Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം ജന്മദിനത്തിന്റെ അന്ന് അവൻ വീട്ടിലെത്തി; വളർത്തു നായ വീരനെ കണ്ടെത്തിയ സന്തോഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ

രണ്ടാം ജന്മദിനത്തിന്റെ അന്ന് അവൻ വീട്ടിലെത്തി; വളർത്തു നായ വീരനെ കണ്ടെത്തിയ സന്തോഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

ആലുവ: കാണാതെ പോയ വീരനെ ഒടുവിൽ കണ്ടുകിട്ടി. ആശ്വാസത്തോടെ അക്ഷയ് രാധാകൃഷ്ണൻ. നടൻ അക്ഷയ് രാധാകൃഷ്ണന്റെ വളർത്തു നായയാണ് വീരൻ. ആലുവ ഗാരേജിനു സമീപത്തുനിന്നാണ് നായയെ കണ്ടെത്തിയത്. കാലിന് പരുക്കേറ്റതൊഴിച്ചാൽ കാര്യമായ പ്രശ്‌നങ്ങളില്ല. നായയുടെ രണ്ടാം ജന്മദിനത്തിന് മുന്നേ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അക്ഷയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നേരത്തെനായയെ കണ്ടെത്തുന്നവർക്ക് 20,000 രൂപ പ്രതിഫലം നൽകുമെന്ന് വ്യക്തമാക്കി അക്ഷയ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. വളരെനാളുകളായി അക്ഷയ്യുടെ സന്തത സഹചാരിയാണ് ഈ വളർത്തുനായ. നടനോടൊപ്പം പൊതുചടങ്ങുകളിൽ നായയും പങ്കെടുത്തിരുന്നു. നടനും നായ വളരെ പ്രിയപ്പെട്ടതാണ്.

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ളേപ്പം ആണ് അക്ഷയ്യുടെ പുതിയ ചിത്രം.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP