Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അബ്ദുള്ള കുട്ടിയെ വിളിച്ചു അറിയിക്കാൻ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ.? സ്വന്തക്കാർ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ലാ': ബിജെപി നേതാവിനെ പരിഹസിച്ച് ഐഷ സുൽത്താന

'അബ്ദുള്ള കുട്ടിയെ വിളിച്ചു അറിയിക്കാൻ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ.? സ്വന്തക്കാർ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ലാ': ബിജെപി നേതാവിനെ പരിഹസിച്ച് ഐഷ സുൽത്താന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലക്ഷദ്വീപിലെ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റിൽ അബ്ദുള്ളക്കുട്ടിക്കെതിരെ ഐഷ സുൽത്താനയുടെ പരാമർശം 'അബ്ദുള്ള കുട്ടിയെ അറിയിച്ചില്ലേ.. പാവം കുട്ടി, ഒരുപാടു വിഷമിക്കും' എന്നൊരാളുടെ കമന്റിനാണ് ഐഷ പരമാർശം നടത്തിയിരിക്കുന്നത്. 'അബ്ദുള്ള കുട്ടിയെ വിളിച്ചു അറിയിക്കാൻ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ...? സ്വന്തക്കാർ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ലാ അപ്പോഴാ ഇനി ദ്വീപുക്കാർ വിളിക്കാൻ നിക്കാ..' ഐഷ സുൽത്താന മറുപടി പറഞ്ഞു.

ബിജെപി നേതാവായ അബ്ദുള്ളക്കുട്ടി ലക്ഷദ്വീപ് വിഷയത്തിൽ സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ പ്രതികരണം നടത്തിയിട്ടുള്ളയാളാണ് ഐഷ സുൽത്താന. ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയിലും ഐഷ വിമർശനം ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP