Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളാപ്പള്ളിയെ പോലെയല്ല അലി അക്‌ബർ..വാക്കുപറഞ്ഞാൽ വാക്കാണ്! തിരുവനന്തപുരത്ത് കുമ്മനം തോറ്റ സങ്കടത്തിൽ തല മൊട്ടയടിച്ച് അലി അക്‌ബർ; പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല; കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാമെന്നും ബിജെപി പ്രവർത്തകൻ

വെള്ളാപ്പള്ളിയെ പോലെയല്ല അലി അക്‌ബർ..വാക്കുപറഞ്ഞാൽ വാക്കാണ്! തിരുവനന്തപുരത്ത് കുമ്മനം തോറ്റ സങ്കടത്തിൽ തല മൊട്ടയടിച്ച് അലി അക്‌ബർ; പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല; കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാമെന്നും ബിജെപി പ്രവർത്തകൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ആലപ്പുഴയിൽ എ.എം.ആരിഫ് തോറ്റാൽ താൻ തല മൊട്ടയടിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചത് ഓർമയില്ലേ? ദിവസങ്ങൾക്കകം വെള്ളാപ്പള്ളി നിലപാട് മാറ്റി. അതൊക്കെ തമാശ പറഞ്ഞതല്ലേ...മൊട്ടയടിക്കാൻ തലയിൽ എവിടെയാണ് മുടിയെന്ന് ചോദിച്ച് വെള്ളാപ്പള്ളി ഒഴിഞ്ഞു. ആരിഫ് മാത്രം ജയിച്ചതുകൊണ്ട് വെള്ളാപ്പള്ളി വാഗ്ദാനത്തിൽ ഉറച്ചുനിന്നിരുന്നെങ്കിലും മൊട്ടയടിക്കേണ്ടി വരുമായിരുന്നില്ല. എന്നാൽ, സംവിധായകനും ബിജെപി പ്രവർത്തകനുമായ അലി അക്‌ബർ വെള്ളാപ്പള്ളിയെ പോലെയല്ല. വാക്കുപറഞ്ഞാൽ വാക്കാണ്. അതുകൊണ്ട് ധൈര്യമായി പോയി മൊട്ടയടിച്ചു. കുമ്മനം തോറ്റാൽ മൊട്ടയടിക്കുമെന്ന് അലി അക്‌ബർ പറഞ്ഞിരുന്നു.മൊട്ടയടിച്ച ചിത്രം ഫേസബുക്കിൽ പോസ്റ്റ് ചെയ്ത് അലി അക്‌ബർ തന്നെയാണ് വിവരം പങ്കുവച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു...
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം... കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP