Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമി ഇടപാടിൽ സഭാ മേലധ്യക്ഷന് എതിരെ ആക്ഷേപം ഉയരുന്നതിനിടെ കൊല്ലം ബിഷപ്പിന് എതിരെയും സമാന ആക്ഷേപം; ഫേസ്‌ബുക്കിലൂടെ അഭിഭാഷകൻ ബോറിസ് പോൾ ഉന്നയിച്ച ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; തങ്കശ്ശേരിയിലെ കോടികൾ വിലമതിക്കുന്ന ഭുമി തുച്ഛമായ വിലയ്ക്ക് വിറ്റുവെന്ന് രേഖകൾ സഹിതം തുറന്നുകാട്ടി അഡ്വ. ബോറിസ് പോൾ

ഭൂമി ഇടപാടിൽ സഭാ മേലധ്യക്ഷന് എതിരെ ആക്ഷേപം ഉയരുന്നതിനിടെ കൊല്ലം ബിഷപ്പിന് എതിരെയും സമാന ആക്ഷേപം; ഫേസ്‌ബുക്കിലൂടെ അഭിഭാഷകൻ ബോറിസ് പോൾ ഉന്നയിച്ച ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; തങ്കശ്ശേരിയിലെ കോടികൾ വിലമതിക്കുന്ന ഭുമി തുച്ഛമായ വിലയ്ക്ക് വിറ്റുവെന്ന് രേഖകൾ സഹിതം തുറന്നുകാട്ടി അഡ്വ. ബോറിസ് പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അങ്കമാലി-എറണാകുളം മേഖലയിലെ പ്രശ്‌നങ്ങൾക്ക് പിന്നാലെ കൊല്ലം അതിരൂപതാ ബിഷപ്പിന് എതിരെയും ആരോപണങ്ങൾ. ഭൂമി ഇടപാടിനെ ചൊല്ലിയാണ് കൊല്ലത്തും പ്രശ്‌നങ്ങൾ. കൊല്ലം അതിരൂപതാ ആർച്ച് ബിഷപ്പ് സ്റ്റാൻലി റോമനെതിരെയാണ് സഭാ വിശ്വാസിയായ അഭിഭാഷകൻ രംഗത്തെത്തിയിരിക്കുന്നത്.

2011ൽ തങ്കശേരിയിലെ സഭയുടെ അധീനതയിലുണ്ടായിരുന്ന ഭൂമി കോടികൾക്ക് വിൽപന നടത്തിയതിന് പിന്നിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. ലക്ഷങ്ങൾ സെന്റിന് വിലമതിക്കുന്ന ഭൂമി വെറും ഒരു കോടിയിൽപരം രൂപയ്ക്ക് വിറ്റതായാണ് രേഖകൾ ഉദ്ധരിച്ച് അഭിഭാഷകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ബിഷപ്പുമായി ഏറെ അടുപ്പം പുലർത്തുന്നവരാണ് ഇന്ന് ഈ ഭൂമി ഉപയോഗിക്കുന്നതെന്നാണ് അറിവെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി സഭാ വിശ്വാസിയായ ബോറിസ് പോൾ എന്ന അഭിഭാഷകൻ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതോടെ ഈ ഭൂമി കച്ചവടം ചർച്ചയായി.സഭയുടെ കണക്കുകളിലോ ഒന്നും തന്നെ അധികമായി കിട്ടിയ പണത്തിന്റെ കണക്ക് ഉൾകൊള്ളിച്ചിട്ടില്ലെന്നാണ് അറിവെന്നും ഇതിന് പുറമേ,നിരവധി ഭൂമി ഇടപാടുകളും അതിരൂപതയിൽ നടന്നിട്ടുണ്ടെന്നും അതിന്റെ ഒക്കെ പിന്നിലും ഇത്തരം ക്രമക്കേടുകൾ ഉണ്ടെന്നും ബോറിസ് പറയുന്നു. ഭൂമി വാങ്ങിയ ആൾ ഒരു കോടി മാത്രമാണ്് രേഖകൾ പ്രകാരം കാണിച്ചതെന്നും അതിലും ഉയർന്ന വിലയ്ക്കാണ് ഭൂമി വാങ്ങിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആണ് ബോറിസ് അവകാശപ്പെടുന്നത്.

പോസ്റ്റിനെ അനുകൂലിച്ച് നിരവധി സഭാ വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. അങ്കമാലിക്ക് പുറമേ,കൊല്ലത്തും വിശ്വാസികൾ ഒത്തുചേർന്ന് ബിഷപ്പിന്റെ ഇത്തരം പ്രവർത്തനങ്ങൾ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നു എന്നാണ് സൂചനകൾ. കൂടുതൽ വിവരങ്ങൾ ഉടനെ പുറത്ത് വിടുമെന്നും ഇവർ പറയുന്നുണ്ട്.

ബോറിസ് പോളിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇപ്രകാരം:

അവിടെ ആലഞ്ചേരി കർദ്ദിനാൾ!
ഇവിടെ സ്റ്റാൻലി റോമൻ തിരുമനസ്സ്!

ചിത്രത്തിൽ കാണുന്ന വിലയാധാരം ഒരേക്കർ ഏഴ് സെന്റ് വസ്തു കച്ചവടം ചെയ്തതിന്റെതാണ്.
കണ്ണായ സ്ഥലം തങ്കശ്ശേരി ലൈറ്റ് ഹൗസിനടുത്ത്!

വിറ്റതുകൊല്ലം കത്തോലിക്കാ രൂപതാ സഭയ്ക്കു വേണ്ടി മേലദ്ധ്യക്ഷൻ റൈറ്റ് റവറണ്ട് മോൺസിഞ്ഞോർ സ്റ്റാൻലി റോമൻ ''തിരുമനസ്സ്''! കൊല്ലം കത്തോലിക്ക രൂപതാ സഭയിലെ അംഗങ്ങളായ അൽമായ രേ, നിങ്ങൾക്ക് ഈ കച്ചവടത്തിന്റെ വിശദ വിവരങ്ങൾ അറിയാമോ?
പാതിരിമാരുടെ വലംകൈകളായി നിൽക്കുന്ന സ്വയം പ്രഖ്യാപിത അൽമായ ''നേതാക്കളേ'', നിങ്ങൾക്ക് അറിയാമോ? അറിയില്ല! കൂടെയുള്ള പല പാതിരിമാർക്കുമറിയില്ല. പിന്നല്ലേ?

യാതൊരു സുതാര്യതയുമില്ലാത്ത കച്ചവടം! യഥാർത്ഥത്തിൽ തിരുമനസ്സ് കൈപ്പറ്റിയ കോടികൾ ആധാരത്തിലില്ല. ആധാരം വിശ്വസിക്കാമെങ്കിൽ തിരുമനസ്സിന്റെ ആ വലിയ മനസ്സ് നമുക്ക് ബോധ്യപ്പെടും. സെന്റിന് വെറും ഒരു ലക്ഷം ചില്വാനം.

എന്തായാലും കടൽത്തീരത്തിന് സമീപമുള്ള ഈ ഒരേക്കർ വസ്തു പാവപ്പെട്ട കത്തോലിക്കാ ദാരിദ്ര്യവാസികൾക്കല്ല തിരുമനസ്സ് വിറ്റത്! ഒരു പ്രമുഖ പത്രത്തിലും പരസ്യം ചെയ്തിട്ടല്ല വിറ്റത്. കാനോൻ ചട്ടങ്ങൾ പാലിച്ചതായി ആധാരത്തിൽ പോലും പറയുന്നില്ല! എറണാകുളത്ത് ആലഞ്ചേരി തിരുമനസ്സിന്റെ മനസ്സ് പുറത്തറിഞ്ഞപ്പോൾ വൈദികരുൾപ്പെടെയുള്ള അൽമായർ പ്രതികരിച്ചു തുടങ്ങി! കാലം മാറിയതുകൊല്ലത്തെ വൈദികരും അൽമായരും തിരിച്ചറിയുക!

സ്റ്റാൻലി റോമൻ തിരുമനസ്സ് വിറ്റുതുലച്ചത് ഒന്നും രണ്ടും വസ്തുക്കളല്ല! ബാക്കിയുള്ളവയുടെ വിവരങ്ങൾ പുറത്ത് വന്നാൽ ഈ തിരുമനസ്സിനെ കടലിന്റെ മക്കൾ കടലിൽ കെട്ടിത്താഴ്‌ത്താനിടയുണ്ട്! അതുകൊണ്ട് ഘട്ടം ഘട്ടം ആയി പുറത്ത് വിടാം. പാവങ്ങളുടെ നേർച്ചപ്പണം കട്ടുമുടിക്കുന്നവർക്ക് നരകം തന്നെയല്ലേ വിധിക്കുക? ആ വിധി നമ്മൾ ഇവിടെത്തന്നെ ഈ തിരുമനസ്സിന് നൽകാൻ മനസ്സുണ്ടാകണമേ പ്രിയരേ..... അല്ലെങ്കിൽ ക്രിസ്തു നിങ്ങളോട് പൊറുക്കില്ല.

NB : സ്വയം തിരുമനസ്സെന്ന് വിലയാധാരത്തിൽ പോലും എഴുതി വെക്കുന്നതിലുള്ള പുച്ഛത്തോടെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP