Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നല്ല വിഡിയോ പക്ഷേ മോശം തമ്പ്‌നെയിൽ, നിങ്ങളെന്നു പഠിക്കും' കുറുപ്പിന്റെ ട്രെയിലറിൽ പേജിൽ കയറി അഭിപ്രായം പറഞ്ഞ് നടി അഹാന കൃഷ്ണ; അതിന് നീയേതാ എന്ന് തിരിച്ച് ചോദിച്ച് പേജും; ഇത് ഞങ്ങളുടെ പ്രതികരണമല്ലെന്ന് കുറുപ്പ് അണിയറ പ്രവർത്തകരും; ഒന്നിന് പിറകെ ഒന്നായി നടിയെ വേട്ടയാടി വിവാദങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കുറച്ച് ദിവസങ്ങളായി നടി അഹാനയെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണും സ്വർണക്കടത്തും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതോടെയാണ് നടി വിവാദത്തിൽപ്പെട്ടത്. അതിനെ ചുറ്റിപ്പറ്റി നരവധി വിമർശനങ്ങളും താരത്തിന് നേരെയുണ്ടായി.ഇപ്പോഴിതാ ഒരു കമന്റ് പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ് അഹാന. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ദുൽഖർ ചിത്രത്തിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

ഇതിന് നൽകിയ കമന്റാണ് വീണ്ടും നടിയെ വെട്ടിലാക്കിയിരിക്കുന്നത്.'നല്ല വിഡിയോ പക്ഷേ മോശം തമ്പ്‌നെയിൽ നിങ്ങളെന്നു പഠിക്കും ' എന്നായിരുന്നു അഹാനയുടെ കമന്റ്. അതിന് താഴെ കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജിൽ നിന്ന് 'അതിന് നീയേതാ ' എന്ന് മറുപടി കമന്റ് വന്നു. പിന്നാലെ നടി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് 'കുറുപ്പ്'. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രൊമൊ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഫേസ്‌ബുക്ക് പേജിലൂടെ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഏതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.'ഇതാണ് 'കുറുപ്പിന്റെ' ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്, ഈ പേരിലുള്ള വേറൊരു പേജിനും ഞങ്ങളുമായി ബന്ധമില്ല'- ഇൻസ്റ്റഗ്രാം ലിങ്ക് ഷെയർ ചെയ്തുകൊണ്ട് അണിയറ പ്രവർത്തകർ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

കുറുപ്പ് ഒഫിഷ്യൽ എന്നവകാശപ്പെട്ടിരുന്ന ഒരു ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത സിനിമയുടെ പ്രൊമോ വീഡിയോയ്ക്ക് നടി അഹാന കൃഷ്ണ കമന്റ് ചെയ്തിരുന്നു.നല്ല വിഡിയോ പക്ഷേ മോശം തമ്പ്‌നെയിൽ നിങ്ങളെന്നു പഠിക്കും ?' എന്നായിരുന്നു അഹാനയുടെ കമന്റ്. അതിന് താഴെ ആ പേജിൽ നിന്ന് 'അതിന് നീയേതാ ?' എന്ന് മറുപടി കമന്റ് വന്നിരുന്നു. പിന്നാലെ നടി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP