Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞങ്ങൾ ഉണരുന്നത് ഇങ്ങനെയാണ്; കുട്ടികാലത്തെ രസകരമായ ചിത്രം പങ്കുവച്ച് അഹാന കൃഷ്ണകുമാർ; താരസോഹദരിമാരുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ലയാളികളുടെ ഇഷ്ട നായികയാണ് അഹാന കൃഷ്ണകുമാർ. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ്, ടൊവിനോ ചിത്രം ലൂക്ക എന്നിവെയൊക്കെയാണ് താരത്തിനെ മലയാളികൾക്ക് സുപരിചിതതയാക്കിയത്. നടൻ കൃഷ്ണകുമാറിന്റെ അഞ്ചുമക്കളിൽ ഒരാളാണ് അഹാന. ശങ്കർ രാമകൃഷ്ണനാരുക്കിയ പതിനെട്ടാം പടിയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. താരവും സഹോദരിമാരും പങ്കുവയ്ക്കുന്ന ഓരാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഹാന. തന്റെ ഫോട്ടോഷൂട്ടുകളും യാത്രകളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒപ്പം സഹോദരിമാർക്കൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവയ്ക്കാറുണ്ട്. നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിലൊരാളാണ് അഹാന.

സഹോദരിമാർക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് ഇങ്ങനെയായിരുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉറക്കമുണരുന്ന നാല് പേരുമാണ് ചിത്രത്തിലുള്ളത്.

ഇപ്പോൾ ഉണരുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞ ഇപ്പോഴത്തെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. നാല് പേരും സ്‌റ്റൈലിഷായാണ് ഇപ്പോഴത്തെ ചിത്രത്തിലെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP