Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ബിഗ്‌ഷോയെ നകുലനാക്കിയ പ്രതിഭയെ പരിചയപ്പെടുത്തി മാധ്യമപ്രവർത്തകൻ നിസാർ മുഹമ്മദ്; ഡബ്യൂ ഡബ്യൂ ഇ താരത്തെ മലയാളം മണിമണിയായി പറയിച്ചത് ചങ്ങനാശ്ശേരി സ്വദേശി അജ്മൽ സാബു; എജ്ജാതി എഡിറ്റിങ് എന്ന് മലയാളികൾ സാക്ഷ്യപ്പെടുത്തിയ വീഡിയോയുടെ എഡിറ്ററെ കുറിച്ച് വെളിപ്പെടുത്തിയത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

ബിഗ്‌ഷോയെ നകുലനാക്കിയ പ്രതിഭയെ പരിചയപ്പെടുത്തി മാധ്യമപ്രവർത്തകൻ നിസാർ മുഹമ്മദ്; ഡബ്യൂ ഡബ്യൂ ഇ താരത്തെ മലയാളം മണിമണിയായി പറയിച്ചത് ചങ്ങനാശ്ശേരി സ്വദേശി അജ്മൽ സാബു; എജ്ജാതി എഡിറ്റിങ് എന്ന് മലയാളികൾ സാക്ഷ്യപ്പെടുത്തിയ വീഡിയോയുടെ എഡിറ്ററെ കുറിച്ച് വെളിപ്പെടുത്തിയത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ പറന്നു നടക്കുന്ന സൗണ്ട് മിക്‌സ് വീഡിയോ തരംഗമായിരുന്നു. മണിച്ചിത്രത്താഴ് എന്ന മലയാള ചലച്ചിത്രത്തിൽ നകുലനും ഗംഗയും തമ്മിലുള്ള അല്ലിക്ക് ആഭരണമെടുക്കാൻ പോകണ്ട എന്നു പറയുന്ന രംഗം ഡബ്യൂ ഡബ്യൂ ഇ താരം ബിഗ് ഷോയെ വച്ച് മിക്‌സ് ചെയ്തതാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. എഡിറ്റ് ചെയ്തത് ആരായാലും കിടുക്കി തിമിർത്തു എന്ന് കണ്ടവർ സാക്ഷ്യം പറഞ്ഞ ആ വീഡിയോയുടെ എഡിറ്ററെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് മാധ്യമപ്രവർത്തകൻ നിസാർ മുഹമ്മദ്. ചങ്ങനാശ്ശേരി സ്വദേശി അജ്മൽ സാബുവാണ് ഈ വീഡിയോ മിക്‌സിങ് നടത്തിയിരിക്കുന്നതെന്ന് വിശദീകരിച്ച് നിസാർ മുഹമ്മദ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് തരംഗമായ വീഡിയോയുടെ ഉടമയെ സൈബർലോകം തിരിച്ചറിഞ്ഞത്.

നിസാർ മുഹമ്മദിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

'എജ്ജാതി എഡിറ്റിങ്'.
ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും
അടുത്തിടെ വൈറൽ ആയ പല വീഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു.

ദേ ഇതാണ് ആ മൊതല്. അജ്മൽ. ചങ്ങനാശ്ശേരിക്കാരൻ.
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റർ. ഒരു ഒന്നൊന്നര മൊതല്.

സഹ സംവിധായകൻ, ക്യാമറമാൻ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മൽ.
മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇൻസ്റ്റഗ്രാമിൽ അജ്മലിന്റെ followers ആണ്.

'ajmalsabucuts' എന്ന് വാട്ടർ മാർക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാൽ അവർക്ക് അറിയാം തലതല്ലി ചിരിക്കാൻ, അമ്പരപ്പോടെ ആസ്വദിക്കാൻ എന്തോ അതിലുണ്ടെന്ന്.

ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ (script writer) കൊച്ചിയിലെ വീട്ടിൽ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരിൽ കണ്ടു.

'ഗംഗ എവിടെ പോകുന്നു'
'അല്ലിക്ക് ആഭരണം എടുക്കാൻ പോണെന്നു നകുലേട്ടനോട് ഞാൻ പറഞ്ഞിരുന്നതല്ലേ'
'ഗംഗ പോകണ്ട'
'അതെന്താ ഞാൻ പോയാല്.
വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ..
.... അയോഗ്യ നായേ, ഉന്നൈ കൊന്ന്, രക്തത്തെ കുടിച്ച്...

നടി ശോഭനയെ ദേശീയ അവാർഡിന് അർഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മൽ അവസാനം ചെയ്തത്.
World wrestling star 'Big Show' ഈ ഡയലോഗ് പറഞ്ഞു കിടുക്കി.

അജ്മൽ 48-ഓളം വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷെ ഇതുവരെ കൈ കൊടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP