Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആ ചിത്രം സെൽഫിയല്ല, ഞാൻ സെൽഫി എടുക്കാറില്ല; വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ആദരാഞ്ജലി അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ പോസ്റ്റു ചെയ്തതാണ്; എന്റെ പിതാവും ഒരു സൈനികനായിരുന്നു; അതുകൊണ്ടു സൈനികരുടെ ത്യാഗവും മഹത്വവും അറിഞ്ഞാണ് വളർന്നത്: മൃതദേഹത്തിനു മുന്നിൽ നിന്നു സെൽഫി എടുത്തെന്ന ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

ആ ചിത്രം സെൽഫിയല്ല, ഞാൻ സെൽഫി എടുക്കാറില്ല; വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ആദരാഞ്ജലി അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ പോസ്റ്റു ചെയ്തതാണ്; എന്റെ പിതാവും ഒരു സൈനികനായിരുന്നു; അതുകൊണ്ടു സൈനികരുടെ ത്യാഗവും മഹത്വവും അറിഞ്ഞാണ് വളർന്നത്:  മൃതദേഹത്തിനു മുന്നിൽ നിന്നു സെൽഫി എടുത്തെന്ന ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി വി വസന്തകുമാറിന്റെ മൃതദേഹത്തെ കോഴിക്കോട് മുതൽ അനുഗമിച്ച വ്യക്തിയായിരുന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. അന്ത്യകർമ്മങ്ങളിൽ അടക്കം പങ്കെടുത്ത ശേഷമാണ് കണ്ണന്താനം മടങ്ങിയത്. എന്നാൽ, കണ്ണന്താനം മടങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന് സോഷ്യൽ മീഡിയയുടെ വിമർശനം വന്നു. മന്ത്രിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ വന്ന ചിത്രമാണ് ഈ വിമർശനത്തിന് ആരാധമായത്. ജവാന്റെ മൃതദേഹത്തിന്റെ മുന്നിൽ നിന്നു സെൽഫിയെടുക്കുന്നു എന്നു തോന്നുന്ന ചിത്രം സഹിതമായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

ഈ ചിത്രത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സൈബർ ലോകത്ത് വിമർശനം കടുക്കുകയായിരുന്നു. മരിച്ച വീട്ടിൽ പോയി സെൽഫിയെടുക്കുന്ന മന്ത്രിയുടെ നടപടി തെറ്റാണെന്ന വിമർശനമാണ് ശക്തമായി ഉയയർന്നത്. വി വി വസന്തകുമാറിന്റെ മൃതദേഹം വസതിയിൽ കൊണ്ടുവന്നപ്പോഴാണ് കണ്ണന്താനം ചിത്രംസഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മരണവീട്ടിൽ പബ്ലിസിറ്റിക്കായി സെൽഫിയെടുത്ത് ഒരു കേന്ദ്രമന്ത്രി തന്നെ ഇത്തരത്തിൽ അപക്വമായ പ്രവൃത്തി നടത്തരുതെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ അനേകം പേർ ചൂണ്ടിക്കാണിച്ചത്.

ഇങ്ങനെ വിമർശനം കടുത്തതോടെ കണ്ണന്താനം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. എന്നാൽ, ഇന്നും വിവാദം കൊഴുക്കുന്നതിനിടെ സംഭവത്്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തി. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ലെന്നും അദ്ദേഹം ആണയിട്ടു.

തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാർത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണെന്നും കണ്ണന്താനം വ്യക്തമക്കി. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറ ഉൾപ്പടെയുള്ളവർ ചെയേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.

അൽഫോൻസ് കണ്ണന്താനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കാശ്മീരിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്‌ബുക്കിൽ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെൽഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്.

എന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാർത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്‌കർഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറ ഉൾപ്പടെയുള്ളവർ ചെയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP