Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മാതാപിതാക്കളിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള തോന്നലിനെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല; അതൊരു വലിയ വീഴ്‌ച്ചയാണ്; അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്‌ച്ച; ക്യാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയിൽക്കൂടി സഞ്ചരിച്ചു; എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയും അമ്മ വിഷാദത്തിന്റെ അടുത്തുമായിരുന്നു; സ്‌നേഹത്തിലൂടെ ഞങ്ങൾ ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരും: വികാരം നിറഞ്ഞ അമലാ പോളിന്റെ കുറിപ്പ് വിവാദമാകുമ്പോൾ

മാതാപിതാക്കളിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള തോന്നലിനെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല; അതൊരു വലിയ വീഴ്‌ച്ചയാണ്; അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്‌ച്ച; ക്യാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയിൽക്കൂടി സഞ്ചരിച്ചു; എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയും അമ്മ വിഷാദത്തിന്റെ അടുത്തുമായിരുന്നു; സ്‌നേഹത്തിലൂടെ ഞങ്ങൾ ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരും: വികാരം നിറഞ്ഞ അമലാ പോളിന്റെ കുറിപ്പ് വിവാദമാകുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: തന്റെ ജീവിതത്തെക്കുറിച്ചുള്ള വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമലാ പോൾ. അച്ഛന്റെ മരണത്തെക്കുറിച്ചും താൻ കടന്നുപോയ വഴികളെക്കുറിച്ചെല്ലാം താരം കുറിക്കുന്നുണ്ട്. കൂടാതെ അമ്മ നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അമല പറയുന്നുണ്ട്. വിഷാദത്തിലേക്ക് നീങ്ങുകയായിരുന്നു താനും അമ്മയും ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരും എന്നാണ് അമല കുറിച്ചത്.

അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് വൈറലാവുകയാണ്. ജനുവരിയിലാണ് അമലയുടെ പിതാവ് പോൾ വർഗീസ് മരിക്കുന്നത്. ആനീസ് പോൾ ആണ് അമലയുടെ അമ്മ. സഹോദരൻ അഭിജിത്ത് പോൾ നടനാണ്. അടുത്ത കാലത്താണ് അമലാ പോൾ വീണ്ടും വിവാഹിതയായത്. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നിന്ദർ സിംഗാണ് വരൻ.

അമല പോളിന്റെ കുറിപ്പ് വായിക്കാം

'മാതാപിതാക്കളിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള തോന്നലിനെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്‌ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്‌ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോൾ വേട്ടയാടും. ക്യാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയിൽക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങൾ പഠിപ്പിച്ചു.

നമ്മൾ വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ നമ്മൾ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ ലോക് ആക്കപ്പെടുകയാണ്. ജയിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വയം സ്നേഹിക്കാൻ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളിൽ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയിൽ സ്നേഹബന്ധങ്ങളും. ഒരു ബന്ധത്തിൽ നിന്ന് അടുത്തതിലേക്ക് നമ്മൾ ചെല്ലുന്നു. മുൻപത്തേതിൽ മിസ് ചെയ്ത ആ പകുതി തിരഞ്ഞ് നമ്മൾ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകൾ, വസ്തുക്കൾ, ജോലി, നൈമിഷകമായ സുഖങ്ങൾ, അനുഭവങ്ങൾ എല്ലാം മാറിമറിഞ്ഞ് ഒടുവിൽ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയിൽ എപ്പോഴാണ് നമ്മൾ നമ്മളെ സ്നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്നേഹിക്കുന്നത്..

അതേ, മുഴുവൻ മനസോടെ ഇത് അംഗീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അധികം യാത്ര ചെയ്യാത്ത വഴിയിലൂടെ ധൈര്യത്തോടെ നടക്കണം. എവിടേക്കും രക്ഷപ്പെടലില്ല. ഏറ്റവും പ്രധാനപ്പെട്ടത്. നമ്മൾ കണ്ടു വളർന്ന സ്ത്രീ മറന്നുകൊണ്ടിരിക്കുകയാണ് കുടുംബത്തിന് അവർ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. സ്വയം സ്‌നേഹിക്കാൻ നമ്മുടെ അമ്മമാർ മറന്നുകഴിഞ്ഞു. ഭർത്താവിനേയും കുട്ടികളേയും കുടുംബങ്ങളേയും പരിചരിക്കാനാണ് അവർ ജീവിതം മുഴുവൻ ചെലവാക്കിയത്.

അവർക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നന്നേക്കുമായി അവരെതന്നെ അവർക്ക് നഷ്ടപ്പെുന്നതിന് മുൻപ് തന്റെ സ്വത്തത്തെ സ്‌നേഹിക്കാനും പ്രചോദിപ്പിക്കാനും അവരെ പഠിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയും അമ്മ വിഷാദത്തിന്റെ അടുത്തുമായിരുന്നു. സ്‌നേഹത്തിലൂടെ ഞങ്ങൾ ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരും.

എന്നെ എപ്പോഴും പിന്തുണക്കുന്ന സഹോദരന് നന്ദി. വിനോദത്തിലൂടെ തന്റെ കുട്ടിക്കാലം മികച്ചതാക്കിയത് സഹോദരനാണ്. ഇപ്പോഴും അത് തുടരുന്നുണ്ട്. സങ്കടങ്ങൾ അനുഭവിക്കുന്നവർക്കെല്ലാം സ്നേഹം മാത്രം.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP