Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നന്നായിട്ടുണ്ട്..സാരി കലക്കി മോളേ എന്നൊക്കെ കമന്റ് ചെയ്യും മുമ്പ് ഒരുനിമിഷം! ഇത് ഉള്ളത് തന്നെ? ഫേസ്‌ബുക്കിൽ പാറിപ്പറക്കുന്ന മോദിഭക്ത; കൊടികെട്ടിയ ആർഎസ്എസ് അനുഭാവി; രഹ്ന ഫാത്തിമയുടെ ശബരിമല യാത്രയ്ക്ക് നിർലോഭം പിന്തുണ; നടൻ വിനായകനെയും കറുപ്പിനെയും താറടിച്ച് കാട്ടൽ; അമൃത വേണു എന്ന ഫേക്ക് ഐഡി മുഖംമൂടിയാക്കിയത് ആരാണ്? പ്രൊഫൈൽ പിക്ചറിൽ കൊടുത്തിരിക്കുന്നത് ഇതൊന്നുമറിയാത്ത ഉത്തരേന്ത്യൻ വീട്ടമ്മ 'ബോബി സർക്കാരി'ന്റെ പടവും

നന്നായിട്ടുണ്ട്..സാരി കലക്കി മോളേ എന്നൊക്കെ കമന്റ് ചെയ്യും മുമ്പ് ഒരുനിമിഷം! ഇത് ഉള്ളത് തന്നെ? ഫേസ്‌ബുക്കിൽ പാറിപ്പറക്കുന്ന മോദിഭക്ത; കൊടികെട്ടിയ ആർഎസ്എസ് അനുഭാവി; രഹ്ന ഫാത്തിമയുടെ ശബരിമല യാത്രയ്ക്ക് നിർലോഭം പിന്തുണ; നടൻ വിനായകനെയും കറുപ്പിനെയും താറടിച്ച് കാട്ടൽ; അമൃത വേണു എന്ന ഫേക്ക് ഐഡി മുഖംമൂടിയാക്കിയത് ആരാണ്? പ്രൊഫൈൽ പിക്ചറിൽ കൊടുത്തിരിക്കുന്നത് ഇതൊന്നുമറിയാത്ത ഉത്തരേന്ത്യൻ വീട്ടമ്മ 'ബോബി സർക്കാരി'ന്റെ പടവും

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: നഗരത്തിലെ മാളിൽ കാഴ്ചകൾ കണ്ടുനിൽക്കുമ്പോൾ അപരിചിതനായ ഒരാൾ തോളിൽ തട്ടി നിങ്ങൾ ഡയാന അല്ലേ എന്ന് ചോദിച്ചേക്കാം. അപ്പോൾ അല്ല എന്ന് അമ്പരപ്പോടെ പറഞ്ഞാലും അയാൾ വിശ്വിക്കണമെന്നില്ല. ഫേസ്‌ബുക്കിൽ തലേന്ന് ചാറ്റ് ചെയ്ത സുന്ദരിയെ നേരിൽ കണ്ടതിന്റെ ആഹ്ലാദത്തിലായിരിക്കും അയാൾ. തർക്കിച്ച് ജയിച്ചാലും അയാൾക്ക് ബോധ്യപ്പെടണമെന്നില്ല. കാരണം ഡയാനയുടെ ചിത്രം കണ്ട പ്രൊഫൈലിലെ ആൾ ജീവനോടെ മുമ്പിൽ നിൽക്കുകയല്ലേ? സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നോ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ ഐഡിയിൽ നിന്നോ മോഷ്ടിച്ച ചിത്രമായിരിക്കാം മറ്റൊരാളായി മാറുന്നത്. അതെ വ്യാജ ഐഡികളെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. മുഖംമൂടി അണിയുന്നത് മറച്ച് വച്ച് സംസാരിക്കാനാണ്. അത് ബന്ധങ്ങൾ സ്ഥാപിക്കാനാവാം, രാഷ്ട്രീയാശയങ്ങൾ പ്രചരിപ്പിക്കാനാവാം. ഏതായാലും 'അമൃത വേണു' എന്ന പേരിൽ ഫേസ്‌ബുക്കിൽ പാറിപ്പറക്കുന്ന സുന്ദരിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

12000 ഫോളോവേഴ്‌സാണ് അമൃതാ വേണുവിന് ഇപ്പോഴുള്ളത്. 2013 ൽ അമൃതാ വേണുവെന്ന പേരിലാണ് ഫേക്ക് ഐ ഡി പ്രത്യക്ഷപ്പെട്ടത്. അന്ന് ഫോളോവർമാർ കുറവായിരുന്നു. പിന്നീട് വ്യാജന്മാരുടെ പതിവ് സൂത്രം പ്രയോഗിച്ചു. ഒരുസുന്ദരിയുടെ ചിത്രം പ്രൊഫൈൽ പിക്ച്ചറാക്കി. പുരുഷ ആരാധകർ അംഗീകാരത്തിനായി ക്യൂനിന്നു. ഫോളോവേഴ്‌സ് ആയിരത്തിൽ നിന്ന് പതിനായിരത്തിലേക്ക് കുതിച്ചു. ആരാണ് ഈ സുന്ദരിയെന്നോ അവർ അമൃത വേണുവെന്ന യഥാർഥ മനുഷ്യസ്ത്രീ ആണോയെന്നും ആരും തിരക്കിയില്ല. എല്ലാവരും അമൃതാ വേണുവിന്റെ മൊഴിമുത്തുകൾക്കായി കാത്തു. ഇപ്പോഴും കാക്കുന്നു.

റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിൽ നടൻ വിനായകന്റെ ചിത്രമിട്ട് കറുപ്പിനെയും കറുപ്പിനെ പ്രതിനിധീകരിക്കുന്ന കീഴാളരെയും അധിക്ഷേപിച്ചു, താറടിച്ചുകാട്ടി. ' ഇന്ത്യക്ക് മറ്റുരാജ്യങ്ങളുടെയിടയിൽ വില ഇല്ലാതെ പോകുന്നത് ദരിദ്രവാസികൾ ആയ കുറെ കറുത്തവർ കാരണം ആണ് എന്ന പോസ്റ്റ് ഷെയർ ചെയ്ത, 99 ശതമാനം പേരും ഇത് ആഗ്രഹിക്കുന്നവർ ആണെന്ന കമന്റും പാസാക്കിയിരിക്കുന്നു. ഇങ്ങനെ വിദ്വേഷം പരത്തുന്ന വെറുപ്പും അസൂയയും, രാഷ്ട്രീയ പകയും പ്രസരിപ്പിക്കുന്ന ചിന്തകളാണ് ഏറെയും പങ്കുവയ്ക്കുന്നത്.

പ്രൊഫൈലിൽ നിറയെ സുന്ദരിയായ അമൃതവേണുവിന്റെ കവർ ഇമേജസും, കുടുംബചിത്രങ്ങളും, ഈവന്റ്‌സിന്റെ ചിത്രങ്ങളുമൊക്കെ നിറഞ്ഞുനൽക്കുന്നതുകൊണ്ട് ആർക്കാണ് സംശയം തോന്നുക? ഓരോ ആഴ്ചയിലും പ്രൊഫൈൽ പിക് മാറ്റുമ്പോൾ പ്രമുഖരടക്കം 'ബ്യൂട്ടിഫുളും', ക്യൂട്ടും, സുന്ദരിയും ഒക്കെ കമന്റ് ചെയ്യാനും, ലൈക്കടിക്കാനും ധൃതി കൂട്ടും. നന്നായിട്ടുണ്ട് മോളേ, സാരി കലക്കി എന്നിങ്ങനെയും വരും കമന്റുകൾ. മോദി, ബിജെപി, ആർഎസ്എസ് അനുകൂല പോസ്റ്റുകളാണ് ഏറെയും. ഇസ്ലാമിനെ ഇകഴ്‌ത്തി കാണിക്കാനും മറക്കാറില്ല. വിനായകന്റെ ചിത്രം കാട്ടിയിട്ട് 'പീഡനനവീരന്മാർ ഗുണ്ടായിസം ലോകത്തിലെ സഹല ചെറ്റത്തരവും..... കമ്മ്യൂണിസം പിന്നെ കഞ്ചാവ് ചെഗുവും' എന്നിങ്ങനെ അധിക്ഷപിക്കുന്നു. പോസ്റ്റിന് താഴെ ഇടതനുഭാവികളുടെ രോഷവും കാണാം. താൻ ആർഎസ്സുകാരിയാണ് എന്ന് പോസ്റ്റുകളിലൂടെ അമൃത വേണു ഉറപ്പിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ രഹന ഫാത്തിമയുടെ ശമ്പരിമല സ്ത്രീപ്രവേശത്തിനു നിർലോഭം പിന്തുണ നല്കാനും ഫേക്കൻ മറന്നിട്ടില്ല! അങ്ങനെ മൊത്തം ദുരൂഹതയാണ് ഈ പ്രൊഫൈലിന്.

ആരുടെ ചിത്രമാണ് ഫേക്കൻ മോഷ്ടിച്ചത്?

ഡൽഹിയിലെ ഏതെങ്കിലും മാളിലൂടെ അല്ലെങ്കിൽ തെരുവിലൂടെ നടക്കുമ്പോൾ മലയാളികൾ ആരെങ്കിലും ഹേയ് അമൃത വേണു എന്ന് ബോബി സർക്കാരിനെ വിളിച്ചാൽ അത്ഭുതപ്പെടാനില്ല. അതെ, ചിത്രത്തിൽ അമൃത വേണു എന്ന വ്യാജപ്രൊഫൈൽ ചിത്രം യഥാർഥത്തിൽ ബോബി സർക്കാർ എന്ന ഉത്തരേന്ത്യൻ വീട്ടമ്മയുടേതാണ്. അവർ ചെയ്ത കുറ്റം തന്റെ ഭർത്താവിന്റേതടക്കം ചിത്രങ്ങൾ പബ്ലിക്കായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന് മാത്രം. അങ്ങനെ ബോബി സർക്കാരിന്റെ ഭർത്താവ് അമൃത വേണുവിന്റെ ഭർത്താവായി. യോഗ പരിശീലകയും പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് കോച്ചുമാണ് ബോബി സർക്കാർ. ലൈഫ് ഗോൾ എന്നൊരു ഫിനിഷിങ് സ്‌കൂൾ നടത്തുന്നു. ചെറിയ രീതിയിൽ മോഡലിങ്ങും ഉണ്ട്.
തന്റെ ചിത്രം ഫേക്ക് ഐഡിയായി ദുരുപയോഗം ചെയ്യുന്നുവെന്ന വിവരം അവർ ഇതിനകം അറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ബോബി സർക്കാർ നിയമത്തിന്റെ വഴിയേ നീങ്ങുമെന്നും അറിയുന്നു. ഏതായാലും അമൃത വേണു എന്ന ഫേക്ക് ഐഡി ഇപ്പോഴും ലൈവാണ്. വിദ്വേഷ പ്രചാരണത്തിന് ഇതാണല്ലോ എളുപ്പവഴി!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP