Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

വിജയ് സേതുപതി ചിത്രത്തിന് പിന്നാലെ മണിരത്‌നം ചിത്രത്തിൽ നിന്നും അമല പോളിനെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്; താരത്തെ ഒഴിവാക്കിയത് മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ 'പൊന്നിയിൻ സെൽവ'നിൽ നിന്നും; വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഒരുക്കുന്നത് വലിയ ക്യാൻവാസിൽ

വിജയ് സേതുപതി ചിത്രത്തിന് പിന്നാലെ മണിരത്‌നം ചിത്രത്തിൽ നിന്നും അമല പോളിനെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്; താരത്തെ ഒഴിവാക്കിയത് മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ 'പൊന്നിയിൻ സെൽവ'നിൽ നിന്നും; വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഒരുക്കുന്നത് വലിയ ക്യാൻവാസിൽ

മറുനാടൻ ഡെസ്‌ക്‌

വിജയ് സേതുപതി നായകനായവുന്ന ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡചിത്രത്തിൽ നിന്നും അമല പോളിനെ തഴഞ്ഞെന്ന് റിപ്പോർട്ട്. മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ 'പൊന്നിയിൻ സെൽവ'നിൽ നിന്നുമാണ് അമലയെ മാറ്റിയതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 'പൊന്നിയിൻ സെൽവന്റെ' ഷൂട്ടിങ് ഡിസംബർ 16 ന് തായ്ലാന്ഡിൽ ആരംഭിക്കും. 100 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം. മണിരത്‌നത്തിന്റെ സ്വപ്നചിത്രമാണിത്. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ച് കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലാണ് 'പൊന്നിയിൻ സെൽവൻ'.

വിക്രം, ജയംരവി, കാർത്തി, അഥർവ, ജയറാം, ഐശ്വര്യ റായി, നയൻതാര, അനുഷ്‌ക ഷെട്ടി, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത്കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അത്തരം ഒരു വലിയ ചിത്രത്തിൽ നിന്നാണ് അമലയെ ഒഴിവാക്കിയത്. ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP