Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ ദിവസവും ​ഗോമൂത്രം കുടിക്കുന്നതിനാൽ ആനപ്പിണ്ട ചായ കുടിക്കാൻ ഒരു പ്രശ്നവുമില്ലായിരുന്നു; ഇൻ ടു ദ വൈൽഡിന്റെ സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് അക്ഷയ് കുമാർ; പശുവിൻ മൂത്രം പതിവായി കുടിക്കുമെന്ന വെളിപ്പെടുത്തൽ നടി ഹുമ ഖുറേഷിയുടെ ചോദ്യത്തിന് ഉത്തരമായി

എല്ലാ ദിവസവും ​ഗോമൂത്രം കുടിക്കുന്നതിനാൽ ആനപ്പിണ്ട ചായ കുടിക്കാൻ ഒരു പ്രശ്നവുമില്ലായിരുന്നു; ഇൻ ടു ദ വൈൽഡിന്റെ സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് അക്ഷയ് കുമാർ; പശുവിൻ മൂത്രം പതിവായി കുടിക്കുമെന്ന വെളിപ്പെടുത്തൽ നടി ഹുമ ഖുറേഷിയുടെ ചോദ്യത്തിന് ഉത്തരമായി

മറുനാടൻ ഡെസ്‌ക്‌

താൻ നിത്യവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ അക്ഷയ് കുമാ‍ർ ഡിസ്‌കവറി ചാനലിലെ 'മാൻ വേഴ്‌സസ് വൈൽഡ്' എന്ന ഷോയിലൂടെ പ്രശസ്തനായ ബിയർ ഗ്രിൽസ്നൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് അക്ഷയ് കുമാർ താൻ ഗോമൂത്രം കുടിക്കാറുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത്. നടി ഹുമ ഖുറേഷിയും ഇൻസ്റ്റാഗ്രാം ലൈവിൽ ഇവർക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. ഷോയുടെ പ്രൊമോയിൽ ഇരുവരും ” ആനപ്പിണ്ട ചായ” കുടിക്കുന്നതായി പറയുന്നുണ്ട് . ഇതിനെക്കുറിച്ച് ലൈവ് ചാറ്റിൽ ഹുമ ഖുറേഷി ചോദ്യം ചോദിക്കുകയും ചെയ്തു. താൻ എല്ലാ ദിവസവും പശുവിന്റെ മൂത്രം കുടിക്കാറുണ്ടെന്ന് ഇതിന് മറുപടിയായി അക്ഷയ് പറഞ്ഞു. ആയുർവേദ കാരണങ്ങളാൽ എല്ലാ ദിവസവും പശു മൂത്രം കുടിക്കുന്നതിനാൽ ഇത് തനിക്ക് വലിയ കാര്യമല്ലെന്ന് അക്ഷയ് പറഞ്ഞു.

'ഇൻ ടു ദ വൈൽഡി'ന്റെ വരാനിരിക്കുന്ന എപ്പിസോഡിൽ നടൻ അക്ഷയ് ആണ് വരുന്നത്. ഇതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് നടൻ ഗോമൂത്രം കുടിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഡിസ്കവറി ചാനലിൽ ഇന്ന് (സെപ്റ്റംബർ 11) ആണ് അക്ഷയ് അതിഥിയായെത്തിയ സ്പെഷ്യൽ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. പുതിയ ചിത്രമായ ബെൽബോട്ടത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സ്കോട്ട്ലാൻിഡിലാണ് അക്ഷയ് ഇപ്പോൾ. ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അക്ഷയ് കുമാറിന് മുൻപ് മാർച്ച് മാസത്തിൽ ബിയർ ഗ്രിൽസിനൊപ്പം നടൻ രജനീകാന്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിയർ ഗ്രിൽസിന്റെ പരിപാടിയിൽ അതിഥിയായെത്തിയിരുന്നു. ‘ഇൻ ടു ദ വൈൽഡിന്റെ സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ അക്ഷയ് ലൈവ് ചാറ്റിൽ പങ്കുവച്ചു. ബന്ദിപ്പൂർ നാഷണൽ പാർക്കിലായിരുന്നു സ്‌പെഷ്യൽ എപ്പിസോഡിന്റെ ഷൂട്ടിങ്ങ്. കാട്ടിൽ അതിജീവിക്കുന്നതിനെക്കുറിച്ചും വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അക്ഷയ് ബിയർ ഗ്രിൽസും തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നു.

അക്ഷയ് കുമാറിനെ വ്യക്തിപരമായി അറിയില്ലെങ്കിലും, താൻ “അഹംഭാവമില്ലാത്ത തമാശക്കാരനാണ്” എന്ന് ആദ്യമേ അറിയാമായിരുന്നെന്ന് ബിയർ ഗ്രിൽസ് പറഞ്ഞു. അക്ഷയുടെ “വിനയം”, താൻ അനുഭവിച്ചുവെന്നും അദ്ദേഹം പരാമർശിച്ചു. അക്ഷയ് ഫിറ്റ്നസ് തന്നിൽ മതിപ്പുളവാക്കിയെന്നും ഗ്രിൽസ് പറയുന്നു. “വർഷങ്ങളായി ഞങ്ങൾക്ക് ലഭിച്ച എല്ലാ അതിഥികളെ വച്ചു നോക്കിയാലും, അദ്ദേഹം തീർച്ചയായും ഒന്നാം കിടക്കാരനാണ്,” ഗ്രിൽസ് പറഞ്ഞു.

കാടുകളിൽ അതിജീവിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ എന്ന് ചോദിച്ചപ്പോൾ, ബിയർ ഗ്രിൽസുള്ളപ്പോൾ താൻ സുരക്ഷിതമായ കരങ്ങളിലാണെന്ന് തനിക്ക് അറിയാമെന്ന് അക്ഷയ് പറഞ്ഞു. “ഞാൻ വിഷമിച്ചിരുന്നില്ല.ഞാൻ വളരെ ആവേശഭരിതനായിരുന്നു,” അക്ഷയ് പറഞ്ഞു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഇന്റു ദി വൈൽഡ് വിത്ത് ബിയർ ഗ്രിൽസിന്റെ പ്രത്യേക എപ്പിസോഡ് സെപ്റ്റംബർ 11 ന് രാത്രി 8 മണിക്ക് സ്ട്രീമിങ് സേവനമായ ഡിസ്കവറി പ്ലസിൽ പ്രദർശിപ്പിക്കും. ഡിസ്കവറി ചാനലിൽ സെപ്റ്റംബർ 14 ന് രാത്രി 8 മണിക്ക് പ്രോഗ്രാം കാണാനാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP