Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈൽഡ്​ ലൈഫ്​ ഫോ​ട്ടോഗ്രഫർ ഓഫ്​ ദ ഇയർ പുരസ്​കാരം കരസ്ഥമാക്കി ഇന്ത്യക്കാരി യുവതി; ഐശ്വര്യ ശ്രീധറിനെ പുരസ്കാരത്തിന് അർഹയാക്കിയത് ലൈറ്റ്​സ്​ ഓഫ്​ പാഷൻ എന്ന ഫോട്ടോ

വൈൽഡ്​ ലൈഫ്​ ഫോ​ട്ടോഗ്രഫർ ഓഫ്​ ദ ഇയർ പുരസ്​കാരം കരസ്ഥമാക്കി ഇന്ത്യക്കാരി യുവതി; ഐശ്വര്യ ശ്രീധറിനെ പുരസ്കാരത്തിന് അർഹയാക്കിയത് ലൈറ്റ്​സ്​ ഓഫ്​ പാഷൻ എന്ന ഫോട്ടോ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വൈൽഡ്​ ലൈഫ്​ ഫോ​ട്ടോഗ്രഫർ ഓഫ്​ ദ ഇയർ പുരസ്​കാരം സ്വന്തമാക്കി ഐശ്വര്യ ശ്രീധർ. ലണ്ടനിലെ നാച്യുറൽ ഹിസ്​റ്ററി മ്യൂസിയമാണ്​ 56ാമത്​ വൈൽഡ്​ ലൈഫ്​ ഫോ​ട്ടോഗ്രാഫർ ഓഫ്​ ദ ഇയർ പുരസ്​കാരം പ്രഖ്യാപിച്ചത്​.

80 രാജ്യങ്ങളിൽനിന്നുള്ള 50,000 എൻട്രികളിൽനിന്നാണ്​ ഐശ്വര്യയുടെ ചിത്രം പുരസ്​കാരത്തിനായി തെരഞ്ഞെടുത്തത്​. ഇത്തരമൊരു പുരസ്​കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്​ ഐശ്വര്യ. ലൈറ്റ്​സ്​ ഓഫ്​ പാഷൻ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിനാണ്​ പുരസ്​കാരം. മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ രാത്രി തിളങ്ങി നിൽക്കുന്ന മരമാണ്​ ചിത്രത്തിൽ.

മഹാരാഷ്ട്രയിലെ പനവേൽ സ്വദേശിയാണ്​ 23കാരിയായ ഐശ്വര്യ. കഴിഞ്ഞവർഷം ഒരു ട്രക്കിങ്ങിന് പോയപ്പോഴാണ്​ ഐശ്വര്യ മിന്നാമിനുങ്ങുകളുടെ ചിത്രങ്ങൾ പകർത്തിയത്​. ​വെൽഡ്​ ലൈഫ്​ ​ഫോ​ട്ടോഗ്രഫിക്ക്​ പുറമെ സിനിമ നിർമ്മാതാവ്​ കൂടിയാണ്​ ഐശ്വര്യ. 2019ൽ പ്രിൻസസ്​ ഡയാന ഫൗണ്ടേഷൻ ഏർപ്പൈടുത്തിയ ഡയാന അവാർഡ്​ ഐശ്വര്യക്ക്​ ലഭിച്ചിരുന്നു.

'ഒരു വന്യജീവി ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഇന്ത്യക്കും എനിക്കുമുള്ള വലിയ നിമിഷം.ഈ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ പെൺകുട്ടിയായി. ഈ അവാർഡ്​ എനിക്ക്​ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്​. എല്ലാ ജൂറിക്കും വൈൽഡ്​ ഫോ​ട്ടോഗ്രാഫർ ഓഫ്​ ദ ഇയർ ടീമിനും നന്ദി' -ഐശ്വര്യ ശ്രീധർ ട്വീറ്റ്​ ​ചെയ്​തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP