Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ആ ബൊലേറൊ ആ വഴി വന്നത് ബൈക്കിൽ ഇരുന്നിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നോ; അപകടത്തിൽപ്പെട്ട ജെ.സി.ബിയിൽ നിന്ന് യുവാവിന്റെ ജീവൻ രക്ഷിച്ച ബൊലോറോയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് ആനന്ദ് മഹേന്ദ്ര; വീഡിയോ അടക്കം ട്വിറ്റ് ചെയ്ത് മഹീന്ദ്രയുടെ ട്വിറ്റ്; മലപ്പുറത്തെ വൈറൽ വീഡിയോ ഏറ്റെടുത്ത് മഹേന്ദ്ര ചെയർമാനും

മറുനാടൻ ഡെസ്‌ക്‌

മലപ്പുറത്ത്: ജെ.സി.ബി അപകടത്തിൽ നിന്ന് തലനാഴിരയ്ക്ക് യുവാവിന് ജീവൻ തിരിച്ച് കിട്ടിയത് ദൈവദൂതനെ പോലെ എത്തിയ ബൊലേറോ ജീപ്പായിരുന്നു. ജെസിബിയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് ഒരു ബൈക്കുകാരനെ രക്ഷിക്കുന്ന മഹീന്ദ്ര ബൊലേറോ താരമാവുകയും ചെ്തിരുന്നു. ഇപ്പോഴിതാ അപകടത്തിൽപ്പെട്ട ബൊലേറൊയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര.

ആ ബൊലേറോ ഒരു ജീവൻ രക്ഷിച്ചെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ആ ബൊലേറൊ അപ്പോൾ ആ വഴി വന്നത് ബൈക്കിൽ ഇരുന്നിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാൻ വേണ്ടായാണെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. അപകടത്തിന്റെ വീഡിയോ ഉൾപ്പെടെ പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. കരിങ്കല്ലത്താണി ഭാഗത്തു നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ജെസിബിക്ക് തൊടുകാപ്പ് ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ജെസിബി റോഡരികിലെ മരത്തിൽ ഇടിച്ചുനിർത്താനായിരുന്നു ഡ്രൈവറുടെ നീക്കം. എന്നാൽ റോഡിൽ വിലങ്ങനെ നീങ്ങിയ ജെസിബി റോഡരികിൽ നിർത്തിയിരുന്ന ബൈക്കിലേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ബൈക്ക് നിർത്തി അതിൽ ചാരി നിൽക്കുകയായിരുന്നു ഈ സമയം മുഹമ്മദ് സാലിഹ് എന്ന യുവാവ്.

ഈ നിമിഷത്തിലാണ് സിനിമാ സ്‌റ്റൈലിൽ എതിർ ദിശയിൽ നിന്നും ഒരു വെളുത്ത ബൊലേറോ ജീപ്പ് ഇരുവാഹനങ്ങൾക്കും ഇടയിലേക്ക് പാഞ്ഞു കയറിയത്. അതോടെ ജീപ്പിന്റെ മുൻഭാഗവും ജെസിബിയുടെ വശവും തമ്മിൽ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് സമീപം നിർത്തിയിട്ട ബൈക്കിനെ തെറിപ്പിച്ചു, അതിനു മുമ്പേ തലനാരിഴയുടെ വ്യത്യസാത്തിൽ യുവാവ് ചാടി രക്ഷപ്പെട്ടു. ജെസിബിയാകട്ടെ സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറി നിൽക്കുകയും ചെയ്തു. ആ സമയം ബൊലേറോ വന്നില്ലായിരുന്നെങ്കിൽ റോഡരികിൽ ബൈക്കിൽ ചാരി നിന്നിരുന്ന യുവാവിന് അപകടം സംഭവിക്കുമായിരുന്നു. മൂന്നു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആരും സാരമായ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.

സ്‌പോർടസ് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യൻ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളിൽ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അർമ്മദ പരിഷ്‌കരിച്ചാണ് 2000ത്തിന്റെ ആദ്യത്തിൽ കമ്പനി ബൊലേറോ എസ്‌യുവിക്ക് രൂപം കൊടുക്കുന്നത്.

വിപണിയിൽ അവതരിപ്പിച്ചകാലം മുതൽ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിങ് മോഡലാണ് ബൊലേറോ. രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ഈ വാഹനത്തിന് ആവശ്യക്കാർ ഏറെയുമുള്ളത്. ബിഎസ് 6 പാലിക്കുന്ന ബൊലേറോയെ ഏതാനും മാസങ്ങൾക്കു മുമ്പാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP