Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

കൊറോണ വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള ധനശേഖരണത്തിനായി നൽകുക തന്റെ മുഴുവൻ ശമ്പളവും; രോ​ഗികളെ കിടത്താൻ വെന്റിലേറ്ററുകൾ നിർമ്മിക്കുക വാഹന നിർമ്മാണ ശാലകളിലും; മഹീന്ദ്ര ഹോളിഡേ റിസോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും ആനന്ദ് മഹീന്ദ്ര; സർക്കാരിനെയും സൈന്യത്തേയും സഹായിക്കാൻ പ്രൊജക്ട് ടീം തയ്യാറാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ

കൊറോണ വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള ധനശേഖരണത്തിനായി നൽകുക തന്റെ മുഴുവൻ ശമ്പളവും; രോ​ഗികളെ കിടത്താൻ വെന്റിലേറ്ററുകൾ നിർമ്മിക്കുക വാഹന നിർമ്മാണ ശാലകളിലും; മഹീന്ദ്ര ഹോളിഡേ റിസോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും ആനന്ദ് മഹീന്ദ്ര; സർക്കാരിനെയും സൈന്യത്തേയും സഹായിക്കാൻ പ്രൊജക്ട് ടീം തയ്യാറാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

കൊറോണ വൈറസ് ബാധ പെരുകുന്ന സാഹചര്യത്തിൽ സർക്കാരിന് പിന്തുണയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ്. വൈറസ് ബാധിതരായ രോ​ഗികളെ ചികിത്സിക്കാനുള്ള പശ്ചാത്തല സൗകര്യം ഒരുക്കാമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അറിയിച്ചത്. തന്റെ വാഹന നിർമ്മാണ ശാലകളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഒരുക്കമാണെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗികൾക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ അടിയന്തിര സാഹചര്യത്തിൽ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സർക്കാരിനെയും സൈന്യത്തേയും സഹായിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്.

കൊറോണ വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള ധനശേഖരണത്തിനായി തന്റെ മുഴുവൻ ശമ്പളവും നൽകുമെന്നും മഹീന്ദ്രയുടെ മറ്റ് ബിസിനസ് വിഭാഗങ്ങളോടും ഇത് ആവശ്യപ്പെടുമെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. കൊറോണയെ ചെറുക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങൾ ഒരുക്കാനും മഹീന്ദ്ര സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ആഗോള വിപണിയെ ഉലയ്ക്കുമ്പോൾ ഇന്ത്യ പാഴാക്കി കളയാൻ പാടില്ലാത്ത പ്രതിസന്ധിയാണിതെന്ന ആനന്ദിന്റെ ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ‘ആഗോളമായി വിപണി ഇടിവിലാണ്. ഇന്ത്യയ്ക്കു പ്രതിസന്ധിയാണെങ്കിലും അവസരം പാഴാക്കി കളയരുത്. മൂന്ന് അവസരങ്ങളാണ് പ്രധാനമായും ഉപയോഗപ്പെടുത്തേണ്ടത്.

1) ആഗോളതലത്തിൽ എണ്ണവില കുറയുന്ന അപ്രതീക്ഷിതാവസരം സർക്കാർ ഉപയോഗിക്കണം. എണ്ണ ഉപഭോഗം കുറ്റമറ്റതാക്കാനും കമ്മി നികത്താനും പദ്ധതിയുണ്ടാക്കണം.

2) ശുചീകരണവും സ്വച്ഛ് ഭാരതും കൂടുതൽ ഉഷാറാക്കണം. ചൈനയ്ക്കു ബദലായുള്ള വൃത്തിയുള്ള ടൂറിസ്റ്റ് കേന്ദ്രമാകാൻ ഇതിലൂടെ ഇന്ത്യയ്ക്കു സാധിക്കും.

3) ചൈനയ്ക്കു പകരമായുള്ള മാനുഫാക്ചറിങ് കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ നിയന്ത്രണങ്ങൾ കുറച്ച് ആഗോള നിക്ഷേപകരെ ആകർഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.’– ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കായിരുന്നു വഴി തെളിച്ചത് അതിന് പിന്നാലെയാണ് ഇന്ത്യയിൽ വൈറസ് ബാധ രൂക്ഷമായത്. ഇതോടെ ആരോ​ഗ്യ രം​ഗത്ത് സഹായവമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര.

ആനന്ദ് മഹീന്ദ്രയ്ക്ക് പുറമെ, വിദേശ കമ്പനികളായ ടെസ്ലയുടെ സിഇഒയായ ഇലോൺ മസ്‌ക്, ആപ്പിളിന്റെ മേധാവിയായ ടിം കുക്ക്, ആലിബാബ സ്ഥാപകനായ ജാക്ക് മാ തുടങ്ങി നിരവധി വ്യവസായികൾ കൊറോണ പ്രതിരോധത്തിനുള്ള സഹായസഹകരണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം പകർച്ചവ്യാധിക്ക് എതിരെ പൊരുതാൻ 100 കോടി രൂപ ധന സഹായവുമായി വേദാന്ത റിസോഴ്സ് ലിമിറ്റഡ് ചെയർമാൻ അനിൽ അഗർവാൾ രംഗത്തെത്തി. ആരോഗ്യ രംഗത്തെ വിവിധആവശ്യങ്ങൾക്കായി ഈ പണം ഉപയോഗിക്കും.ലോകം മഹാമാരിക്ക് എതിരെ പൊരുതുകയാണെന്നും സർക്കാരിന് ഒപ്പം നിന്ന് എല്ലാവരും പ്രവർത്തിക്കണമെന്നും അനിൽ അഗർവാൾ ആവശ്യപ്പെട്ടു.തന്റെ കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കും ജോലിക്ക് എത്തിയില്ലെങ്കിൽ കൂടി ഈ ഘട്ടത്തിൽ മുഴുവൻ ശമ്പളവും നൽകുമെന്നും അദേഹം അറിയിച്ചു.

രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ അടിസ്ഥാന ചികിത്സാ കേന്ദ്രങ്ങളും കൂടുതൽ വോളണ്ടിയർമാരും അനിവാര്യമാണ്. നിലവിൽ കൊറോണ ഭീഷണിയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ. മൂന്നാം ഘട്ടത്തിലേക്ക് പോകുകയാണെങ്കിൽ കൂടുതൽ ആശുപത്രികളും മറ്റും ഒരുക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അഭിപ്രായപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP