Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹത്തിനേക്കാൾ നല്ലത് ലിവിങ് ടുഗതർ; തനിക്ക് അതാണിഷ്ടം; വിവാഹം എന്നത് രണ്ട് വ്യക്തികൾ പേപ്പറിൽ ഒപ്പുവെക്കുന്ന ഒരു കരാർ മാത്രം; ഇതൊക്കെ വെറും അനാവശ്യമായ കാര്യമാണ്; എന്തുകൊണ്ടും സുരക്ഷിതം ലിവിങ് ടുഗതർ; നടി അനാർക്കലി മരിക്കാറുടെ അഭിപ്രായം ഇങ്ങനെ

വിവാഹത്തിനേക്കാൾ നല്ലത് ലിവിങ് ടുഗതർ; തനിക്ക് അതാണിഷ്ടം; വിവാഹം എന്നത് രണ്ട് വ്യക്തികൾ പേപ്പറിൽ ഒപ്പുവെക്കുന്ന ഒരു കരാർ മാത്രം; ഇതൊക്കെ വെറും അനാവശ്യമായ കാര്യമാണ്; എന്തുകൊണ്ടും സുരക്ഷിതം ലിവിങ് ടുഗതർ; നടി അനാർക്കലി മരിക്കാറുടെ അഭിപ്രായം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിനീത് ശ്രീനിവാസൻ നിർമ്മിച്ച സിനിമയായിരുന്ന ആനന്ദം. ഈ സിനിമയിലൂടെ അഭിനയ ലോകത്ത് സജീവമായ നടിയായിരുന്നു അനാർക്കി മരിക്കാർ. പിന്നീട് ഇറങ്ങിയ മറ്റു ചില ചിത്രങ്ങളിലൂടെ അവർ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ അടക്കം സജീവമാണ് അനാർക്കലി. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒട്ടു മടി കാണിക്കാത്ത നടി കൂടിയാണ് അനാർക്കലി. നിലപാടുകൾക്കൊണ്ട് സജീവമായ നടി വീണ്ടും ശ്രദ്ധ നേടുന്നത് ബോൾഡായ ഒരു അഭിപ്രായം തുറന്നു പറഞ്ഞാണ്.

തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ് നടി ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് താരം പറയുന്നത്. വിവാഹം എന്നത് രണ്ട് വ്യക്തികൾ പേപ്പറിൽ ഒപ്പുവെക്കുന്ന ഒരു കരാർ മാത്രം ആണ് എന്നാണ് എന്റെ അഭിപ്രായം എന്നും താരം പറയുന്നു. ഇതൊക്കെ വെറും അനാവശ്യമായ കാര്യം ആണ്. എന്നാൽ എന്തുകൊണ്ടും സുരക്ഷിതം ലിവിങ് ടുഗതർ ആണ് എന്നും താരം പറയുന്നു.

അനാർക്കലി ഇതിനു മുൻബും തന്റെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ അങ്ങീകരിക്കുന്ന കാര്യമാണ് ഒരുപാട് ആളുകൾ ഇന്നും തുടരുന്ന ഒരു കാര്യമാണ് ലിവിങ് ടൂഗെദർ അനാർക്കലി മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്.

പുരോഗമന ചിന്താ രീതിയുള്ള ആളുകൾ ഈ അഭിപ്രായത്തോട് യോജിക്കും എന്നാൽ ചില സമൂഹം ഇതിനു പൂർണ്ണമായും എത്തിർക്കുന്നവരാണ് കാരണം നമ്മുടെ സംസ്‌കാരം ഇതിനു അനുവദിക്കുന്നില്ല എന്നാണു വാദം. മലയാള സിനിമയിലെ പുത്തൻ നായികമാരിൽ ഭൂരിഭാഗവും പുരോഗമന ചിന്താഗതിക്കാരാണ് ജീവിതം സുരക്ഷിതവും സന്തോഷവും ഉള്ളത് ആകണമെങ്കിൽ സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കണമെന്നാണ് അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP