Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ 'മജീഷ്യൻ' തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- 'പ്രളയസെസ്; 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ; എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ; പിഎസ്‌സി ചെയർമാന്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ; എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം; നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം; പ്രളയ സെസിൽ ധനമന്ത്രിയെ കളിയാക്കി അഡ്വ ജയശങ്കർ

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ 'മജീഷ്യൻ' തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- 'പ്രളയസെസ്; 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ; എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ; പിഎസ്‌സി ചെയർമാന്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ; എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം; നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം; പ്രളയ സെസിൽ ധനമന്ത്രിയെ കളിയാക്കി അഡ്വ ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പ്രളയ പുനർനിർമ്മാണത്തിന് പണം കണ്ടെത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മാത്രമായി ജി.എസ്.ടി നികുതിക്ക് മേൽ ഇന്നുമുതൽ അടിസ്ഥാനവിലയുടെ ഒരുശതമാനം അധികമായി പ്രളയസെസ് കൂടി നൽകേണ്ടിവരും. പ്രളയ സെസ് ഏർപ്പെടുത്തി ജനങ്ങളുടെ നടുവൊടിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെയും ധനമന്ത്രിയെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷനായ അഡ്വ എ ജയശങ്കർ.

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നേരിയ വർദ്ധന ഉണ്ടാകും. നവകേരള നിർമ്മിതിക്കു വേണ്ടി നമ്മൾ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്‌സി ചെയർമാന്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ.എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണംമെന്നും ജയശങ്കർ എഫ്ബി കുറിപ്പിൽ പറയുന്നു. അതേസമയം, പ്രളയസെസിന്റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ രൂപം

ഇന്ദ്രജാലം! മഹേന്ദ്രജാലം

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്.

928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതൽ നൽകി പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളിയാകാൻ ജാതി-മത-പാർട്ടി ഭേദമന്യേ എല്ലാ കേരളീയർക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ.

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നേരിയ വർദ്ധന ഉണ്ടാകും. നവകേരള നിർമ്മിതിക്കു വേണ്ടി നമ്മൾ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്‌സി ചെയർമാന്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ...

എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP