Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് സ്റ്റിച്ചുണ്ട്..നല്ല വേദനയും; തലയ്ക്ക് പറ്റിയ പരിക്കിനെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് അമൃത സുരേഷ്; അപകടം സ്റ്റെയറിൽ തലയിടിച്ച്

രണ്ട് സ്റ്റിച്ചുണ്ട്..നല്ല വേദനയും; തലയ്ക്ക് പറ്റിയ പരിക്കിനെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് അമൃത സുരേഷ്; അപകടം സ്റ്റെയറിൽ തലയിടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗായിക അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരുക്കേറ്റ വിവരം അറിയിച്ചത്. പടിക്കെട്ടിൽ തലയടിച്ചാണ് താരത്തിന് പരുക്കേറ്റത്.രണ്ട് സ്റ്റിച്ചിട്ടെന്നും താരം വ്യക്തമാക്കി.

സ്റ്റെയറിന് ഉള്ളിൽ പോയി ഷൂ എടുത്തതായിരുന്നു. ഓർക്കാതെ നിവർന്നപ്പോൾ തലയിടിക്കുകയായിരുന്നു എന്നും അമൃത പറഞ്ഞു. തലയിലെ മുറിവും താരം വിഡിയോയിൽ കാണിക്കുന്നുണ്ട്. അമൃത പരുക്കിനെക്കുറിച്ച് പറയുമ്പോൾ കൂടെയുള്ള സുഹൃത്ത് ചിരിക്കുകയാണ്.എന്നാൽ ചിരിക്കുന്നത് പോലെയല്ല കാര്യങ്ങൾ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു.

കഴിഞ്ഞ ദിവസം അമൃത സുരേഷിനെതിരെയുള്ള വ്യാജ വാർത്തയ്‌ക്കെതിരെ സഹോദരി അഭിരാമി രം?ഗത്തെത്തിയിരുന്നു. മുൻ ഭർത്താവും നടനുമായ ബാലയുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത. തുടർന്ന് ഓൺലൈൻ ചാനലിനെതിരെ പരാതി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP