Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഷോർട്ട് ഓക്കെയാണെന്ന് തീരുമാനിക്കുന്നത് നടനാണോ സംവിധാകനാണോ; നിന്റെ പിതാവ് അബിയുടെ ക്ഷമയും, സഹനശക്തിയും നന്മയും എന്തേ നീ കണ്ട് പഠിച്ചില്ല; നിത്യഹരിതം ' എന്നൊരു പുസ്തകമുണ്ട് നസീർ സാറിനെക്കുറിച്ച്.. ചുരുങ്ങിയത് അതെങ്കിലും നീ ഒന്നു വാങ്ങി വായിക്കണം' ; ഷെയിൻ നിഗത്തെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ആലപ്പി അഷറഫ്  

'ഷോർട്ട് ഓക്കെയാണെന്ന് തീരുമാനിക്കുന്നത് നടനാണോ സംവിധാകനാണോ; നിന്റെ പിതാവ് അബിയുടെ ക്ഷമയും, സഹനശക്തിയും നന്മയും എന്തേ നീ കണ്ട് പഠിച്ചില്ല; നിത്യഹരിതം ' എന്നൊരു പുസ്തകമുണ്ട് നസീർ സാറിനെക്കുറിച്ച്.. ചുരുങ്ങിയത് അതെങ്കിലും നീ ഒന്നു വാങ്ങി വായിക്കണം' ; ഷെയിൻ നിഗത്തെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ആലപ്പി അഷറഫ്   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:വെയിൽ സിനിമാ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഷെയിന് നിഗത്തിന്റെ നിലപാടുകളെ രൂക്ഷഭാഷയിൽ വിമർശിച്ച് സംവിധായകൻ ആലപ്പി അഷറഫ്. അബിയുടെ ക്ഷമയും, സഹനശക്തിയും, മുതിർന്നവരോടുള്ള ബഹുമാനവും, സ്നേഹവും തുടങ്ങിയ നല്ല വശങ്ങളൊന്നും എന്താണ് കണ്ടു പഠിക്കാതിരുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നന്നായി എടുത്ത ഷോർട്ട് പോലും വീണ്ടും വീണ്ടും സംവിധായകൻ എടുപ്പിക്കുന്നു എന്നാണ് ഷെയിൻ പറയുന്നത്. എന്നാൽ ഷോർട്ട് ഓക്കേയാണോ എന്ന് തീരുമാനിക്കേണ്ടത് നടനാണോ സംവിധായകനാണോ എന്നും അഷറഫ് കുറ്റപ്പെടുത്തുന്നു.

ഒരു സംവിധായകൻ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പർ താരത്തിന്റെ സഹകരണം ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറയുന്നു. ഒരുപാട് ചെറുപ്പക്കാർ മോഹിക്കുന്ന ഈ നടന സ്ഥാനം സ്വയം നശിപ്പിച്ചു കളയുന്നത് കണ്ടു വേദനയോടെ പറഞ്ഞു പോയതാണെന്നും അഷ്റഫ് കുറിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ രൂപം:-

ഷെയിം നിഗം...എല്ലാവരുടെയും നിഗമനങ്ങൾ നീ തെറ്റിച്ച് കളഞ്ഞല്ലോ മോനേ നിഗമേ...നിന്റെ പിതാവ് അബിയുടെ ക്ഷമയും, സഹനശക്തിയും, മുതിർന്നവരോടുള്ള ബഹുമാനവും, സ്നേഹവും തുടങ്ങിയ നല്ല വശങ്ങളൊന്നും എന്തേ നീ കണ്ടു പഠിച്ചില്ല...മോനേ... നമുക്ക് മുൻപ് സഞ്ചരിച്ച മഹത് വ്യക്തിത്വങ്ങൾ എസിയും കാരവനൊന്നും ഇല്ലാത്ത കാലത്ത് കഷ്ടപാടുകളുടെയും വേദനയുടെയും ത്യാഗത്തിന്റെയും ഫലമായ് അവർ കെട്ടിപടുത്ത ആ പടികളിലൂടെയാണ് നീ കയറി വന്നതെന്ന് മറക്കരുത്.

മോനേ... പ്രേംനസീർ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ' നിത്യഹരിതം ' എന്നൊരു പുസ്തകമുണ്ട് നസീർ സാറിനെക്കുറിച്ചു.. ചുരുങ്ങിയത് അതെങ്കിലും നീ ഒന്നു വാങ്ങി വായിക്കണം.. ഒരു പക്ഷേ നിനക്കതൊരു പാഠപുസ്തകമായി സൂക്ഷിക്കാം...നീ പറയുന്നു..ഓക്കെയായ ഷോട്ടുകൾ വീണ്ടും വീണ്ടും സംവിധായകൻ എടുപ്പിച്ചെന്ന്.. ഷോട്ട് ഓക്കെ എന്നു തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ? ഒരു സംവിധായകൻ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പർ താരത്തിന്റെ സഹകരണം ഞാൻ നേരിട്ടു കണ്ടിട്ടുള്ളവനാ..

സംവിധായകൻ ഓക്കെ എന്നു പറഞ്ഞിട്ടും , ഇത് മതി എന്നു പറഞ്ഞിട്ടും ഇനിയും കുറച്ചുകൂടി നന്നാക്കാം സർ എന്നു പറഞ്ഞു തൊഴിലിനെ സ്നേഹിച്ച് , ഓടുന്ന മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിൽ നിന്നും പറക്കുന്ന ഹെലികോപ്റ്ററിലേക്ക് ചാടിക്കയറി ജീവൻ വരെ ത്യജിച്ച ചരിത്രമുള്ള ഒരിടമാണ് ഇവിടമെന്നു നീ ഓർക്കുന്നത് നന്നായിരിക്കും...ഒത്തുതീർപ്പു വ്യവസ്ഥയുടെ 15 ദിനങ്ങളിൽ 10 ദിവസം കഴിഞ്ഞപ്പോൾ ഒരഞ്ചു ദിവസം കൂടി നിനക്ക് ക്ഷമിച്ച് സഹകരിച്ച് കൂടാമായിരുന്നില്ലേ...ഒരുപാട് ചെറുപ്പക്കാർ മോഹിക്കുന്ന ഈ നടന സ്ഥാനം നീയായിട്ട് സ്വയം നശിപ്പിച്ചു കളയുന്നത് കണ്ടു വേദനയോടെ പറഞ്ഞു പോയതാ...ആലപ്പി അഷറഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP