Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലജന സഖ്യത്തിന്റെ സംസ്ഥാന നേതാവായിരുന്ന കാനത്തെ കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ മാമൻ മാപ്പിള സിപിഐക്കാരനാക്കി! പാവങ്ങളുടെ വിയർപ്പിൽ ചവിട്ടി നിന്നാണ് ഏമാന്മാർ നവസോഷ്യലിസ്റ്റ് തിട്ടൂരങ്ങൾ ഇറക്കുന്നത്; കാനത്തിന്റെ നിലപാട് ശരിയല്ല എന്ന് പറയാൻ എന്തിനാണ് മറ്റ് നേതാക്കൾ ഭയക്കുന്നത്? പെട്ടിയെടുപ്പുകാരുടെയും സ്തുതിപാഠകരുടെയും മൗനം മനസ്സിലാക്കാം; പാർട്ടിയോട് സ്നേഹവും കൂറുമുള്ള സഖാക്കൾ മിണ്ടാത്തതെന്തേ? കാനത്തിന്റെ പൂർവ്വചരിത്രം ചൂണ്ടി എഐഎസ്എഫ് നേതാവിന്റെ വിമർശനം സജീവചർച്ച

ബാലജന സഖ്യത്തിന്റെ സംസ്ഥാന നേതാവായിരുന്ന കാനത്തെ കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ മാമൻ മാപ്പിള സിപിഐക്കാരനാക്കി! പാവങ്ങളുടെ വിയർപ്പിൽ ചവിട്ടി നിന്നാണ് ഏമാന്മാർ നവസോഷ്യലിസ്റ്റ് തിട്ടൂരങ്ങൾ ഇറക്കുന്നത്; കാനത്തിന്റെ നിലപാട് ശരിയല്ല എന്ന് പറയാൻ എന്തിനാണ് മറ്റ് നേതാക്കൾ ഭയക്കുന്നത്? പെട്ടിയെടുപ്പുകാരുടെയും സ്തുതിപാഠകരുടെയും മൗനം മനസ്സിലാക്കാം; പാർട്ടിയോട് സ്നേഹവും കൂറുമുള്ള സഖാക്കൾ മിണ്ടാത്തതെന്തേ? കാനത്തിന്റെ പൂർവ്വചരിത്രം ചൂണ്ടി എഐഎസ്എഫ് നേതാവിന്റെ വിമർശനം സജീവചർച്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വന്തം പാർട്ടിയിലെ എംഎൽഎക്ക് പൊലീസ് മർദ്ദനം ഏറ്റിട്ടും അതിനെതിരെ പ്രതികരിക്കാത്ത സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയുടെ വിശാല രാഷ്ട്രീയ താൽപ്പര്യങ്ങളെ കാനം തകർക്കുന്നു എന്നതാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആക്ഷേപം. ഇതിനിടെ സിപിഐയെ കോൺഗ്രസ് പാളയത്തിൽ കൊണ്ടു കെട്ടാനാണ് കാനം ശ്രമിക്കുന്നതെന്ന ആക്ഷേപവും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ ആരോപണം പാർട്ടിയുടെ അടിത്തട്ടിലേക്കു കൂടി വ്യാപിക്കുകയാണ്.

കാനത്തിനെതിരെ പരസ്യമായി പ്രതികരിക്കാൻ പാർട്ടി അണികളും പോഷക സംഘടനയുടെ പ്രവർത്തകരും തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചിലർ പൊട്ടിത്തെറിച്ചു കൊണ്ടും രംഗത്തുവന്നു. കാനത്തെ വിമർശിക്കാൻ അദ്ദേഹത്തിന്റെ പഴയ മനോരമ ബന്ധവും ബാലജനസഖ്യം ബന്ധവും പോലും അണികൾ എടുത്തിടുകയാണ്. എഐഎസ്എഫ് കൊല്ലം ജില്ലാ നേതാവ് ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റും പാർട്ടി അണികൾക്കിടയിൽ സജീവ ചർച്ചക്ക് ഇടയാക്കിയിട്ടുണ്ട്. അനന്തു മാതിരംപള്ളിൽ ഫേസ്‌ബുക്കിൽ എഴുതി കുറിപ്പിൽ കാനത്തിന് തെറ്റുപറ്റിയെന്ന് പറയാൻ നേതാക്കൾ മടിക്കുന്നത് എന്തിനാണെന്ന് എന്ന ചോദ്യമാണ് ഉയർത്തുന്നത്.

എഐഎസ്എഫ് കൊല്ലം ജില്ലാ നേതാവായ അനന്തു യൂണിവേഴ്‌സിറ്റി കോളേജിൽ സമരമുഖത്ത് ആദ്യമെത്തിയ എഐഎസ്എഫ് പിന്നീട് എവിടെ ഓടി ഒളിച്ചു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് കൂച്ചു വിലങ്ങ് വീണത് എങ്ങനെയാണ് എന്ന ചോദ്യവും ഉയർത്തുന്നു. പെട്ടിഎടുപ്പ് കാരുടെയും സ്തുതി പാടകരുടെയും മൗനം മനസ്സിലാക്കാം. എന്നാൽ പാർട്ടിയോട് സ്നേഹവും കൂറും സഖാക്കളോട് പ്രതിബന്ധതയും ഉള്ള കുറച്ചുപേരെങ്കിലും കാണില്ലേ ഈ പാർട്ടിയിൽ? അവരെന്തേ മിണ്ടാത്തത് എന്നത് അത്ഭുതപ്പെടുത്തുക മാത്രമല്ല, ഭയപ്പെടുത്തുകയും ചെയ്യുന്നു എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.

അനന്തുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

പണ്ടൊരു സെക്രട്ടറിയുണ്ടായിരുന്നു. സമരം നടത്തിയ സഖാക്കളെ പൊലീസ് അറസ്റ്റു ചെയ്താൽ പൊലീസ് സ്റ്റേഷനിൽ പോയി കുത്തിയിരിക്കാൻ മടിയില്ലാത്ത ഒരു സഖാവ്. ഭരണം ഉണ്ടെന്ന് കരുതി നിലപാടുകൾ നിലവറയിൽ പൂട്ടിവെക്കാത്തൊരു നേതാവ്. പേര് വെളിയം ഭാർഗവൻ.

ഇന്നത്തെ പോലെ അന്നും പൊലീസ് പാർട്ടിക്കാരെ തല്ലുന്നത് വീട്ടിൽ കയറി ആയിരുന്നില്ല സമരമുഖത്ത് വെച്ച് തന്നെയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാർ സമരത്തിനിറങ്ങുന്നത് തല്ല് കൊണ്ട് കിടന്നാൽ നോക്കാൻ സഖാക്കളുണ്ടാകും മരിച്ചാൽ പോലും വീടിന് തണലായി സഖാക്കൾ കാണും എന്ന വിശ്വാസത്തിലാണ്. എന്നാൽ ആ വിശ്വാസമൊന്നുമല്ലല്ലോ യാതാർത്ഥ്യങ്ങൾ എന്നാണ് ഇപ്പോൾ തോന്നുന്നത്.

യൂണിവേഴ്‌സിറ്റി കോളേജിൽ സമരമുഖത്ത് ആദ്യമെത്തിയ എഐഎസ്എഫ് പിന്നീട് എവിടെ ഓടി ഒളിച്ചു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് കൂച്ചു വിലങ്ങ് വീണത് എങ്ങനെയാണ്

പാർട്ടി സെക്രട്ടറിയെ സിപിഎം ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് വാർത്തകളിൽ നിറയുമ്പോഴും ബാലജന സഖ്യത്തിന്റെ പഴയ സംസ്ഥാന നേതാവായിരുന്ന കാനത്തെ കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ മാമൻ മാപ്പിള സിപിഐക്കാരനാക്കി എന്ന് ആളുകൾ ആരോപിക്കുമ്പോഴും രാഷ്ട്രീയ എതിരാളികൾക്ക് പോലും എതിർ അഭിപ്രായമില്ലാത്ത സിപിഐ എന്ന പ്രസ്ഥാനം തലകുനിക്കേണ്ടി വരുന്നു പോസ്റ്റ് ടൈപ്പ് ചെയ്യുമ്പോഴാണ് പാർട്ടി മണ്ഡലം സെക്രട്ടറിയുടെ വൃദ്ധയായ അമ്മ തൊഴിലുറപ്പിന് വീടിന് മുന്നിലൂടെ നടന്ന് പോകുന്നത് കണ്ടത്. പറയുമ്പോൾ എല്ലാം പറയണമല്ലോ, ഇത്തരം പാവങ്ങളുടെ വിയർപ്പിന്റെ മുകളിൽ ചവിട്ടി നിന്നാണ് ഏമാന്മാർ നവസോഷ്യലിസ്റ്റ് തിട്ടൂരങ്ങൾ ഇറക്കുന്നത്.

സ.കാനത്തിന്റെ ഈ നിലപാട് ശരിയല്ല എന്ന് പറയാൻ എന്തിനാണ് മറ്റ് നേതാക്കൾ ഭയക്കുന്നത്? പെട്ടിഎടുപ്പ് കാരുടെയും സ്തുതി പാടകരുടെയും മൗനം മനസ്സിലാക്കാം. എന്നാൽ പാർട്ടിയോട് സ്നേഹവും കൂറും സഖാക്കളോട് പ്രതിബന്ധതയും ഉള്ള കുറച്ചുപേരെങ്കിലും കാണില്ലേ ഈ പാർട്ടിയിൽ? അവരെന്തേ മിണ്ടാത്തത് എന്നത് അത്ഭുതപ്പെടുത്തുക മാത്രമല്ല, ഭയപ്പെടുത്തുകയും ചെയ്യുന്നു.

ആർക്കും തർക്കം വേണ്ട, കമ്മ്യൂണിസ്റ്റ് ബോധം ഉള്ളതുകൊണ്ട് തന്നെയാണ് ഈ പോസ്റ്റ് ഇടുന്നത്. പാർട്ടി നിലനിൽക്കണം എന്നും സഖാക്കൾ സംരക്ഷിക്കപ്പെടണം എന്നും ആഗ്രഹിക്കുന്നവർ നേതാവ് വീണതിന് ശേഷം മാത്രമേ പിന്നിലുള്ള സഖാക്കളുടെ ദേഹത്ത് ഒരുതരി മണ്ണ് വീഴൂ എന്ന് വിശ്വസിക്കുന്നവർക്ക് സ.കാനത്തിന്റെ ഈ നിലപാടിനോട് പൊരുത്തപെടുവാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP