Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പണിയുള്ള പണിക്കരെക്കാൾ പണിയില്ലാത്ത പണിക്കരാവും കൂടുതൽ പണിയുക അന്തം കമ്മീസ്: റേപ്പ് ജോക്ക് പരാമർശത്തിൽ ശ്രീജിത്ത് പണിക്കരുടെ ഐബിഎസ് സോഫ്‌റ്റ്‌വെയറിലെ പണി കളയാൻ പൊങ്കാല തുടങ്ങിയ സിപിഎം പ്രവർത്തകരെ വെല്ലുവിളിച്ച് അലി അക്‌ബറുടെ പോസ്റ്റ്

'പണിയുള്ള പണിക്കരെക്കാൾ പണിയില്ലാത്ത പണിക്കരാവും കൂടുതൽ പണിയുക അന്തം കമ്മീസ്: റേപ്പ് ജോക്ക് പരാമർശത്തിൽ ശ്രീജിത്ത് പണിക്കരുടെ ഐബിഎസ് സോഫ്‌റ്റ്‌വെയറിലെ പണി കളയാൻ പൊങ്കാല തുടങ്ങിയ സിപിഎം പ്രവർത്തകരെ വെല്ലുവിളിച്ച് അലി അക്‌ബറുടെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സ്ത്രീവിരുദ്ധ, സമൂഹ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ശ്രീജിത്ത് പണിക്കറിനെതിരെ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഫേസ്‌ബുക്ക് പേജിൽ ഇടതുപക്ഷ/സിപിഎം അനുകൂലികൾ പൊങ്കാല തുടങ്ങിയിരുന്നു.ഇങ്ങനെയൊരാൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് കമ്പനിക്ക് വലിയ നാണക്കേടാണെന്നും ശ്രീജിത്തിനെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പേജിലെ കമന്റ് ബോക്സുകളിൽ പ്രതികരണങ്ങളുമായി നിറയുന്നത്. ശ്രീജിത്തിനെതിരെയുള്ള കമന്റുകളും പരാതികളും വന്ന് നിറഞ്ഞതോടെ ഐബിഎസ് സോഫ്റ്റ്‌വെയർ തങ്ങളുടെ പേജ് അൺപബ്ളിഷ് ചെയ്തുവെന്നാണ് വിവരം. ശ്രീജിത്ത് പണിക്കർക്ക് പിന്തുണയുമായി അലി അക്‌ബർ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീജിത്തിന്റെ പണി പോയാൽ നല്ല പണികിട്ടുമെന്നാണ് സിപിഐഎം പ്രവർത്തകരെ വെല്ലുവിളിച്ച് അലി അക്‌ബർ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഇതിന് മുമ്പും അലി അക്‌ബർ ശ്രീജിത്തിനെ പിന്തുണച്ച് പോസ്റ്റ് ഇട്ടിരുന്നു. റേപ്പ് ജോക്കിനെ തുടർന്ന് നിരവധി പ്രമുഖർ ശ്രീജിത്തിനൊപ്പം ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അലി അക്‌ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എല്ലാവരും ശ്രീജിത്ത് പണിക്കർക്കെതിരെയാണല്ലോ. എന്നാൽ നമുക്ക് ഒരു ചാനൽ തുടങ്ങിയാലോ പണിക്കരേ എന്നാണ് പരിഹാസ രൂപേണ അലി അക്‌ബർ ചോദിച്ചത്.

സ്ത്രീവിരുദ്ധ, സമൂഹ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്ന, സന്നദ്ധ പ്രവർത്തനത്തിനിറങ്ങുന്നവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന, ഇത്തരമൊരാളെ കമ്പനിയിൽ പ്രവർത്തിക്കാൻ അനുവദിച്ചുകൂടാത്തതാണ് എന്നും ഇടതുപക്ഷ/സിപിഎം അനുകൂലികൾ പറയുന്നു.

നിലവിൽ ഈ പേജ് ഇപ്പോൾ ഫേസ്‌ബുക്കിൽ ലഭ്യമല്ല. ആദ്യം പേജിലെ കമന്റ് ബോക്സ് പൂട്ടിയ കമ്പനി പിന്നീടാണ് പേജ് അൺപബ്ലിഷ്ചെയ്തതെന്നാണ് അറിയാൻ കഴിയുന്നത്. സൈബർ സിപിഎം ഒന്നടങ്കം എത്തിയതോടെ കമ്പനി പേജ് പിൻവലിക്കുകയായിരുന്നുവെന്നാണ് സിപിഎം അനുകൂല പേജുകളിൽ പ്രചാരണം നടക്കുന്നത്.

ആലപ്പുഴയിൽ, ശ്വാസംമുട്ട് അനുഭവിച്ച കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചവർക്ക് നേരെ ശ്രീജിത്ത് പണിക്കർ റേപ്പ് ജോക്ക് എന്ന് വ്യഖ്യാനിക്കാവുന്ന തരത്തിലുള്ള പരാമർശം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നടത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയർന്നു. ശ്രീജിത്തിനെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രചാരണവും നടന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP