Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ നേതാക്കളോടൊപ്പം ബോളിവുഡ് താരം ആമീർ ഖാൻ എന്ന് പ്രചാരണം; പ്രശസ്ത നടന്റെ രാജ്യദ്രോഹ അജണ്ടയാണിത് എന്നും ചിലർ; സത്യം വെളിപ്പെടുത്തി ബൂം ലൈവ് ഫാക്ട് ചെക്ക് ടീം

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ നേതാക്കളോടൊപ്പം ബോളിവുഡ് താരം ആമീർ ഖാൻ എന്ന് പ്രചാരണം; പ്രശസ്ത നടന്റെ രാജ്യദ്രോഹ അജണ്ടയാണിത് എന്നും ചിലർ; സത്യം വെളിപ്പെടുത്തി ബൂം ലൈവ് ഫാക്ട് ചെക്ക് ടീം

മറുനാടൻ ഡെസ്‌ക്‌

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ നേതാക്കളോടൊപ്പം ബോളിവുഡ് താരം ആമീർ ഖാൻ നിൽക്കുന്നു എന്ന തലക്കെട്ടോടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ആരാധകരെ ഇതാണ് ആമീർ ഖാൻ. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഈ രണ്ട് വ്യക്തികൾ ആരാണെന്നറിയാമോ? ഒരാൾ ജുനൈദ് ജംഷാദ്. മറ്റേയാൾ മൗലാന താരിഖ്. രണ്ട് പേരും ലഷ്‌കർ-ഇ-തൊയ്ബ നേതാക്കളാണ്. മെക്കയിൽ നിന്നെടുത്ത ചിത്രമാണിത്. ഒരു പ്രശസ്ത നടന്റെ രാജ്യദ്രോഹ അജണ്ടയാണിത്. ഇനിയെങ്കിലും ഉണരു’… ഇതായിരുന്നു ഫോട്ടോയോടൊപ്പം വ്യാപകമായി പ്രചരിച്ച സന്ദേശം. എന്നാൽ, ഇതിന്റെ സത്യാവസ്ഥ സംബന്ധിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ, ആമീറിന്റെ എട്ട് വർഷം മുമ്പുള്ള ഫോട്ടോയാണ് ഇത്തരത്തിൽ വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് ബൂം ലൈവ് ഫാക്ട് ചെക്ക് ടീം കണ്ടെത്തിയിരിക്കുകയാണ്.

2012 ലെടുത്ത ഫോട്ടോയാണിത്. പാക്കിസ്ഥാനിലെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ് ഈ ചിത്രത്തിൽ ആമിറിന്റെ ഒപ്പം നിൽക്കുന്നത്. ആമിർ ഹജ്ജ് കർമ്മങ്ങൾക്കായി മെക്ക-മദീനയിൽ പോയപ്പോഴാണ് ഈ ചിത്രമെടുത്തത്. പാക്കിസ്ഥാനിലെ അറിയപ്പെടുന്ന കലാകാരനാണ് ജുനൈദ് ജംഷാദ്. 2013 മാർച്ച് 14 വരെ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിൽ ഈ ചിത്രം ഉണ്ടായിരുന്നതായി ബൂം ലൈവ് കണ്ടെത്തി. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ജുനൈദ് ഷംസാദ് എന്നാണ് പറഞ്ഞിരിക്കുന്നത്. 2016 ൽ ഒരു വിമാനപകടത്തിൽ ജുനൈദ് ജംഷാദ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പല ദേശീയ മാധ്യമങ്ങളിലും ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇനി അടുത്ത വ്യക്തിയിലേക്ക് പോകാം. ഇദ്ദേഹത്തിന്റെ പേര് മൗലാന താരിഖ് ജാമിൽ. പാക്കിസ്ഥാനിലെ അറിയപ്പെടുന്ന മതപണ്ഡിതനാണ് ഇദ്ദേഹം. നാല് ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഒരു യുട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്. അതിൽ ഒരു വീഡിയോയിൽ അദ്ദേഹം ഈ ചിത്രത്തെ പറ്റി പറയുന്നുമുണ്ട്. ഹജ്ജിനായി മെക്കയിലേക്ക് പോയപ്പോൾ ആമീർ ഖാന്റെ ഒപ്പം ഒരു ചിത്രം എടുത്തതും അതിന് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി സഹായിച്ചുവെന്നുമാണ് വീഡിയോയിൽ പറയുന്നത്. ഈ ചിത്രമാണ് ഇപ്പോൾ ഭീകരസംഘടന നേതാക്കളുമായി ആമീറിന് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടൻ ആമീർഖാനെതിരായി നടി കങ്കണ രംഗത്ത് എത്തിയത്. ആമിർഖാൻ മുമ്പ് നൽകിയത് എന്ന തരത്തിൽ കങ്കണയുടെ പി.ആർ ടീം ട്വിറ്ററിൽ ഒരു അഭിമുഖം പങ്കുവെച്ചിരുന്നു. ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കൾ ഇസ്‌ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് എന്ന് അഭിമുഖത്തിൽ ആമീർ പറഞ്ഞതായിട്ടായിരുന്നു കങ്കണയുടെ ടീം പങ്കുവെച്ച ട്വീറ്റിൽ പറഞ്ഞത്. ആമിറിന്റെ മക്കളിൽ മതപരമായ കൂടിച്ചേരൽ നടന്നിട്ടുണ്ടെന്നും അവർക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങൾ ആവശ്യമാണെന്നാണ് ട്വീറ്റ്. ഹിന്ദുവിന്റെയും മുസ്‌ലീമിന്റെയും മക്കൾ എങ്ങനെ മുസ്‌ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റിൽ ചോദിച്ചിരുന്നു.

എന്നാൽ ഈ അഭിമുഖം തന്നെ വ്യാജമെന്നാണ് ഫാക്ട് ചെക്ക് ടീം ആയ ബൂം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു അഭിമുഖം ആമീർ ആർക്കും നൽകിയിട്ടില്ലെന്ന് ആമീർഖാൻ പ്രൊഡക്ഷൻസ് ടീം തന്നെ പറഞ്ഞതായി ബൂം റിപ്പോർട്ട് ചെയ്തിരുന്നു. 2020 ഓഗസ്റ്റ് 15 ന് തുർക്കിയിലെ പ്രഥമ വനിത എമിൻ എർദോഗനുമായി ഇസ്താംബൂളിലുള്ള കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ അഭിമുഖം പ്രചരിക്കുകയും കങ്കണ പങ്കുവെയ്ക്കുകയും ചെയ്തത്. തന്റെ ആദ്യ ഭാര്യ റീന ദത്തയെക്കുറിച്ചും റാവുവിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഖാൻ ഉത്തരം നൽകിയതായി 2012 ൽ പുറത്തുവന്നതായി പറയുന്ന ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്റെ ഭാര്യമാർ ഹിന്ദുക്കളായിരിക്കാം, പക്ഷേ എന്റെ കുട്ടികൾ എല്ലായ്‌പ്പോഴും ഇസ്‌ലാമിനെ മാത്രമേ പിന്തുടരുകയുള്ളൂ: ആമിർ ഖാൻ’ എന്ന തലക്കെട്ടിൽ 2012 ൽ തൻകീദ് എന്ന സൈറ്റിൽ ഷഹീൻ രാജ് എന്ന ലേഖകനുമായി ആമീർ ഖാൻ സംസാരിച്ചുവെന്ന തരത്തിലാണ് അഭിമുഖം പബ്ലിഷ് ചെയ്തിരിക്കുന്നത്. എന്നാൽ ആമീറിനെതിരെ വിമർശനവുമായി കങ്കണയുടെ ടീം എത്തുകയായിരുന്നു. ആമിറിന്റെ മക്കളിൽ മതപരമായ കൂടിച്ചേരൽ നടന്നിട്ടുണ്ടെന്നും അവർക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങൾ ആവശ്യമാണെന്നാണ് ട്വീറ്റ്. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും മക്കൾ എങ്ങനെ മുസ്ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റിൽ ചോദിക്കുന്നു.

നടനും, ചലച്ചിത്ര നിർമ്മാതാവുമാണ്‌ ആമിർ ഖാൻ.പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്.താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു . കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ. ബാല താരമായാണ് സിനിമയിൽ എത്തുന്നത്. 1973ൽ പുറത്തിറങ്ങിയ യാതൻ കി ഭാരത് എന്ന ചിത്രത്തിലാണ് ബാല താരമായി എത്തുന്നത്. മുസ്ലിം കുടുംബത്തിലാണ് ജനനം.

സിനിമയിൽ എത്തുന്നതിന് മുൻപ് അയ്യൽവാസിയായ റീന എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഹിന്ദു മതത്തിലുള്ള പെൺകുട്ടിയെ മുസ്ലിം മതത്തിലേക്ക് മതപരിവർത്തനം നടത്തിയാണ് വിവാഹം കഴിച്ചത്.കുടുംബത്തിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു.

1988 ൽ പുറത്തിറങ്ങിയ ഖയമത് സെ ഖയമത് തക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ രംഗപ്രവേശനം കുറിക്കുന്നത്. പിന്നീട് അഭിനയിച്ച ചിത്രങ്ങളിൽ പരാജയമാണ് നേരിട്ടത്. 1990 പുറത്തിറങ്ങിയ ദിൽ എന്ന ചിത്രത്തിലൂടെയാണ് ആമിർഖാൻ തിരിച്ചു വന്നത്. 2007 ലാണ് സംവിധാനത്തിലേക്ക് തിരിയുന്നത്. താരെ സമീൻ പർ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP