Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഹിന്ദു ദേവതയെ അപമാനിച്ചു; അക്ഷയ് കുമാർ ചിത്രം നേരിട്ടത് വൻവിവാദം; ഒടുവിൽ പേര് മാറ്റി പ്രഖ്യാപനവും

മറുനാടൻ ഡെസ്‌ക്‌

ഹിന്ദു ദേവതയെ അപമാനിച്ചുവെന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പേര് മാറ്റി അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രം 'ലക്ഷ്മി ബോംബ്'. ദീപാവലി റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുന്ന ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മീദേവിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒന്നരയാഴ്ചയോളമായി ട്വിറ്ററിലൂടെ ബഹിഷ്‌കരണാഹ്വാനം ഉണ്ടായിരുന്നു.

ഹിന്ദുത്വ സംഘടനയായ കർണിസേന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസും അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രത്തിന്റെ പേര് മാറ്റിയതായുള്ള തീരുമാനം നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ചിത്രത്തിന്റെ പേര് മാറ്റിയ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 'ലക്ഷ്മി ബോംബ്' എന്നതിനുപകരം 'ലക്ഷ്മി' എന്നു മാത്രമായിരിക്കും ചിത്രത്തിന്റെ പുതിയ പേര്. ലക്ഷ്മി എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോഴുള്ള സ്പെല്ലിംഗും മാറ്റിയിട്ടുണ്ട്. നേരത്തെ ഘമഃാാശ എന്നായിരുന്നത് പുതിയ ടൈറ്റിൽ അനുസരിച്ച് ഘമഃാശശ എന്നാക്കിയിട്ടുണ്ട്.

'ലക്ഷ്മി' എന്ന പേരിനൊപ്പം 'ബോംബ്' എന്ന വാക്ക് ചേർത്തുവച്ചതാണ് നേരത്തെ ട്വിറ്ററിലൂടെ ബഹിഷ്‌കരണാഹ്വാനം നടത്തിയവർ തങ്ങൾക്ക് അസ്വീകാര്യമെന്ന് പ്രചരിപ്പിച്ചത്. ട്രാൻസ് സമൂഹത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന മറ്റൊരു ആരോപണവും ഇതിനൊപ്പം ഉയർന്നിരുന്നു. തമിഴ് ഹൊറർ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ റീമേക്ക് ആയ ചിത്രം സംവിധാനം ചെയ്യുന്നത് രാഘവ ലോറൻസ് തന്നെയാണ്.

കിയാര അദ്വാനി നായികയാവുന്ന ചിത്രത്തിൽ തുഷാർ കപൂർ, ഷരദ് കേൽക്കർ, തരുൺ അറോറ, അശ്വിനി കൽസേക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാൻ, തുഷാർ കപൂർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മാണം

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP