Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ ഗാന്ധിയെ നിപ്പ വൈറസിനോട് ഉപമിച്ച് വിവാദ ബിജെപി മന്ത്രി; ചേർന്ന് നിൽക്കുന്നവയെ ഇല്ലാതാക്കുന്ന നിപ്പയെ പോലെയാണ് രാഹുൽ; വിവാദ പ്രസ്താവനകൾ നടത്തി പോപ്പുലറായ ഹരിയാന മന്ത്രി അനിൽ വീജ്‌ന്റെ ട്വീറ്റ് വീണ്ടും വിവാദത്തിൽ

രാഹുൽ ഗാന്ധിയെ നിപ്പ വൈറസിനോട് ഉപമിച്ച് വിവാദ ബിജെപി മന്ത്രി; ചേർന്ന് നിൽക്കുന്നവയെ ഇല്ലാതാക്കുന്ന നിപ്പയെ പോലെയാണ് രാഹുൽ; വിവാദ പ്രസ്താവനകൾ നടത്തി പോപ്പുലറായ ഹരിയാന മന്ത്രി അനിൽ വീജ്‌ന്റെ ട്വീറ്റ് വീണ്ടും വിവാദത്തിൽ

ചണ്ഡിഗഡ്: വിവാദ പ്രസ്താവനകൾ നടത്തി പ്രശ്‌സതനായ ഹരിയാന ബിജെപി മന്ത്രി പുതിയ പ്രസ്താവന നടത്തി വിവാദമാക്കിയിരിക്കുകയാണ്. ഇത്തവണ രാഹുൽ ഗാന്ധിക്ക് നേരെയാണ് ആരോഗ്യമന്ത്രി അനിൽ വിജ് പ്രസാതാവന നടത്തിയിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിപ്പാ വൈറസിനോട് ഉപമിച്ച് ഹരിയാന മന്ത്രി  രംഗത്തെത്തിയത്. രാഹുൽ ഗാന്ധി നിപ്പാ വൈറസിനെ പോലെയാണ്. അദ്ദേഹവുമായി അടുത്തു നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അനിൽ വിജ് ട്വീറ്റ് ചെയ്തു.

നേരത്തേയും വിവാദ പരാമർശവുമായി അനിൽ വിജ് രംഗത്തെത്തിയിരുന്നു. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗും ലാലാ ലജ്പത് റായിയുമെന്നും ഒരു വടി പോലും ഉപയോഗിക്കാതെയാണ് അവർ രാജ്യത്തിനു വേണ്ടി ജീവൻ നൽകിയതെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.മമതാ ബാനർജിക്ക് ഇന്ത്യക്കാരിയായി ജനിച്ചതിൽ നാണക്കേടാണെങ്കിൽ കടലിൽ ചാടാൻ ഇദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP