Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെട്രോൾ വില 92ലേയ്ക്ക്, ട്രിപ്പ് ടു ഹോം; നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് വൈറൽ

പെട്രോൾ വില 92ലേയ്ക്ക്, ട്രിപ്പ് ടു ഹോം; നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡൽ കൂടിയായ അമേയ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ റൈഡർ ഫോട്ടോഷൂട്ടാണ്.

പെട്രോൾ വില വർധനവിനെ പരാമർശിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ‘ഞാൻ: റെഡി ഫോർ ഹിമാലയം ട്രിപ്പ്, ഗവൺമെന്റ്: പെട്രോൾ വില 92ലേയ്ക്ക്, ഞാൻ: ഓകെ ബൈ,,,ട്രിപ്പ് ടു ഹോം.’- അമേയ കുറിച്ചു. സൂപ്പർബൈക്കായ ഡുക്കാറ്റിക്കൊപ്പമാണ് താരത്തിന്റെ പോസ്. ചുവപ്പ് ഹൈ നെക്ക് ഫുൾ സ്ലീവ് ബനിയനും ബ്ലാക്ക് ഷോർട്സും അണിഞ്ഞാണ് താരത്തിന്റെ നിൽപ്പ്. എന്തായാലും ആരാധകർക്കിടയിൽ വൻ ഹിറ്റാവുകയാണ് ചിത്രം. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിനടിയിൽ നിറയുന്നത്.

ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ പ്രാപ്തിയുള്ള യുവാവ്.. സുന്ദരിയും വിദ്യാസമ്പന്നരും ആയ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു- എന്നായിരുന്നു ഒരാളുടെ കമന്റ്. കൈയിൽ പെട്രോൾ വാങ്ങിക്കാൻ ഉള്ള കുപ്പി ഒക്കെ ഉണ്ടല്ലോ എന്നാണ് മറ്റൊരാൾ കുറിച്ചത്.

 

      View this post on Instagram

A post shared by Ameya Mathew✨ (@ameyamathew)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP