാണെങ്കിലും അവ ബ്രയിനിന്റേതിൽ നിന്നും ഏറെ വ്യത്യസ്തവുമാണ്.

ബ്രെയിൻ മാത്രമായി ചെയ്യുന്ന ആശയവിനിമയം, പ്രോത്സാഹിപ്പിക്കൽ, പരിഹസിക്കൽ, വാക്കുതർക്കം, പിന്തുണയ്ക്കൽ എന്നിവയ്‌ക്കൊക്കെ ജനനേന്ദ്രിയവ്യൂഹത്തെ കുറ്റപ്പെടുത്തുന്നത് മോശമല്ലേ brothers?

ആയതിനാൽ ഇനിമേൽ അത്തരം ആശയസംഘട്ടനങ്ങൾ ഉണ്ടാവുമ്പോൾ ആശയങ്ങൾ കൊണ്ടെതിർക്കുവാൻ ശ്രമിക്കൂ, യാതൊരു വിധ ഇടപെടലുകളുമില്ലാതിരുന്ന ആ പാവം ജനനേന്ദ്രിയത്തെ അതിന്റെ പാട്ടിന് വിടൂ.

സ്നേഹാദരവുകൾ
നന്ദി

(കടപ്പാട് :ഇന്നലെമുതൽ കറങ്ങിനടക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള ചില അപമാനിക്കൽ പോസ്റ്റുകൾ )
#women_too_have_brains #annpalee #ഞങ്ങടെ_തലച്ചോറും_വർക്കിങ്ങാണ്_ഭായ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP