Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കമന്റുകളും അത് വരുന്ന പ്രൊഫൈലുകളുമടക്കം കൃത്യമായി നോട്ട് ചെയ്യുന്നുണ്ട്; ഇനി നിയമപരമായി തന്നെ നേരിടും' ; സൈബർ ആക്രമണം നടത്തുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി അമൃത സുരേഷ്

കമന്റുകളും അത് വരുന്ന പ്രൊഫൈലുകളുമടക്കം കൃത്യമായി നോട്ട് ചെയ്യുന്നുണ്ട്; ഇനി നിയമപരമായി തന്നെ നേരിടും' ; സൈബർ ആക്രമണം നടത്തുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി അമൃത സുരേഷ്

മറുനാടൻ ഡെസ്‌ക്‌

വിവാദങ്ങൾക്കൊപ്പം എന്നും സഞ്ചരിച്ച് വാർത്തകളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും നിറയുന്ന വ്യക്തിയാണ് ഗായിക അമൃത സുരേഷ്.ഗായികയുടെ വിവാഹം മുതൽ അടുത്തിടെ ഗോപീ സുന്ദറുമായുള്ള ഫോട്ടോകൾ വരെ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായി മാറിയിരുന്നു.എന്നാൽ അടുത്ത കാലത്തായി സൈബർ അറ്റാക്കിന് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ഇരയായി മാറുന്നത് നവമാധ്യമങ്ങളിൽ സ്ഥിരം കാഴ്‌ച്ചയാണ്. ഇരുവരുടേയും സോഷ്യൽ മീഡിയയ്ക്ക് നേരെ വരുന്ന ആശ്ലീല കമ്ന്റുകൾ തന്നെ ഇതിന് ഉദാഹരണം.

ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി നിരവധി തവണ അമൃതയും,അഭിരാമിയും എത്തിയിരുന്നെങ്കിലും വീണ്ടും ഇവ ആവർത്തിക്കുകയാണ് ഉണ്ടായത്. അതിനാൽ തന്നെ സൈബർ അറ്റാക്കേഴ്‌സിന് ഒരു മുന്നറിയിപ്പ് കൂടി നൽകുകയാണ് അമൃത.സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകൾ സേവ് ചെയ്യുകയും കൃത്യമായി ചെയ്യുന്നുണ്ട്. ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അമൃത തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അഭിരാമി സുരേഷും ഈയിടെ രംഗത്തെത്തിയിരുന്നു. തന്റെ സഹോദരിയുടെ ജീവിതത്തിൽ ഒരു സുപ്രധാന കാര്യം നടന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി ഫേസ്‌ബുക്കിൽ ലൈവിലൂടെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP