Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഇത് വേറെ ലെവലാണ്; വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അനിഖാ സുരേന്ദ്രൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇത് വേറെ ലെവലാണ്; വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അനിഖാ സുരേന്ദ്രൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമാ താരം അനിഖാ സുരേന്ദ്രന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. തികച്ചും വ്യത്യസ്തമാർന്ന നിലയിൽ ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട വേളയിൽ പകർത്തിയ അനിഖയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കഴിഞ്ഞ ദിവസം അനിഖ തന്റെ ഇസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. സീരിസ് സിനിമയായ ദി ക്രോണിക്കിൾസ് ഓഫ് നാർനിയയിലെ കഥാപാത്രമായ സൂസൻ പെവൻസിയുടെ ലുക്കിലാണ് താരം.

കാടിന്റെ പാശ്ചാത്തലത്തിൽ കാട്ടരുവിക്ക് സമീപത്താണ് ഫോട്ടോഷൂട്ട്. കാടിന്റെയും കാട്ടരുവിയുടെയും പാശ്ചാത്തലം ചിത്രത്തിന് ഒരു പൗരാണികതയുടെ ഭാവം നൽകുന്നു. കോസ്റ്റ്യൂം സിദ്ധ്വാ, എംയുഎ ടിഎസ് അനീഷ്, ഫോട്ടോഗ്രഫി ബിനു സീൻസ് ഫോട്ടോഗ്രഫി.

പ്രശസ്ത നോവലിസ്റ്റ് സി എസ് ലിയൂസ് എഴുതിയ ഏഴ് പുസ്തകങ്ങളുടെ സമാഹാരമായ ദി ക്രോണിക്കിൾസ് ഓഫ് നാർനിയ എന്ന നോവലിനെ ആധാരമാക്കി ഹോളിവുഡ്ഡിൽ സംവിധാനം ചെയ്ത് സീരിസ് സിനിമയാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ. അക്കാലത്തെ പ്രധാനപ്പെട്ട പണം വാരി ചിത്രങ്ങളിൽ ഒന്നായിരുന്നു ദി ക്രോണിക്കിൾസ് ഓഫ് നാർനിയ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാൻറസിയായിരുന്നു സിനിമയുടെ ഇതിവൃത്തം

ദി ക്രോണിക്കിൾസ് ഓഫ് നാർനിയിലെ പെവൻസി കുടുംബത്തിലെ മൂത്ത കുട്ടിയാണ് സൂസൻ പെവൻസി. അന്ന പോപ്‍വെൽ എന്ന നടിയാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയയിൽ ഈ വേഷം ചെയ്തത്. അന്ന പോപ്‍വെൽ അഭിനയിച്ച സൂസൻ പെവൻസിയെന്ന് തോന്നുന്ന വേഷത്തോടെയാണ് അനിഖയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. മദ്ധ്യകാലത്തെ യോദ്ധാവായ യൂറോപ്യൻ സ്ത്രീകളുടെ വേഷവിധാനം. കൈയിൽ യോദ്ധാക്കളെപ്പോലെ അമ്പും വില്ലും. പെട്ടെന്ന് ദി ക്രോണിക്കിൾസ് ഓഫ് നാർനിയയിലെ സൂസൻ പെവൻസിയോ എന്ന് തോന്നിപ്പോകും അനിഖയെ കണ്ടാൽ.

മോഹൻലാലിന്റെ ഛോട്ടാ മുംബൈയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് അനിഖാ സുരേന്ദ്രൻ എന്ന ബേബി അനിഖ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഇന്ന് മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അനിഖ അഭിനയിച്ചു കഴിഞ്ഞു. ഛോട്ടാ മുംബൈ, കഥ തുടരുന്നു, ഫോർ ഫ്രണ്ട്സ്, റേസ്, ബാവുട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, നയന, ഒന്നും മിണ്ടാതെ, യെന്നെ യറിന്താൾ, ഭാസ്കർ ദി റാസ്കൽ, നാനും റൗഡി താൻ, മിരുതൻ, ദി ഗ്രേറ്റ് ഫാദർ, ജോണി ജോണി എസ് പപ്പാ, വിശ്വാസം, ക്വീൻ, മാമനിതൻ എന്നീ തമിഴ് മലയാളം ചിത്രങ്ങളിലാണ് അനിഖാ സുരേന്ദ്രൻ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 2017ൽ അഭിനയ മേഖലയിലെത്തിയ താരം, അഞ്ച് സുന്ദരികളിലെ അഭിനയത്തിന് 2013 ൽ ഏറ്റവും നല്ല ബാല താരത്തിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP