Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണത്തിന്റെ ചിറകിലേറി പ്രിയപ്പെട്ടവർ; ദുഃഖം പ്രകടിപ്പിച്ച് എയർ ഇന്ത്യ; കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ

മരണത്തിന്റെ ചിറകിലേറി പ്രിയപ്പെട്ടവർ; ദുഃഖം പ്രകടിപ്പിച്ച് എയർ ഇന്ത്യ; കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ

മറുനാടൻ ഡെസ്‌ക്‌

കഴി‍ഞ്ഞ ദിവസം കരിപ്പൂരിൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ വിയോ​ഗത്തിൽ ദുഃഖം പ്രകടിപ്പിച്ച് എയർ ഇന്ത്യ. പൈലറ്റുമാരായ ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ (59) ക്യാപ്റ്റൻ അഖിലേഷ് കുമാറുമാർ (32) എന്നിവരുടെ മരണത്തിന്റെ ദുഃഖ സൂചകമായി എയർ ഇന്ത്യ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങളുടെ പശ്ചാത്തലം കറുപ്പ് നിറമാക്കി. അതേസമയം ഇന്ത്യയിലെ ജപ്പാൻ അംബാസിഡർ സതോഷി സുസൂക്കി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. ഉറ്റപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാക്കുന്നുവെന്നും അംബാസിഡർ അറിയിച്ചു. നിരവധി സെലിബ്രിറ്റികളും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

1981ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച സാഥെ 22 വർഷത്തിനു ശേഷം 2003ൽ വിരമിച്ചു. പിന്നീടാണ് അദ്ദേഹം യാത്രാവിമാനങ്ങൾ നിയന്ത്രിക്കാൻ ആരംഭിച്ചത്. ദേശീയ പ്രതിരോധ അക്കാദമിയിൽ 58ആം റാങ്ക് ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം എന്നാണ് റിപ്പോർട്ട്. എയർ ഫോഴ്‌സ് അക്കാദമിയിൽ നിന്ന് സ്വോർഡ് ഓഫ് ഹോണർ പുരസ്‌കാരം നേടിയിട്ടുണ്ട്. ഫൈറ്റർ പൈലറ്റ് കൂടിയായിരുന്നു അദ്ദേഹം.

180 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരുക്ക് പറ്റിയ 149 ആളുകൾ ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 22 പേർ ഗുരുതരവസ്ഥയിലാണ് എന്നാണ് വിവരം. 22 ആളുകൾ ആശുപത്രി വിട്ടെന്ന് മലപ്പുറം കളക്ടർ കെ ബാലകൃഷ്ണൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP