Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

അക്ഷയ് രാധാകൃഷ്ണന്റെ വീരനെ കാണ്മാനില്ല; കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20000 രൂപ പ്രഖ്യാപിച്ച് താരം; വീരന്റെ അടയാളങ്ങൾ പറഞ്ഞു കൊണ്ട് മിസിങ് പോസ്റ്ററുകളും പുറത്തിറക്കി നടൻ

അക്ഷയ് രാധാകൃഷ്ണന്റെ വീരനെ കാണ്മാനില്ല; കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20000 രൂപ പ്രഖ്യാപിച്ച് താരം; വീരന്റെ അടയാളങ്ങൾ പറഞ്ഞു കൊണ്ട് മിസിങ് പോസ്റ്ററുകളും പുറത്തിറക്കി നടൻ

മറുനാടൻ ഡെസ്‌ക്‌

ആലുവ: കഴിഞ്ഞ ദിവസം മുതലാണ് വീരനെ കാണാനില്ല. കണ്ടെത്താൻ തന്നെ സഹായിക്കണം. നടൻ അക്ഷയ് രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കെവെച്ച കാര്യമാണ് ഇത്. വീരന്റെ അടയാളങ്ങൾ പറഞ്ഞു കൊണ്ട് മിസിങ് പോസ്റ്ററുകളും അക്ഷയ് പുറത്തിറക്കിയിട്ടുണ്ട്. വളർത്തുനായയെ മിസ്സായ കാര്യമാണ് അക്ഷയ് പറയുന്നത്. 

അക്ഷയ്‌ക്കൊപ്പം പലയിടത്തും വീരനെയും കാണാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വരുന്നത് ഏറെ സങ്കടകരമായ വാർത്തയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീരനെ കാണാന്മാനില്ല. അക്ഷയ് തന്നെയാണ് തന്റെ വീരനെ കാണുന്നില്ലെന്ന വാർത്ത അറിയിച്ചത്. വീരനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട് അക്ഷയ്.

കഴിഞ്ഞ ദിവസം മുതലാണ് വീരനെ കാണാതായത്. കണ്ടെത്താൻ സഹായിക്കണമെന്ന് അക്ഷയ് പറയുന്നു. വീരന്റെ അടയാളങ്ങൾ പറഞ്ഞു കൊണ്ട് മിസിങ് പോസ്റ്ററുകളും അക്ഷയ് പുറത്തിറക്കിയിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വീരന്റെ അടയാളങ്ങളും പോസ്റ്ററിൽ പറയുന്നുണ്ട്.

വീരനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 2000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട് അക്ഷയ്. ആലുവ ചൂർണിക്കരയിൽ വച്ചാണ് വീരനെ കാണാതായത്. അക്ഷയിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. 18-ാം പടിയിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ളേപ്പമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. റോമയും നൂറിൻ ഷെരീഫുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷൈൻ ടോം ചാക്കോയും ഒരു പ്രധാന വേഷത്തിലെത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP