Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമർശിച്ച് കഴിഞ്ഞോ, എങ്കിൽ ഇത് കൂടി കണ്ടോളു; ബിക്കിനി ചിത്രത്തെ വിമർശിച്ചവർക്ക് കൂടുതൽ ബിക്കിനി ചിത്രങ്ങളിലൂടെ മറുപടി നൽകി ആമിറിന്റെ മകൾ; കൈയടിച്ച് സോഷ്യൽ മീഡിയയും

വിമർശിച്ച് കഴിഞ്ഞോ, എങ്കിൽ ഇത് കൂടി കണ്ടോളു; ബിക്കിനി ചിത്രത്തെ വിമർശിച്ചവർക്ക് കൂടുതൽ ബിക്കിനി ചിത്രങ്ങളിലൂടെ മറുപടി നൽകി ആമിറിന്റെ മകൾ;  കൈയടിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിക്കിനി ചിത്രങ്ങളെ വിമർശിച്ചവർക്ക് കൂടുതൽ ബിക്കിനി ചിത്രങ്ങളിലുടെ മറുപടി നൽകി ആമിറിന്റെ മകൾ.പിറന്നാൾ ദിനത്തിൽ എടുത്ത മറ്റു ബിക്കിനി ചിത്രങ്ങൾ കൂടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഇറയുടെ പ്രതികരണം. 'ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ഇറ തന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചത്.

 

      View this post on Instagram

A post shared by Ira Khan (@khan.ira)

തന്റെ 25-ാം പിറന്നാളിന് സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലിലായിരുന്നു ഇറയുടെ ആഘോഷം. ആമിർ ഖാന്റെ മുൻ ഭാര്യ റീന ദത്ത, ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺറാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. അമിർ - കിരൺ റാവു ബന്ധത്തിൽ പിറന്ന മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.

 

      View this post on Instagram

A post shared by Ira Khan (@khan.ira)

എന്നാൽ സ്വിം സ്യൂട്ടിലെ പിറന്നാൾ ആഘോഷത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. സ്വന്തം മാതാപിതാക്കൾക്കു മുന്നിൽ ഇത്തരമൊരു വേഷത്തിൽ നിൽക്കാൻ നാണമാകുന്നില്ലേ, ഇതാണോ സംസ്‌കാരം എന്ന് തുടങ്ങിയ കമന്റുകളായിരുന്നു ഇറയുടെ ഇൻസ്റ്റഗ്രാമിൽ നിറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP