Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാജവേട്ട' തുടങ്ങിയതിന് പിന്നാലെ മമ്മുക്കയ്ക്കും വൈശാഖിനും ടീമിനും അജു വർഗീസ് വക പൊന്നു മുത്തം; 'അപ്പോഴേ പറഞ്ഞില്ലേ ട്രിപ്പിൾ സ്‌ട്രോങ്ങാണെന്ന്' പോസ്റ്റിട്ട് താരം; 'വൈശാഖേട്ടാ നിങ്ങൾ കൊലമാസ് അല്ല മരണമാസ് ആണെന്ന' വരികൾ കൂടിയായതോടെ സന്തോഷത്തിന്റെ കമന്റ് മഴയുമായി രാജ ആരാധകർ; മധുരരാജകീയ വിജയം സമൂഹ മാധ്യമത്തിലും ആഘോഷം

'രാജവേട്ട' തുടങ്ങിയതിന് പിന്നാലെ മമ്മുക്കയ്ക്കും വൈശാഖിനും ടീമിനും അജു വർഗീസ് വക പൊന്നു മുത്തം; 'അപ്പോഴേ പറഞ്ഞില്ലേ ട്രിപ്പിൾ സ്‌ട്രോങ്ങാണെന്ന്' പോസ്റ്റിട്ട് താരം; 'വൈശാഖേട്ടാ നിങ്ങൾ കൊലമാസ് അല്ല മരണമാസ് ആണെന്ന' വരികൾ കൂടിയായതോടെ സന്തോഷത്തിന്റെ കമന്റ് മഴയുമായി രാജ ആരാധകർ; മധുരരാജകീയ വിജയം സമൂഹ മാധ്യമത്തിലും ആഘോഷം

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിന്റെ ലൂസിഫർ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ മമ്മൂക്ക ഫാൻസിന് സന്തോഷത്തിന്റെ കടൽ സമ്മാനിച്ചാണ്് ഇന്ന് മധുരരാജ റിലീസ് ചെയ്തത്. പോക്കിരിരാജ ഇറങ്ങി 9 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം ഇറക്കിയ ചിത്രത്തിന് റിലീസ് ദിനത്തിൽ തന്നെ ബോക്‌സോഫീസ് ഹിറ്റ് എന്ന് ജനം വിധിയെഴുതി കഴിഞ്ഞു. ഈ അവസരത്തിൽ മമ്മൂട്ടിക്കും സംവിധായകൻ വൈശാഖിനും ടീമിനും അഭിനന്ദനം അറിയിക്കുകയാണ് നടൻ അജു വർഗീസ്.

ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അജു തന്റെ സന്തോഷം പങ്കുവെച്ചത്. 'അപ്പോഴേ പറഞ്ഞതല്ലേ ട്രിപ്പിൾ സ്ട്രോങ്ങാണെന്ന്' എന്ന തലക്കെട്ടിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും ഉൾപ്പെടുത്തിയാണ് അജുവിന്റെ പോസ്റ്റ്. മികച്ച സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'നന്ദി വൈശാഖ് ഏട്ടാ, നിങ്ങൾ കൊല മാസ്സ് അല്ല, മരണ മാസ്സ് ആണ്' എന്നൊരു മറ്റൊരു പോസ്റ്റും അജു പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ ഒരു പ്രധാന റോളിൽ അജുവും എത്തുന്നുണ്ട്.

 

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വേൾഡ് വൈഡ് റിലീസ് ആയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. ഗൾഫിൽ ലൂസിഫർ, പുലി മുരുകൻ, ഒടിയൻ എന്നീ മോഹൻലാൽ ചിത്രങ്ങൾ കഴിഞ്ഞാൽ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസും മധുരരാജയ്ക്ക് ലഭിച്ചിട്ടുണ്ട്. 800 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP